ടീം വിട്ട് ഹനുമ വിഹാരി, സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ച് താരം

ഇന്ത്യന്‍ ടെസ്റ്റ് ബാറ്റ്‌സ്മാന്‍ ഹനുമ വിഹാരി ആന്ധ്ര ക്രിക്കറ്റ് അസ്സോസിയയേഷന്‍ വിട്ടു. അടുത്ത ആഭ്യന്തര സീസണില്‍ ഹൈദരാബാദിന് വേണ്ടിയായിരിക്കും താരം കളിക്കുക. ആന്ധ്ര ടീം വിട്ട കാര്യം വിഹാരി തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്.

‘ആന്ധ്ര ക്രിക്കറ്റ് അസോസിയേഷനുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാനയതില്‍ ഏറെ സന്തോഷമുണ്ട്. കഴിഞ്ഞ അഞ്ച് വര്‍ഷമായി ആന്ധ്രയെ പ്രതിനിധീകരിക്കാനും ടീമിനെ നയിക്കാനും എനിക്കായി. ഞങ്ങള്‍ക്ക് അഭിമാനിക്കാവുന്ന ഒരു ടീമായി ഞങ്ങള്‍ വളര്‍ന്നു. എന്നെ എല്ലായ്‌പ്പോഴും പിന്തുണച്ച എന്റെ എല്ലാ സഹപ്രവര്‍ത്തകര്‍ക്കും പരിശീലകര്‍ക്കും അസോസിയേഷന്റെ ഭാരവാഹികള്‍ക്കും ഞാന്‍ നന്ദി പറയുന്നു. വരുന്ന സീസണ്‍ മുതല്‍ ഞാന്‍ ഹൈദരാബാദ് ക്രിക്കറ്റ് അസോസിയേഷന്റെ ഭാഗമാകും.’ ഹനുമ വിഹാരി ട്വിറ്ററില്‍ കുറിച്ചു.

ആന്ധ്ര ക്രിക്കറ്റ് അസോസിയേഷന്‍ താരത്തിന് നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയിട്ടുണ്ട്. അഞ്ച് വര്‍ഷം ആന്ധ്രയുടെ ക്യാപ്റ്റന്‍ കൂടിയായിരുന്നു വിഹാരി. സെപ്റ്റംബര്‍ 21നാണ് ഇന്ത്യയുടെ ആഭ്യന്തര സീസണ്‍ ആരംഭിക്കുന്നത്. നേരത്തെ ഇംഗ്ലണ്ട് പരമ്പരക്കുള്ള ഇന്ത്യന്‍ ടീമില്‍ വിഹാരിക്ക് സ്ഥാനം ലഭിച്ചെങ്കിലും ഒരു മത്സരത്തിലും കളിക്കാന്‍ അവസരം ലഭിച്ചിരുന്നില്ല.

Latest Stories

'ശരിതെറ്റുകൾ കാലം തെളിയിക്കട്ടെ, ജനങ്ങളെ ചേർത്ത് പിടിച്ച് ഏറ്റവും മികച്ച ശാസ്ത്രീയ പ്രതിരോധം തീർക്കുക എന്നതാണ് അനിവാര്യം'; വീണ ജോർജ്

രാത്രികാലങ്ങളിൽ ലൈറ്റുകൾ തെളിക്കാതെ കപ്പലുകൾ കടത്തി; 'ഓപ്പറേഷൻ പ്രൊജക്ട് ഫ്രീഡം' വഴി ഇറാൻ അറിയാതെ 10 കോടി ബാരൽ എണ്ണ കടത്തിയതായി ട്രംപ്

ശബരില സ്വർണക്കൊള്ള ആരോപണം; എ പത്മകുമാറിനെതിരെ നടപടിക്കൊരുങ്ങി സിപിഎം

'370 രൂപയുടെ ബിരിയാണിക്ക് പകരം ലൈംഗിക പ്രീണനം'; ചർച്ചയായി സ്റ്റാൻഡ്-അപ്പ് കൊമേഡിയൻ പ്രണിത് മോറിന്റെ ഷോ

കോക്രോച്ച് ജനത പാർട്ടിയുടെ പ്രതിഷേധത്തിൽ പങ്കെടുത്ത അധ്യാപികയ്ക്ക് സസ്പെൻഷൻ

എംഎൽഎമാർക്ക് ജനങ്ങളുമായി ബന്ധമില്ലാതായെന്ന് സിപിഎം പാലക്കാട് ജില്ല കമ്മിറ്റി; എം.ബി രാജേഷിനും കെ. ശാന്തകുമാരിക്കും രൂക്ഷവിമർശനം

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; അഞ്ച് പ്രതികളും എസ്ഐടിക്ക് മുന്നിൽ ഹാജരായി, വേട്ടയാടപ്പെട്ടുവെന്ന് ഗൺമാൻ അനിൽ കല്ലിയൂർ

കോഴിക്കോട് നിപ ബാധ; രോഗിയുടെ സമ്പർക്ക പട്ടിക വലുതെന്ന് കെ മുരളീധരൻ, ജീവനക്കാരോട് ക്വാറന്റീനിൽ പോകാൻ നിർദ്ദേശം

സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്

മാസപ്പടി കേസ്; ഇഡിക്ക് മുന്നിൽ ഹാജരാകാൻ സാവകാശം തേടി വീണ ടി, ആരോഗ്യപ്രശ്നങ്ങൾ കാരണം മറ്റൊരു ദിവസം ഹാജരാകാമെന്ന് മെയില്‍