Ipl

കല്യാണവും കുട്ടിയും ഒന്നും ഇല്ലാതിരുന്ന ആ കാലത്തേക്ക് പോവുക, വിരാടിനെ ഉപദേശിച്ച് വോൺ

Nothing is going right for the great man’ വിരാട് കോഹ്ലി പുറത്തായതിന് ശേഷം കമ്മെന്ററി ബോക്സിൽ പറഞ്ഞ വാക്കുകളാണിത്. വലിയ റൺസുകൾ ഒരു പാട് പിറവിയെടുത്ത ബാറ്റിൽ നിന്നും ഇപ്പോൾ രണ്ടക്കം കടന്നാൽ ഭാഗ്യം എന്ന അവസ്ഥയിലേക്ക് എത്തി. എന്താണ് സൂപ്പർ താത്തിന് സംഭവിച്ചത്? ഇതിനുള്ള ഉത്തരമായി ക്രിക്കറ്റ് വിദഗ്ദരും അമ്പയറുമാരും പറയുന്ന ഉത്തരമാണ് – kohli definitely need a break ( കോഹ്ലിക്ക് വിശ്രമം വളരെ അത്യാവശ്യമാണ്). ലോകോത്തര താരങ്ങൾ പലരും കടന്നുപോയിട്ടുള്ള ബുദ്ധിമുട്ടേറിയ ഒരു സമയം തന്നെയാണ് കോഹ്‌ലിക്കും ഇപ്പോൾ. കോഹ്‌ലിയുടെ മോശം ഫോമുമായി ബന്ധപ്പെട്ട് ഒരു അഭിപ്രായം പറയുകയാണ് മൈക്കിൾ വോൺ.

“ഫാഫ് ഡു പ്ലെസിസ് അവനോട് സംസാരിച്ചുവെന്ന് ഞാൻ പ്രതീക്ഷിക്കുന്നു – ‘ഇപ്പോൾ ഉള്ള പേരും പ്രശസ്തിയും ഒന്നും ഇല്ലാത്ത കാലത്തേക്ക് പോവുക ഇല്ലാതിരുന്നപ്പോൾ അതായത് 10 വർഷം പിന്നോട്ട് പോകൂ. നിങ്ങൾ വിവാഹിതനല്ല, ഒരു കുട്ടിയുമില്ല. നിങ്ങൾ ആസ്വദിച്ച് ഒരു സമ്മർദ്ദവും ഇല്ലാതെ കളിച്ച കാലത്തേക്ക് പോണം.”

“അവൻ 35-ൽ(റൺസിൽ) എത്തിയാൽ, അതിനേക്കാൾ വലുത് നേടാൻ കഴിയുമെന്ന് ഞാൻ കരുതുന്നു. ആ പ്രാരംഭ 0-10 റൺസിന് മാത്രമാണ് അദ്ദേഹം ബുദ്ധിമുട്ടുന്നത്. ആ യൗവനം കാണിക്കാൻ ഉള്ള മനശക്തി ഉണ്ടെങ്കിൽ അപകടകാരിയാകും.”

ഇന്ന് നടക്കുന്ന മത്സരത്തിൽ പഞ്ചാബാണ് ബാംഗ്ലൂരിന്റെ എതിരാളികൾ. ജയിച്ചാൽ പ്ലേ ഓഫ് ഉറപ്പിക്കാൻ ബാംഗ്ലൂരിന് സാധിക്കും.

Latest Stories

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും