ഓസ്‌ട്രേലിയക്ക് പുറപ്പെടുന്ന വിമാനത്തിൽ അയാൾ കാണില്ല, വീണ്ടും വീണ്ടും ഒരേ കുഴിയിൽ; വിമർശനവുമായി സഞ്ജയ് മഞ്ജരേക്കർ

ഈ വര്‍ഷം ഓസ്‌ട്രേലിയയില്‍ വെച്ച് നടക്കാനിരിക്കുന്ന ടി20 ലോക കപ്പില്‍ ഇന്ത്യന്‍ ടീമില്‍ യുവ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്ത് ഉണ്ടായേക്കില്ലെന്ന് സഞ്ജയ് മഞ്ജരേക്കര്‍. ടി20 ക്രിക്കറ്റിലെ അടുത്തകാലത്തായുള്ള താരത്തിന്റെ മോശം പ്രകടനം വിലയിരുത്തിയാണ് താരത്തിന്‍രെ നിരീക്ഷണം. അതേസമയം, സൂര്യകുമാര്‍ യാദവ് ടീമിലുണ്ടാകുമെന്ന് ഉറപ്പാണെന്നും അദ്ദേഹം പറഞ്ഞു.

‘സൂര്യകുമാര്‍ യാദവ് ഓസ്ട്രേലിയയിലേക്കുള്ള തന്റെ ടിക്കറ്റ് ഇതിനകം ഉറപ്പിച്ചിട്ടുണ്ടെന്നാണ് ഞാന്‍ കരുതുന്നത്. ഒരുപാട് കളിക്കാര്‍ തങ്ങളുടെ പ്രകടനങ്ങളില്‍ പിന്നോട്ട് പോയിട്ടുണ്ട്. ഉദാഹരണത്തിന് ഋഷഭ് പന്ത്. ഓസ്ട്രേലിയയിലേക്ക് പന്തിന് ടിക്കറ്റ് കിട്ടുമോ എന്ന് എനിക്ക് സംശയമാണ്.’

‘സൂര്യകുമാര്‍ യാദവ് സംശയാതീതമായി ഇതിനകം തന്നെ തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. അതിനാല്‍ പരുക്ക് ഗണ്യമാക്കാതെ, ഓസ്ട്രേലിയയിലേക്കുള്ള ആ വിമാനത്തില്‍ അദ്ദേഹത്തിന് ആ ഒരു സീറ്റ് നല്‍കുമെന്ന് ഞാന്‍ കരുതുന്നു.’

‘ഹാര്‍ദ്ദികിനെ അയര്‍ലന്‍ഡ് പര്യടനത്തില്‍ നായകനാക്കിയതില്‍ അതിയായ സന്തോഷമുണ്ട്. ഹാര്‍ദിക് തന്റെ കളിയുടെ ഉന്നതിയില്‍ ആണെന്ന് ഞാന്‍ കരുതുന്നു. ഐപിഎല്ലിലെ ക്യാപ്റ്റന്‍സി അസാധാരണമായിരുന്നു, അവന്‍ ആത്മവിശ്വാസമുള്ള നേതാവാണ്’ മഞ്ജരേക്കര്‍ പറഞ്ഞു.

അയര്‍ലന്‍ഡിനെതിരെ ഈ മാസം അവസാനം രണ്ട് ടി20 മത്സരങ്ങളടങ്ങുന്ന പരമ്പരയിലാണ് ഇന്ത്യ കളിക്കുക. ഈ മാസം 26നും 28നും ഡബ്ലിലിനാണ് അയര്‍ലന്‍ഡിനെതിരായ രണ്ട് ടി20 മത്സരങ്ങള്‍. ദക്ഷിണാഫ്രിക്കൻ പരമ്പരയിൽ ടീമിൽ ഉള്ള എല്ലാ താരങ്ങളും അയർലൻഡ് പരമ്പരയിലും ടീമിലിടം നേടി. നായകൻ ഋഷഭ് പന്ത് ഇംഗ്ലണ്ട് പരമ്പരക്ക് ഉള്ള ടീമിലാണ് കളിക്കുന്നത്.

യുവതാരങ്ങൾക്ക് വലിയ അവസരമാണ് ഈ പരമ്പര. ഏറെ കാലമായി അവസരങ്ങൾ കാത്തിരിക്കുന്നവർക്ക് തിളങ്ങാൻ പറ്റിയ അവസരമായി ഇതിനെ കാണാം. ഇഷാൻ കിഷൻ ആയിരിക്കും ടീമിലെ വിക്കറ്റ് കീപ്പർ. മൂന്നാം നമ്പറിലോ നാലാം നമ്പറിലോ സഞ്ജുവിനെ പ്രതീക്ഷിക്കാം.  വി.വി.എസ് ലക്ഷ്മൺ ആയിരിക്കും പരമ്പരയിൽ ഇന്ത്യയുടെ പരിശീലകൻ.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ