അവന്‍ കളിച്ചത്‌ ഏറ്റവും മികച്ച രീതിയില്‍ ; വരുന്ന കളിയില്‍ അവന്‍ അത്‌ തുടരുക തന്നെ ചെയ്യും

കഴിഞ്ഞ കളിയില്‍ മലയാളിതാരം സഞ്‌ജു സാംസന്റെ വെടിക്കെട്ടായിരുന്നു ഇന്ത്യയ്‌ക്ക്‌ വിജയത്തിലേക്കുള്ള വഴി വെട്ടിയത്‌്‌. ശ്രേയസ്‌ അയ്യരുമായി താരം നടത്തിയ മികച്ച കൂട്ടുകെട്ട്‌ ശ്രീലങ്ക ഉയര്‍ത്തിയ വലിയ സ്‌കോര്‍ പിന്തുടരാന്‍ ഇന്ത്യയ്‌ക്ക്‌ സഹായകമാകുകയും ചെയ്‌തു. സ്‌ഞ്‌ജുവിന്റെ ബാറ്റിംഗിനെ പുകഴ്‌ത്തി രംഗത്ത്‌ വന്നിരിക്കുകയാണ്‌ രവീന്ദ്ര ജഡേജ.

സഞ്‌ജു കളിച്ചത്‌ മികച്ച രീതിയില്‍ ആണെന്നും വര്‍ഷങ്ങള്‍ക്ക്‌ ശേഷം ടീമില്‍ തിരികെ വരുമ്പോള്‍ റണ്‍സ്‌ കണ്ടെത്താന്‍ കഴിയുന്നത്‌ ആത്മവിശ്വാസം കൂട്ടുന്ന കാര്യമാണെന്നും വരും മത്സരങ്ങളിലും അദ്ദേഹം ഇത്‌ തുടരുമെന്നും താരം പറഞ്ഞു. 25 പന്തില്‍ 39 റണ്‍സ്‌ എടുത്ത്‌ സഞ്‌ജു മടങ്ങിയതിന്‌ പിന്നാലെ 13 ാം ഓവറില്‍ കളിക്കാനെത്തിയ രവീന്ദ്ര ജഡേജയുടെ തകര്‍പ്പനടി ഇന്ത്യയുടെ വിജയം ഏളുപ്പമാക്കിയിരുന്നു. 44 റണ്‍സ്‌ അടിച്ച ജഡേജ ശ്രേയസ്‌ അയ്യര്‍ക്കൊപ്പം 58 റണ്‍സ്‌ കൂട്ടുകെട്ടിന്റെ അപരാജിത ഇന്നിംഗ്‌സാണ്‌ കളിച്ചത്‌.

കളിയില്‍ അഞ്ചാമനായിട്ടായിരുന്നു ജഡേജ കളിക്കാന്‍ വന്നത്‌. കഴിഞ്ഞ മത്സരത്തില്‍ സഞ്‌ജു ഇറങ്ങേണ്ട സ്ഥാനത്ത്‌ ജഡേജ എത്തിയിരുന്നു. ഇത്‌ വലിയ ചര്‍ച്ചയാകുകയും ചെയ്‌തിരുന്നു. ജഡേജയുടെ ബാറ്റിംഗ്‌ ഓര്‍ഡര്‍ ഉയര്‍ത്തുന്നതിന്റെ ഭാഗമായിട്ടാണ്‌ ഇതെന്നായിരുന്നു നായകന്‍ രോഹിത്‌ ശര്‍മ്മ ഇതിന്‌ പറഞ്ഞ ന്യായീകരണം. എന്നാല്‍ രണ്ടാം മത്സരത്തില്‍ അഞ്ചാമതായിരുന്നു ജഡേജ ബാറ്റിംഗിന്‌ വന്നത്‌. അഞ്ചാം നമ്പറില്‍ ബാറ്റ്‌ ചെയ്യുന്നതിന്റെ ഉത്തരവാദിത്വം താന്‍ ഏറെ ആസ്വദിക്കുന്നുണ്ടെന്നും പറഞ്ഞു.

തന്നെ ഈ സ്ഥാനത്തേക്ക്‌ പരീക്ഷിക്കാന്‍ വിശ്വാസം അര്‍പ്പിച്ച നായകന്‍ രോഹിത്‌ ശര്‍മ്മയ്‌ക്ക്‌ നന്ദി പറയുന്നു. ഭാവിയിലും അവസരം കിട്ടിയാല്‍ ഇവിടെ കളിക്കാന്‍ തയ്യാറാകും. സാഹചര്യം അനുസരിച്ച്‌ ടീമിന്‌ വേണ്ടി ഏതു പൊസിഷനിലും കളിക്കാന്‍ തയ്യാറാകുമെന്നും ജഡേജ വ്യക്തമാക്കി.

Latest Stories

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി