നിര്‍ണ്ണായക മാറ്റങ്ങളോടെ കേരളം; സൂപ്പര്‍ താരം പുറത്ത്

ഹരിയാനയ്‌ക്കെതിരെ നിര്‍ണായക രഞ്ജി ട്രോഫി മത്സരത്തില്‍ കേരളത്തിന് ബൗളിംഗ്. ടോസ് നേടിയ ഹരിയാന നായകന്‍ അമിത് മിശ്ര ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ഹരിയാനയിലെ റോത്തക്കിലാണ് മത്സരം നടക്കുന്നത്.

ടീമിലെ സ്റ്റാര്‍ സ്പിന്നര്‍ സിജുമോന്‍ ജോസഫിന് പകരം പേസ് ബൗളര്‍ എംഡി നിതീഷിനെയാണ് കേരളം പ്ലെയിംഗ് ഇലവനില്‍ ഉള്‍പ്പെടുത്തിയത്. ഫാസ്റ്റ് ബൗളര്‍മാരെ തുണയ്ക്കുന്ന പിച്ചാണ് ഇവിടുത്തേത് എന്നതിനാവാണ് നിതീതീഷിനെ ടീമില്‍ ഉള്‍പ്പെടുത്തിയത്.

സൂപ്പര്‍ താരം സഞ്ജു സാംസണ്‍ വിക്കറ്റ് കീപ്പറുടെ റോള്‍ കൂടി വഹിക്കുന്നുണ്ട്. രഞ്ജിയില്‍ നോക്കൗട്ട് സാധ്യയുളളതിനാല്‍ എന്ത് വിലകൊടുത്തും മത്സരം വിജയിക്കാനാണ് കേരളം ശ്രമിക്കുക.

അഞ്ച് മത്സരങ്ങളില്‍ നാല് വിജയവും ഒരു പരാജയവുമായി കേരളം ഗ്രൂപ്പില്‍ രണ്ടാം സ്ഥാനത്താണ്. കേരളത്തിന് 24 പോയിന്റുണ്ട്. ഗുജറാത്താണ് ഒന്നാമത്. സൗരാഷ്ട്ര മൂന്നാമതുണ്ട്. കഴിഞ്ഞ അഞ്ച് മത്സരങ്ങളില്‍ നിന്നും ഒമ്പതു പോയിന്റുമായി ഹരിയാന ഗ്രൂപ്പില്‍ അഞ്ചാം സ്ഥാനത്താണ്. ഈ മത്സരത്തില്‍ വിജയിച്ചാല്‍ കേരളത്തിനു നോക്കൗട്ടിലെത്താം.

നേരത്തെ, രാജസ്ഥാന്‍, ജാര്‍ഖണ്ഡ്, ജമ്മുകാഷ്മീര്‍, സൗരാഷ്ട്ര എന്നീ ടീമുകളെ കേരളം പരാജയപ്പെടുത്തിയപ്പോള്‍ മുന്‍ ചാമ്പ്യന്മാരായ ഗുജറാത്തിനോടു കേരളം പരാജയപ്പെടുകയായിരുന്നു.

Latest Stories

IPL 2024: സഞ്ജുവിന് ഇന്ന് വേണമെങ്കില്‍ അങ്ങനെ ചെയ്യാമായിരുന്നു, പക്ഷെ, ഹൃദയവിശാലതയുള്ള അദ്ദേഹം അത് ചെയ്തില്ല

IPL 2024: സഞ്ജുവില്‍നിന്ന് സാധാരണ കാണാറില്ലാത്ത പ്രതികരണം, ആ അലറിവിളിയില്‍ എല്ലാം ഉണ്ട്

യുവാക്കള്‍ തമ്മില്‍ അടിപിടി, കൊച്ചിയില്‍ ഒരാള്‍ കുത്തേറ്റ് മരിച്ചു; രണ്ടു പേര്‍ അറസ്റ്റില്‍

യുവാക്കളെ തെറ്റായി ബാധിക്കും, വിക്രം അക്രമം പ്രോത്സാഹിപ്പിക്കുന്നു; 'വീര ധീര ശൂര'നെതിരെ പരാതി, പോസ്റ്റര്‍ വിവാദത്തില്‍

ശ്രീനിയേട്ടന്റെ സംവിധാനത്തില്‍ നായികയായി, അത് നടക്കില്ല ഞാന്‍ വീട്ടില്‍ പോണു എന്ന് പറഞ്ഞ് ഒരൊറ്റ പോക്ക്.. എട്ട് വര്‍ഷത്തിന് ശേഷമാണ് വീണ്ടും കാണുന്നത്: ഭാഗ്യലക്ഷ്മി

ചില സിനിമകള്‍ ചെയ്യാന്‍ ഭയമാണ്, പലതും ഉപേക്ഷിക്കേണ്ടി വന്നു, അച്ഛനും അമ്മയ്ക്കും അതൊന്നും ഇഷ്ടമല്ല: മൃണാള്‍ ഠാക്കൂര്‍

ചില ബൂത്തുകളില്‍ വോട്ടെടുപ്പ് വൈകിയത് കൃത്യത ഉറുപ്പുവരുത്താനുള്ള ഉദ്യോഗസ്ഥ ജാഗ്രത മൂലം; രാഷ്ട്രീയ പാര്‍ട്ടി നേതാക്കളുടെ ആരോപണങ്ങള്‍ തള്ളി തിരഞ്ഞെടുപ്പ് കമ്മീഷന്‍

പത്ത് കോടി രൂപ നഷ്ടപരിഹാരം നല്‍കണം; അല്ലെങ്കില്‍ നിയമനടപടി; വ്യാജപ്രചരണത്തില്‍ ശോഭ സുരേന്ദ്രനെതിരെ വക്കീല്‍ നോട്ടീസയച്ച് ഗോകുലം ഗോപാലന്‍

വോയിസ് ശരിയല്ലെന്ന് പറഞ്ഞ് വേറെ ആളുകളാണ് തന്റെ ശബ്‌ദം നൽകുന്നതെന്ന വിഷമം കാവ്യയ്ക്കുണ്ടായിരുന്നു: കമൽ

കോഴ്സ് തുടങ്ങി നാലു മാസം കഴിഞ്ഞാണു ഞാനൊരു നടിയാണെന്നു സഹപാഠികൾക്കു മനസ്സിലായത്: അഭിരാമി