'കോഹ്‌ലി തനിക്ക് എതിരായ എല്ലാ ബാറ്റ്‌സ്മാന്‍മാരോടും ഇങ്ങനെയാണ്'; ഐ.പി.എല്ലിലെ സ്ലെഡ്ജിംഗിനെ കുറിച്ച് സൂര്യകുമാര്‍ യാദവ്

കഴിഞ്ഞ വര്‍ഷം യു.എ.യില്‍ നടന്ന ഐ.പി.എല്‍ സീസണില്‍ ബാംഗ്ലൂര്‍ നായകന്‍ വിരാട് കോഹ്‌ലിയും മുംബൈയുടെ ഹിറ്റ് ബാറ്റ്‌സ്മാന്‍ സൂര്യകുമാര്‍ യാദവും പരസ്പരം കൊമ്പു കോര്‍ത്ത് ഏറെ ചര്‍ച്ചയായിരുന്നു. മികച്ച രീതിയില്‍ ബാറ്റ് ചെയ്യുകയായിരുന്ന സൂര്യയെ പ്രകോപിക്കാനുള്ള ഭാഗമായായിരുന്നു കോഹ്‌ലിയുടെ സ്ലെഡ്ജിംഗ്. കോഹ്‌ലി അന്ന് തന്നെ അത്തരത്തില്‍ പ്രകോപിപ്പിച്ചതില്‍ താന്‍ ഏറെ സന്തോഷവാനായിരുന്നു എന്നാണ് സൂര്യ പറയുന്നത്.

“അദ്ദേഹം എന്നെ സ്ലെഡ് ചെയ്തതില്‍ ഞാന്‍ സന്തോഷവാനായിരുന്നു. കാരണം, ഞാന്‍ ക്രീസില്‍ തുടര്‍ന്നാല്‍ ഞങ്ങള്‍ മത്സരത്തില്‍ വിജയിക്കും. മറിച്ച് എന്റെ വിക്കറ്റ് കിട്ടിയാല്‍ ജയിക്കാനുള്ള അവസരം അവര്‍ക്കും ഉണ്ടെന്ന് കോഹ്‌ലിക്ക് അറിയാമായിരുന്നു. എന്റെ വിക്കറ്റ് വീഴ്ത്തുന്നതിലൂടെ ഞങ്ങളെ തളര്‍ത്തി അവര്‍ക്ക് കാര്യങ്ങള്‍ അനുകൂലമാക്കാനായിരുന്നു കോഹ്‌ലിയുടെ ശ്രമം. എന്നോട് മാത്രമല്ല, തന്റെ എതിരാളികളായ എല്ലാ ബാറ്റ്‌സ്മാന്‍മാരോടും കോഹ്‌ലിയുടെ സമീപനം ഇങ്ങനെയാണ്” സൂര്യകുമാര്‍ പറഞ്ഞു.

2020 ലെ ഐ.പി.എല്ലില്‍ മുംബൈ ഇന്നിംഗ്സിന്റെ 13ാം ഓവറിലായിരുന്നു സംഭവം. ഉജ്ജ്വല ഇന്നിംഗ്സുമായി ക്രീസിലുണ്ടായിരുന്ന സൂര്യകുമാര്‍ വെറ്ററന്‍ പേസര്‍ ഡെയ്ല്‍ സ്റ്റെയ്‌നിന്റെ ആ ഓവറില്‍ മൂന്നു ബൗണ്ടറികള്‍ പായിച്ചു. ഇതോടെ സമ്മര്‍ദ്ദത്തിലായ കോഹ്ലി ഓവറിനു ശേഷം കണ്ണുരുട്ടി സൂര്യകുമാറിന്റെ സമീപത്തേക്ക് വരികയായിരുന്നു. കണ്ണുരുട്ടലിനെ അതേ നാണയത്തില്‍ നേരിട്ട സൂര്യകുമാര്‍ കോഹ്ലിയില്‍ നിന്ന് മുഖമെടുക്കാതെ ക്രീസില്‍ തന്നെ നിന്നു.

അപ്പോള്‍ 25 ബോളില്‍ 40 റണ്‍സെന്ന നിലയിലായിരുന്നു സൂര്യകുമാര്‍. തുടര്‍ന്നും മികച്ച ഷോട്ടുകളിലൂടെ കളി തുടര്‍ന്ന സൂര്യകുമാര്‍ 79 റണ്‍സെടുത്ത് പുറത്താകാതെ നിന്ന് മുംബൈ ജയം നേടി കൊടുത്തു.

Latest Stories

ടി20 ലോകകപ്പ് 2024: നാല് സ്പിന്നര്‍മാരെ തിരഞ്ഞെടുത്തതിന് പിന്നിലെന്ത്?, എതിരാളികളെ ഞെട്ടിച്ച് രോഹിത്തിന്‍റെ മറുപടി

'പ്രജ്വലിന് ശ്രീകൃഷ്ണന്റെ റെക്കോര്‍ഡ് തകര്‍ക്കാന്‍ ശ്രമം'; വിവാദ പ്രസ്താവനയില്‍ പുലിവാല് പിടിച്ച് കോണ്‍ഗ്രസ് മന്ത്രി

ഇന്ന് ടീമിൽ ഇല്ലെന്ന് പറഞ്ഞ് വിഷമിക്കേണ്ട, നീ ഇന്ത്യൻ ജേഴ്സിയിൽ മൂന്ന് ഫോര്മാറ്റിലും ഉടനെ കളത്തിൽ ഇറങ്ങും; അപ്രതീക്ഷിത താരത്തിന്റെ പേര് പറഞ്ഞ് ഇർഫാൻ പത്താൻ

32 വര്‍ഷം മുമ്പ് ഈ നടയില്‍ ഇതുപോലെ താലികെട്ടാനുള്ള ഭാഗ്യം ഞങ്ങള്‍ക്ക് ഉണ്ടായി, ഇന്ന് ചക്കിക്കും: ജയറാം

കോഹ്‌ലിയോ ജയ്സ്വാളോ?, ലോകകപ്പില്‍ തന്റെ ഓപ്പണിംഗ് പങ്കാളി ആരായിരിക്കുമെന്ന് വ്യക്തമാക്കി രോഹിത്

പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ക്കെതിരെ ലൈംഗികാരോപണം; നിയമോപദേശം തേടി പൊലീസ്

IPL 2024: ആ ഒറ്റ കാരണം കൊണ്ടാണ് റിങ്കുവിനെ ടീമിൽ എടുക്കാതിരുന്നത്, വിശദീകരണവുമായി അജിത് അഗാർക്കർ

മാളവികയ്ക്ക് മാംഗല്യം; നവനീതിന് കൈപിടിച്ച് കൊടുത്ത് ജയറാം

കൊച്ചിയിൽ നടുക്കുന്ന ക്രൂരത; നടുറോഡില്‍ നവജാതശിശുവിന്‍റെ മൃതദേഹം

ഐപിഎല്‍ 2024: വിജയത്തില്‍ നിര്‍ണായകമായ മാജിക് സ്പെല്‍, ആ രഹസ്യം വെളിപ്പെടുത്തി ഭുവനേശ്വര്‍ കുമാര്‍