Ipl

നായകൻ യുവരാജ് ആയിരുന്നുവെങ്കിൽ ടീം വേറെ ലെവൽ ആകുമായിരുന്നു; അടുത്ത വിവാദത്തിന് തുടക്കമിട്ട് ഹർഭജൻ

ലോക ക്രിക്കറ്റ് കണ്ട ഏറ്റവും മികച്ച പോരാളികളിൽ ഒരാളാണ് യുവരാജ് സിംഗ്. നാറ്റ്‌വെസ്റ്റ് ട്രോഫിയിൽ ടീമിനെ അവിശ്വസനീയ വിജയത്തിലേക്കു നയിച്ച പ്രകടനത്തിൽ തുടങ്ങുന്നു, ഇത്തരം ആവേശ പ്രകടനങ്ങൾ. പിന്നീട് 2007 ട്വന്റി20 ലോകകപ്പിലും 2011 ഏകദിന ലോകകപ്പിലും ഇന്ത്യൻ കിരീടവിജയത്തിന്റെ നട്ടെല്ലായ പ്രകടനങ്ങൾ ആരാധകർ എങ്ങനെ മറക്കും? ക്യാൻസറിനോട് പടവെട്ടി ഇന്ത്യയെ 2011 ലോകകപ്പ് ജേതാക്കളാക്കുന്നതിൽ നിർണായക പങ്ക് വഹിച്ച താരത്തിന്റെ പോരാട്ടവീര്യം ആരും മറക്കില്ല. ഇപ്പോൾ ഇതാ തന്റെ കൈയിൽ നിന്ന് എങ്ങനെയാണ് നായകസ്ഥാനം പോയതെന്ന് താരം വരേളിപ്പെടുത്തിയിരുന്നു.

“ഞാൻ ക്യാപ്റ്റൻ ആകേണ്ടതായിരുന്നു. പിന്നീട് ഗ്രെഗ് ചാപ്പൽ വിവാദം നടന്നത്. ഒന്നെങ്കിൽ ചാപ്പൽ അല്ലെങ്കിൽ സച്ചിൻ എന്ന തരത്തിൽ ആയിരുന്നു അപ്പോൾ കാര്യങ്ങൾ. എന്നാൽ ഞാൻ സച്ചിനെയാണ് പിന്തുണച്ചത് , അത് ബിസിസിയിലെ ചില ഉദ്യോഗസ്ഥർക്ക് ഇഷ്ടപ്പെട്ടില്ല. ആരെയെങ്കിലും ക്യാപ്റ്റനാക്കണം, പക്ഷേ എന്നെയല്ല എന്ന് പറഞ്ഞു. ഇതാണ് ഞാൻ കേട്ടത്. ഇത് എത്രത്തോളം ശരിയാണെന്ന് എനിക്കറിയില്ല. പെട്ടെന്ന് എന്നെ വൈസ് ക്യാപ്റ്റൻ സ്ഥാനത്തുനിന്നും മാറ്റി. സെവാഗ് ടീമിൽ ഉണ്ടായിരുന്നില്ല. അതിനാൽ, 2007 ലെ ടി20 ലോകകപ്പിന് മഹി പെട്ടെന്ന് നായകനായി . ഞാൻ ക്യാപ്റ്റനാകുമെന്ന് വിചാരിച്ചത് ,” സ്‌പോർട്‌സ് 18 ലെ അഭിമുഖത്തിനിടെ സിംഗ് സഞ്ജയ് മഞ്ജരേക്കറോട് ഇങ്ങനെ പറഞ്ഞു.

ഹർഭജൻ ഇപ്പോൾ ഇതുമായി ബന്ധപ്പെട്ട് പ്രതികരണം നടത്തിയിരിക്കുകയാണ്- “യുവരാജ് സിംഗ് ഇന്ത്യൻ ക്യാപ്റ്റൻ ആയിരുന്നെങ്കിൽ, നമുക്ക് നേരത്തെ ഉറങ്ങുകയും നേരത്തെ എഴുന്നേൽക്കുകയും ചെയ്യുമായിരുന്നു (ചിരിക്കുന്നു) ഞങ്ങൾക്ക് ഒരുപാട് കഠിനാധ്വാനം ചെയ്യേണ്ടിവരും. അവൻ ഒരു മികച്ച ക്യാപ്റ്റനാകുമായിരുന്നു. അദ്ദേഹത്തിന്റെ റെക്കോർഡുകൾ അത് പറയും. 2011 ലോകകപ്പ് ഞങ്ങലെ ജയിപ്പിച്ചത് യുവിയാണ്,” അദ്ദേഹം പറഞ്ഞു.

യുവരാജ് നായകനായിരുന്നെങ്കിൽ ചില താരങ്ങളുടെ കരിയർ കൂടുതൽ നീണ്ടുനിൽക്കുമായിരുന്നോ എന്നതിനെക്കുറിച്ചും ഹർഭജൻ സംസാരിച്ചു.

“യുവരാജ് ക്യാപ്റ്റനായിരുന്നെങ്കിൽ ഞങ്ങളുടെ ഒരു കരിയർ നീണ്ടുനിൽക്കുമെന്ന് ഞാൻ കരുതുന്നില്ല. കാരണം ടീമിൽ തുടരണം എങ്കിൽ നന്നായി കളിക്കണം, അത് ചെയ്തില്ലെങ്കിൽ ഞങ്ങൾക്ക് ഒന്നും ചെയ്യാൻ സാധിക്കില്ല.. നിങ്ങൾ രാജ്യത്തിന്റെ ക്യാപ്റ്റൻ ആണെങ്കിൽ , നിങ്ങൾ സൗഹൃദങ്ങൾ മാറ്റിവെച്ച് ആദ്യം രാജ്യത്തെ കുറിച്ച് ചിന്തിക്കണം,” അദ്ദേഹം പറഞ്ഞു.

Latest Stories

'ഇതേവരെ ആരും ചെവിക്കൊണ്ടിരുന്നില്ല, ആയിരങ്ങൾക്ക് അന്നമേകുന്ന ഒരു വലിയ തൊഴിലിടത്തിന് അർഹമായ പരിഗണന ലഭിച്ചുവെന്നത് നിസ്സാരകാര്യമല്ല'; ആന്റോ ജോസഫ്

സംസ്ഥാനത്ത് ഞായറാഴ്ച മുതല്‍ മഴ ശക്തമാകും; എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

'സിനിമാമേഖലയ്ക്ക് പുത്തന്‍ ഉണര്‍വും വളര്‍ച്ചയും പ്രദാനം ചെയ്യുമെന്ന കാര്യം തീര്‍ച്ച, സര്‍ക്കാര്‍ തീരുമാനത്തെ സന്തോഷപൂര്‍വ്വം സ്വാഗതം ചെയ്യുന്നു'; മോഹൻലാൽ

'സിനിമയ്ക്ക് പുതിയ വെളിച്ചം പകരുന്ന ചരിത്രനിമിഷം'; സിനിമാ മേഖലയിലെ ബജറ്റ് പ്രഖ്യാപനങ്ങൾ സ്വാഗതം ചെയ്‌ത് നടൻ ദിലീപ്

ട്രോഫിക്കായി ലോകം കാത്തിരിക്കുമ്പോൾ: ചൂടിൽ പൊള്ളുന്ന ലോകകപ്പ് തൊഴിലാളികൾ

'സിനിമയ്ക്ക് നല്കിയ എല്ലാ സമ്മാനങ്ങളും വിലപ്പെട്ടതാണ്, സർക്കാരിനും മുഖ്യമന്ത്രിക്കും സിനിമാമന്ത്രിക്കും നന്ദി'; പൃഥ്വിരാജ് സുകുമാരൻ

'ഭാവി കേരളത്തിനായുള്ള ബ്ലൂ പ്രിന്റ് ഇല്ല, സാമ്പത്തിക അപകടാവസ്ഥ രാഷ്ട്രീയ ആക്ഷേപം മാത്രം'; ബജറ്റിനെ വിമർശിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

കോണ്‍സ്റ്റബിളിനെ കൊണ്ട് വീട്ടുജോലികള്‍ ചെയ്യിച്ചു; ഐപിഎസ് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്ത് ഒഡിഷ സര്‍ക്കാര്‍

കശുവണ്ടി വികസന കോർപ്പറേഷൻ അഴിമതി കേസ്; മുഹമ്മദ് ഹനീഷിന് ഹൈക്കോടതിയുടെ മുന്നറിയിപ്പ്

മാസപ്പടി കേസ്: വീണയുടെ ബാങ്ക് ലോക്കർ പരിശോധിച്ച് ഇഡി ഉദ്യോഗസ്ഥർ; ബാങ്കിന് മുന്നിൽ കേന്ദ്ര സേനാം​ഗങ്ങൾ ഉൾപ്പെടെയുള്ള സുരക്ഷാ ഉദ്യോഗസ്ഥർ