Ipl

ഇതുവരെ എറിഞ്ഞത് 126 പന്ത്, വഴങ്ങിയ സിക്‌സുകളുടെ എണ്ണം അത്ഭുതപ്പെടുത്തുന്നത്!

ഇത്തവണ ലഖ്നൗ സൂപ്പര്‍ ജയന്റ്‌സിന്റെ ബോളിംഗ് നിരയില്‍ വിസ്മയിപ്പിക്കുന്ന പ്രകടനം നടത്തുന്ന ഒരു പേസറുണ്ട്. യുവതാരം മൊഹ്സിന്‍ ഖാന്‍. അടിസ്ഥാന വിലയ്ക്ക് സ്വന്തമാക്കിയ താരത്തെ വൈകിയാണ് ലഖ്നൗ കളത്തിലിറക്കിയതെങ്കിലും നിലവില്‍ ടീമിന്റെ നെടുന്തൂണാണ് ഈ താരം.

റണ്‍വഴങ്ങുന്നതിലെ പിഴുക്കാണ് താരത്തെ ശ്രദ്ധേയനാക്കുന്നത്. മൊഹ്സിന്‍ ഈ സീസണില്‍ 21 ഓവര്‍ എറിഞ്ഞപ്പോള്‍ 126 ഡെലിവറികളില്‍ നിന്ന് സിക്സ് വഴങ്ങിയത് രണ്ട് വട്ടം മാത്രമാണെന്ന അത്ഭുതപ്പെടുത്തുന്ന സത്യം താരത്തിന്റെ ബോളിംഗ് വൈഭവത്തെ പ്രശോഭിപ്പിക്കുന്നു.

സീസണില്‍ അഞ്ച് മത്സരത്തില്‍ നിന്ന് 9 വിക്കറ്റുകള്‍ ഈ ഇടം കൈയന്‍ പേസര്‍ നേടിക്കഴിഞ്ഞു. ആറ് റണ്‍സില്‍ താഴെയാണ് പല മത്സരങ്ങളിലെയും അദ്ദേഹത്തിന്റെ ഇക്കോണമി. സീസണില്‍ 5.35 എന്ന മികച്ച ഇക്കണോമിയിലാണ് മൊഹ്സിന്‍ പന്തെറിയുന്നത്.

ഗുജറാത്തിന് എതിരെ ഇന്നലെ നടന്ന മത്സരത്തില്‍ ലഖ്‌നൗ നാണംകെട്ട തോല്‍വി വഴങ്ങിയെങ്കിലും മൊഹ്സിന്റെ പ്രകടനം ഏറെ മികവുറ്റതായിരുന്നു. നാല് ഓവറില്‍ 18 റണ്‍സ് മാത്രം വഴങ്ങിയ മൊഹ്സിന്‍ ഒരു വിക്കറ്റും വീഴ്ത്തി.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ