ടി20 ലോകകപ്പില്‍ ഇന്ത്യയുടെ തുറുപ്പുചീട്ട് അവനാണ്; വിലയിരുത്തലുമായി പീറ്റേഴ്‌സണ്‍

ടി20 ലോകകപ്പില്‍ ഇന്ത്യന്‍ നിരയില്‍ ശ്രദ്ധിക്കേണ്ട ബാറ്റര്‍ ആരാണെന്നു ചൂണ്ടിക്കാട്ടി ഇംഗ്ലണ്ട് മുന്‍ നായകന്‍ കെവിന്‍ പീറ്റേഴ്‌സണ്‍. ക്യാപ്റ്റന്‍ രോഹിത് ശര്‍മയോ, ഇതിഹാസ താരമായ വിരാട് കോഹ്‌ലി, നമ്പര്‍ വണ്‍ ടി20 ബാറ്റര്‍ സൂര്യകുമാര്‍ യാദവ് എന്നിവരെയൊക്കെ തഴഞ്ഞ് യുവതാരം ശുഭ്മാന്‍ ഗില്ലിനെയാണ് ഇംപാക്ട് പ്ലെയറായി പീറ്റേഴ്‌സണ്‍ തിരഞ്ഞെടുത്തത്.

ടൂര്‍ണമെന്റില്‍ ശ്രദ്ധിക്കേണ്ട താരമാണ് ഗില്‍. വലിയ ഇംപാക്ടുണ്ടാക്കാന്‍ അദ്ദേഹത്തിനാവും. യഥാര്‍ഥത്തില്‍ ഇന്ത്യയില്‍ നമ്മള്‍ കാണാറുള്ള സാഹചര്യങ്ങളുമായി വളരെ സാമ്യമുള്ളതാണ് വിന്‍ഡീസിലേത്. വളരെ താഴ്ന്ന ബൗണ്‍സുള്ള വിക്കറ്റുകളായിരിക്കും അവിടുത്തേത്. അല്‍പ്പം സ്പിന്‍ ചെയ്യുമെങ്കിലും മനോഹരമായ വിക്കറ്റുകളായിരിക്കും വിന്‍ഡീസിലേത്- പീറ്റേഴ്സണ്‍ കൂട്ടിച്ചേര്‍ത്തു.

ഐപിഎല്ലിന്റെ 17ാം സീസണില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന താരങ്ങള്‍ ടി20 ലോകകപ്പില്‍ ഇന്ത്യക്കു വേണ്ടി കളിക്കാനുള്ള സാധ്യത കൂടുതലാണെന്നും പീറ്റേഴ്സണ്‍ പറഞ്ഞു. പുതിയ സീസണില്‍ ഗുജറാത്ത് ടൈറ്റന്‍സിന്റെ ക്യാപ്റ്റന്‍ കൂടിയാണ് ഗില്‍.

യശസ്വി ജയ്സ്വാളിന്റെ വരവോടെ ടി20 പ്ലെയിംഗ് ഇലവനില്‍ ഗില്ലിനു അടുത്തിടെ സ്ഥാനം പോലും നഷ്ടമായിരുന്നു. ഒപ്പം ടി20 ഫോര്‍മാറ്റിലേക്കു രോഹിത്ത് മടങ്ങിയെത്തിയതും ഗില്ലിന്റെ സാധ്യതകള്‍ക്കു കൂടുതല്‍ മങ്ങലുമേറ്റിട്ടുണ്ട്. എന്നാല്‍ ഐപിഎലില്‍ മികച്ച പ്രകടനം കാഴ്ചവെച്ചാല്‍ ഗില്ലിന് വിധി മാറ്റാം.

Latest Stories

കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ചികിത്സാ പിഴവ്; അസോസിയേറ്റ് പ്രൊഫസര്‍ക്കെതിരെ പൊലീസ് കേസെടുത്തു

രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ ഇടിമിന്നലേറ്റ് 11 മരണം; രണ്ട് പേര്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍

അമീബിക് മസ്തിഷ്‌ക ജ്വരം; നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടികളുടെ പരിശോധനഫലം നെഗറ്റീവ്

വിരലിന് പകരം നാവില്‍ ശസ്ത്രക്രിയ; മെഡിക്കല്‍ കോളേജ് അസോസിയേറ്റ് പ്രൊഫസര്‍ക്ക് സസ്‌പെന്‍ഷന്‍

രാമക്ഷേത്രത്തിന് പിന്നാലെ സീതാ ക്ഷേത്രം; സീതാമഢില്‍ പുതിയ പ്രഖ്യാപനവുമായി അമിത്ഷാ

സീതാമഡിയില്‍ സീതാ ക്ഷേത്രം, ബിഹാര്‍ ജനതയ്ക്ക് ഷായുടെ 'വന്‍ വാഗ്ദാനം'; രാമന് ശേഷം ഇനി സീതാ, അമ്പല വാഗ്ദാനം തന്നെ അമിത് ഷായുടെ രാഷ്ട്രീയം

രാമന് ശേഷം ഇനി സീതാ, അമ്പല വാഗ്ദാനം തന്നെ അമിത് ഷായുടെ രാഷ്ട്രീയം

എറണാകുളത്ത് മഞ്ഞപ്പിത്തം വ്യാപിക്കുന്നു; മജിസ്റ്റീരിയല്‍ അന്വേഷണം പ്രഖ്യാപിച്ച് കളക്ടര്‍

ഇന്നത്തെ പിള്ളേർക്ക് ചില ഗ്രൂപ്പുകളുണ്ട്, ആ ഗ്രൂപ്പിൽ മാത്രമേ അവർ സിനിമ ചെയ്യൂ: മണിയൻപിള്ള രാജു

ഗ്യാങ്‌സ്റ്റര്‍ സ്‌ക്വാഡിന് ഒപ്പം..; തലൈവര്‍ക്കൊപ്പം 'കൂലി' തുടങ്ങും മുമ്പ് ശബരിമലയില്‍ ദര്‍ശനം നടത്തി ലോകേഷ് കനകരാജ്