Ipl

അയാൾ ബോളിംഗ് വിഭാഗത്തിലെ ജോസ് ബട്ട്‌ലർ, സൂപ്പർ താരത്തെ കുറിച്ച് ഹർഭജൻ

ഐപിഎൽ 2022 ലെ തകർപ്പൻ ബോളിംഗ് പ്രകടനത്തിന് രാജസ്ഥാൻ റോയൽസിന്റെ (ആർആർ) ലെഗ് സ്പിന്നർ യുസ്‌വേന്ദ്ര ചാഹലിനെ മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ഹർഭജൻ സിംഗ് പ്രശംസിച്ചു. ബോളിംഗ് ഡിപ്പാർട്ട്‌മെന്റിലെ ജോസ് ബട്ട്‌ലർ എന്ന് അദ്ദേഹത്തെ വിശേഷിപ്പിച്ചുകൊണ്ട്, ചഹൽ മത്സരങ്ങളിൽ പലതും ഒറ്റക്ക് ജയിപ്പിച്ച രീതിയെ പ്രശംസിച്ചു.

മെഗാ ലേലത്തിന് മുന്നോടിയായി റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ (ആർ‌സി‌ബി) താരമായിരുന്ന ചാഹലിനെ 6.5 കോടി രൂപയ്ക്ക് രാജസ്ഥാൻ റോയൽസ് ടീമിലെത്തിച്ചത്. 16 മത്സരങ്ങളിൽ നിന്ന് 19.50 ശരാശരിയിലും 7.92 ഇക്കോണമി റേറ്റിലും 26 വിക്കറ്റുകൾ നേടിയാണ് 31-കാരൻ തന്റെ മികവ് തെളിയിച്ചത്. ഫൈനലിലേക്ക് വരുമ്പോൾ , വനിന്ദു ഹസരംഗയ്‌ക്കൊപ്പം ഐ‌പി‌എൽ 2022 ലെ ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയ താരമാണ് ചഹൽ. ഇന്ന് ഒരു വിക്കറ്റ് കൂടി നേടാൻ സാധിച്ചാൽ താരത്തിന് ഒറ്റക്ക് ക്യാപ്പുമായി മടങ്ങാം.

ബോളിംഗ് വിഭാഗത്തിലെ ജോസ് ബട്ട്‌ലറാണ് യുസ്വേന്ദ്ര ചാഹൽ. തന്റെ ബോളിംഗ് പ്രകടനത്തിലൂടെ ഒരുപാട് മത്സരങ്ങൾ താരം വിജയിച്ചിട്ടുണ്ട്. എന്റെ അഭിപ്രായത്തിൽ സ്പിന്നറെ പോലെ പന്തെറിയുന്ന ഏക സ്ലോ ബോളർ ഐപിഎല്ലിൽ അയാളാണ്. അവൻ വായുവിൽ പതുക്കെ പന്തെറിയുന്നു, പന്ത് സ്പിന്നുചെയ്യുന്നു, ബാറ്റർമാരെ ക്രേസിൽ നിന്ന് പുറത്തേക്ക് ഇറങ്ങി വരൻ പ്രേരിപ്പിക്കുന്നു. മറ്റ് സ്പിന്നർമാർ വേഗത്തിൽ പന്തെറിയുകയും പേരിന് വേണ്ടിയും .സ്പിന്നർമാർ പന്ത് സ്പിന്നുചെയ്യണം. അവിടെയാണ് നിങ്ങൾക്ക് വിക്കറ്റുകൾ ലഭിക്കുക.

രാജസ്ഥാന്റെ മറ്റൊരു താരത്തെയും ഹർഭജൻ പുകഴ്ത്തി- “ആർആർആറിന് വേണ്ടി പ്രസീദ് കൃഷ്ണ അസാമാന്യമായ പ്രകടനമാണ് കാഴ്ചവെച്ചത്. കഴിഞ്ഞ സീസണിൽ കെകെആറിൽ ഞാൻ അദ്ദേഹത്തോടൊപ്പം കളിക്കുമ്പോൾ താരത്തെ സൂക്ഷ്മമായി നിരീക്ഷിച്ചിട്ടുണ്ട്. ഏതൊരു ദേശീയ ടീമിനും അദ്ദേഹത്തെ പോലൊരു ബൗളർ ലഭിക്കാൻ ആഗ്രഹിക്കും. അവൻ ഉയരമുള്ളവനാണ്, ബൗൺസ് ലഭിക്കുന്നു, കൂടാതെ മികച്ച സീം പൊസിഷനുമുണ്ട്. അവൻ വേഗതയുള്ളവനും വളരെ കഠിനാധ്വാനിയുമാണ്. രാജസ്ഥാൻ അദ്ദേഹത്തെ കൈകാര്യം ചെയ്ത രീതി കാണാൻ സന്തോഷമുണ്ട്. സംഗ അഭിനന്ദഞൾ ”

ആവേശ പോരാട്ടമാണ് ഇന്ന് ആരാധകർ പ്രതീക്ഷിക്കുന്നത്. വൈകിട്ട് 8 നാണ് മത്സരം ആരംഭിക്കുക.

Latest Stories

റായ്ബറേലിയില്‍ മത്സരിക്കാന്‍ പ്രിയങ്കയില്ല; രാഹുല്‍ ഗാന്ധിയുമായി അവസാനഘട്ട ചര്‍ച്ചകള്‍ പുരോഗമിക്കുന്നു; പത്രിക സമര്‍പ്പിക്കേണ്ട അവസാന തീയതി നാളെ

വയറുവേദനയുമായി മെഡിക്കല്‍ കോളേജില്‍; നീക്കം ചെയ്തത് 10 കിലോഗ്രാമിലേറെ ഭാരമുള്ള ഗര്‍ഭാശയ മുഴ

ബ്രിജ് ഭൂഷണ്‍ സിംഗിന് പകരം മകന്‍; കൈസര്‍ഗഞ്ചില്‍ പിതാവിന് പകരം കരണ്‍ ഭൂഷണ്‍ ബിജെപി സ്ഥാനാര്‍ത്ഥി

മേയര്‍-കെഎസ്ആര്‍ടിസി വിവാദം; അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷന്‍

കൂട്ടയിടി നടക്കാതെ രണ്ടിനെയും പിടിച്ചുമാറ്റിയത് ഒരു തരത്തിൽ, മുംബൈ ഇന്ത്യൻസ് ക്യാമ്പിൽ നടന്നത് വമ്പൻ നാണക്കേട്; സംഭവം ഇങ്ങനെ

സിനിമാക്കഥ പോലെ തലൈവര്‍ ജീവിതം, ഇനി സ്‌ക്രീനില്‍ കാണാം; റെക്കോര്‍ഡ് തുകയ്ക്ക് അവകാശം വാങ്ങി നിര്‍മ്മാതാവ്

വില്‍പ്പനയില്‍ ഒന്നാമന്‍! ഇന്ത്യയിൽ ഏറ്റവുമധികം വിറ്റഴിക്കുന്ന കാർ ഇതാണ്..

ബലാത്സംഗ കേസ് പ്രതിയ്ക്ക് വേണ്ടി മോദി വോട്ട് ചോദിക്കുന്നു; പ്രധാനമന്ത്രി സ്ത്രീകളോട് മാപ്പ് പറയണമെന്ന് രാഹുല്‍ ഗാന്ധി

ലോകകപ്പിലും ഐപിഎൽ 2. 0 കാണാൻ പറ്റും, അങ്ങനെ വന്നാൽ ആ കൂട്ടരുടെ മരണം കാണാം; റിപ്പോർട്ടുകൾ ഇങ്ങനെ

ഫഹദിനൊപ്പം അഭിനയിക്കാന്‍ ആഗ്രഹമുണ്ട്, അതിനൊരു അവസരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഞാന്‍: രണ്‍ബിര്‍ കപൂര്‍