അവന് നായക സ്ഥാനം പോയിട്ട് ടീമിന്റെ ഭാഗമാകാൻ പോലും അർഹതയില്ല; തുറന്നടിച്ച് മുൻ പാക് താരം

നിലവിലെ ക്രിക്കറ്റിൽ പരിഹാസമായി മാറിയിരിക്കുന്ന ടീമാണ് പാകിസ്ഥാൻ. ഇപ്പോൾ കഴിഞ്ഞ ഏഷ്യ കപ്പിലും ടി 20 ലോകകപ്പിലും നാണംകെട്ടാണ് പാകിസ്ഥാൻ പുറത്തായത്. കൂടാതെ ഇപ്പോൾ നടക്കുന്ന ബംഗ്ലാദേശ് പര്യടനത്തിലും പാകിസ്ഥാൻ പരാജയപ്പെട്ടിരിക്കുകയാണ്. ഏകദിന പരമ്പരയും തോറ്റതോടെ വലിയ വിമര്‍ശനങ്ങളാണ് ടീമിനും ക്രിക്കറ്റ് ബോര്‍ഡിനും നേരെ ഉയരുന്നത്.

ഇപ്പോഴിതാ പാകിസ്താൻ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റനും സ്റ്റാർ‌ പേസറുമായ ഷഹീൻ ഷാ അഫ്രീദിക്കെതിരെ ആഞ്ഞടിച്ച് മുൻ ക്യാപ്റ്റൻ റാഷിദ് ലത്തീഫ്. നായകനാകുന്നത് പോയിട്ട് ദേശീയ ടീമിന്റെ ഭാഗമാകുവാൻ പോലും അഫ്രീദി യോഗ്യനല്ലെന്നാണ് ലത്തീഫ് പറഞ്ഞത്. ഷഹീനെ ഏകദിന ക്യാപ്റ്റനായി നിയമിച്ചതിന് പിന്നാലെയാണ് ലത്തീഫ് പ്രതികരണവുമായി രം​ഗത്തെത്തിയത്.

‘ഷഹീൻ ഏകദിന ക്യാപ്റ്റനാകാൻ യോഗ്യനല്ലെന്ന് ഇപ്പോൾ എല്ലാവരും പറയുന്നു. എന്നാൽ സത്യത്തിൽ അദ്ദേഹം ടീമിൽ പോലും സ്ഥാനം നേടാൻ അർഹനല്ല എന്നതാണ് യാഥാർത്ഥ്യം. ഏകദിന നായകത്വത്തിൽ നിന്നും മാറ്റി ടി 20 ടീമിന്റെ ക്യാപ്റ്റൻ ആക്കണമെന്ന ആവശ്യം ഒരുപാട് പേർ ഉന്നയിക്കുന്നുണ്ട്. എന്നാൽ തന്റെ അഭിപ്രായത്തിൽ നായക സ്ഥാനം പോയിട്ട് ടീമിന്റെ ഭാഗമാകാൻ പോലും അഫ്രീദി അർഹനല്ല‘, ലത്തീഫ് പറഞ്ഞു.

Latest Stories

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം