ഏഷ്യാ കപ്പ് 2023: അപ്രതീക്ഷിത തിരിച്ചടി, പാതി തോറ്റ് പാകിസ്ഥാന്‍, കിരീടത്തില്‍ പിടിമുറുക്കി ഇന്ത്യ

ഏഷ്യാ കപ്പ് സൂപ്പര്‍ ഫോറില്‍ തിങ്കളാഴ്ച ഇന്ത്യയോട് കനത്ത തോല്‍വി ഏറ്റുവാങ്ങിയ പാകിസ്ഥാന്‍, ശ്രീലങ്കയ്ക്കെതിരായ വരാനിരിക്കുന്ന പോരാട്ടത്തില്‍ തങ്ങളുടെ രണ്ട് പ്രധാന കളിക്കാരെ നഷ്ടപ്പെടുത്താനുള്ള ഭയാനകമായ സാധ്യതയെ അഭിമുഖീകരിക്കുകയാണ്. ഇന്ത്യയ്ക്കായ മത്സരത്തിനിടെ പരിക്കേറ്റ പേസര്‍മാരായ ഹാരിസ് റൗഫിനും നസീം ഷായ്ക്കും 2023 ലെ ഏഷ്യാ കപ്പിന്റെ ശേഷിക്കുന്ന മത്സരങ്ങള്‍ നഷ്ടപ്പെടാന്‍ സാധ്യത.

പുറത്തുവരുന്ന റിപ്പോര്‍ട്ടുകളനുസരിച്ച് ഹാരിസ് റൗഫും നസീം ഷായും വ്യാഴാഴ്ച നടക്കുന്ന ശ്രീലങ്കയ്‌ക്കെതിരായ ഏഷ്യാ കപ്പ് പോരാട്ടം നഷ്ടമാകും. ഇനി പാകിസ്ഥാന്‍ ഫൈനലില്‍ എത്തിയാല്‍ തന്നെയും ഇരുവരുടെയും പങ്കാളിത്തം ഉറപ്പില്ല. ഹാരിസ് റൗഫ് ഈ ഏഷ്യാ കപ്പില്‍ നിലവില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് വീഴ്ത്തിയ ബോളറാണ്.

അതേസമയം, പാകിസ്ഥാന്റെ ബോളിംഗ് ആക്രമണത്തില്‍ നിര്‍ണായകമായിരുന്ന നസീം ഷായ്ക്ക് ഇന്ത്യയുടെ ഇന്നിംഗ്സിന്റെ 49-ാം ഓവറില്‍ തോളിനേറ്റ പരിക്ക് കാരണം ഫീല്‍ഡ് വിടേണ്ടി വന്നിരുന്നു. പാകിസ്ഥാന്റെ വിജയിക്കാത്ത ചേസില്‍ രണ്ട് കളിക്കാര്‍ക്കും ബാറ്റിംഗിന് ഇറങ്ങാനും കഴിഞ്ഞില്ല. മത്സരത്തില്‍ ഇന്ത്യ 228 റണ്‍സിന്റെ വമ്പന്‍ ജയം നേടുകയും ചെയ്തു.

എന്നിരുന്നാലും, റൗഫിനെയും നസീമിനെയും ബാറ്റിംഗില്‍ നിന്ന് ഒഴിവാക്കാനുള്ള തീരുമാനം മുന്‍കരുതല്‍ നടപടിയാണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. പേസര്‍മാരായ ഷാനവാസ് ദഹാനിയെയും സമാന്‍ ഖാനെയും ബാക്കപ്പുകളായി പിസിബി വിളിച്ചിട്ടുണ്ട്.

Latest Stories

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം