'എന്നു മുതല്‍ ബോള്‍ ചെയ്യും', ഉത്തരം നല്‍കി ഹാര്‍ദിക്

ഇന്ത്യയുടെ ട്വന്റി 20 ലോക കപ്പ് ടീമിലെ സുപ്രധാന കണ്ണിയായ ഓള്‍ റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയുടെ കായികക്ഷമത സംബന്ധിച്ച ആശങ്കയിലാണ് ബിസിസിഐ. പാണ്ഡ്യക്ക് ബോള്‍ ചെയ്യാന്‍ സാധിച്ചില്ലെങ്കില്‍ ഇന്ത്യന്‍ ടീം മാനെജ്‌മെന്റിന് മറ്റു വഴികള്‍ തേടേണ്ടിവരും. ഐപിഎല്ലില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിനെതിരായ മത്സരത്തിന് മുന്‍പ് ഹാര്‍ദിക് തന്നെ തന്റെ അവസ്ഥ തുറന്നു പറഞ്ഞു.

എത്രയും വേഗം ബോള്‍ ചെയ്യാന്‍ കഴിയുമെന്നാണ് കരുതുന്നത്. ബോളിംഗ് ക്രീസിലേക്ക് മടങ്ങിയെത്താനുള്ള ശ്രമങ്ങള്‍ തുടരുന്നു- ഹാര്‍ദിക് വ്യക്തമാക്കി. ട്വന്റി20 ലോക കപ്പിനുള്ള ടീമില്‍ മാറ്റംവരുത്താന്‍ ഐസിസി ഒക്ടോബര്‍ പത്തുവരെ സമയം അനുവദിച്ചിട്ടുണ്ട്.

മുംബൈ ഇന്ത്യന്‍സിനായി ഹാര്‍ദിക് ഇതുവരെ പന്തെറിഞ്ഞിട്ടില്ല. നാലാം പേസറായി മനസില്‍ കണ്ടിരിക്കുന്ന ഹാര്‍ദിക്കിന് ബോള്‍ ചെയ്യാന്‍ സാധിച്ചില്ലെങ്കില്‍ ടീം കോമ്പിനേഷനെ അതു ബാധിക്കും. ഈ സാഹചര്യത്തില്‍ ഹാര്‍ദിക്കിന് പകരം ടീമില്‍ മറ്റാരെയെങ്കിലും ഉള്‍പ്പെടുത്തേണ്ടതുണ്ടോ എന്ന ആലോചനയിലാണ് ബിസിസിഐ. ഷാര്‍ദുല്‍ താക്കൂര്‍ അടക്കമുള്ളവരുടെ പേരുകള്‍ ഹാര്‍ദിക്കിന്റെ പകരക്കാരന്റെ റോളില്‍ ഉയര്‍ന്നുകേള്‍ക്കുന്നുണ്ട്.

Latest Stories

ഹരിയാനയിൽ ബിജെപിക്ക് തിരിച്ചടി; മൂന്ന് എംഎൽഎമാർ പിന്തുണ പിൻവലിച്ചു

ആ രംഗം ചെയ്യുമ്പോൾ നല്ല ടെൻഷനുണ്ടായിരുന്നു: അനശ്വര രാജൻ

പോസ്റ്ററുകൾ കണ്ടപ്പോൾ 'ഭ്രമയുഗം' സ്വീകരിക്കപ്പെടുമോ എന്നെനിക്ക് സംശയമായിരുന്നു: സിബി മലയിൽ

'വെടിവഴിപാടിന്' ശേഷം ശേഷം ഒരു ലക്ഷം ഉണ്ടായിരുന്ന ഫോളോവേഴ്സ് 10 ലക്ഷമായി: അനുമോൾ

നേരത്തെ അഡ്വാൻസ് വാങ്ങിയ ഒരാൾ കഥയെന്തായെന്ന് ചോദിച്ച് വിളിക്കുമ്പോഴാണ് തട്ടികൂട്ടി ഒരു കഥ പറയുന്നത്; അതാണ് പിന്നീട് ആ ഹിറ്റ് സിനിമയായത്; വെളിപ്പെടുത്തി ഉണ്ണി ആർ

മികച്ച വേഷങ്ങൾ മലയാളി നടിമാർക്ക്; തമിഴ് നടിമാർക്ക് അവസരമില്ല; വിമർശനവുമായി വനിത വിജയകുമാർ

ലോകകപ്പ് കിട്ടിയെന്ന് ഓർത്ത് മെസി കേമൻ ആകില്ല, റൊണാൾഡോ തന്നെയാണ് കൂട്ടത്തിൽ കേമൻ; തുറന്നടിച്ച് ഇതിഹാസം

48ാം ദിവസവും ജാമ്യം തേടി ഡല്‍ഹി മുഖ്യമന്ത്രി, ഒന്നും വിട്ടുപറയാതെ സുപ്രീം കോടതി; ശ്വാസംമുട്ടിച്ച് കേന്ദ്ര സര്‍ക്കാര്‍, മോക്ഷം കിട്ടാതെ കെജ്രിവാള്‍!

ഇലയിലും പൂവിലും വേരിലും വരെ വിഷം; അരളി എന്ന ആളെക്കൊല്ലി!

ലൈംഗിക വീഡിയോ വിവാദം സിബിഐ അന്വേഷിക്കണം; അശ്ലീല വീഡിയോ പ്രചരിപ്പിച്ചത് പൊലീസെന്ന് എച്ച്ഡി കുമാരസ്വാമി