'നിയമവിരുദ്ധം, മാക്‌സ്‌വെല്ലിന്റെ ആ ഷോട്ടുകള്‍ നിരോധിക്കണം'; ആവശ്യവുമായി മുന്‍ ഓസീസ് നായകന്‍

ഗ്ലെന്‍ മാക്സ്‌വെല്ലിന്റെ സ്വിച്ച് ഹിറ്റ്, റിവേഴ്സ് ഫ്ളിക്ക് ഷോട്ടുകള്‍ വിലക്കണമെന്ന് ആവശ്യപ്പെട്ട് ഓസ്ട്രേലിയയുടെ മുന്‍ ക്യാപ്റ്റന്‍ ഇയാന്‍ ചാപ്പല്‍ രംഗത്ത്. മാക്‌സ്‌വെല്‍ ചെയ്യുന്നത് ശരിയല്ലെന്നും അത്തരത്തിലുള്ള നീക്കം നിയമവിരുദ്ധമാണെന്നും ചാപ്പല്‍ പറയുന്നു.

“സ്വിച്ച് ഹിറ്റ്, റിവേഴ്സ് ഫ്ളിക്ക് ഷോട്ടുകള്‍ നിയമവിരുദ്ധമാണ്. ബാറ്റിംഗ് വിരുന്നല്ല, മറിച്ച് യഥാര്‍ത്ഥ മല്‍സരമാണ് ഞാന്‍ കാണാന്‍ ആഗ്രഹിക്കുന്നത്. സ്വിച്ച് ഹിറ്റിംഗ് വളരെ കഴിവുള്ളവര്‍ക്കു മാത്രമേ കളിക്കാനാവൂ. എന്നാല്‍ ഇതു ശരിയാണെന്നു എനിക്ക് തോന്നുന്നില്ല.”

It

“ബോള്‍ ചെയ്യുന്നതിനു മുമ്പ് ബോളര്‍ക്കു താന്‍ ഏതു വശത്തു കൂടിയാണ് പന്തെറിയുകയെന്നു അമ്പയറെ അറിയിക്കേണ്ടതുണ്ട്. എന്നാല്‍ ബാറ്റ്സ്മാന്റെ കാര്യം അങ്ങനെയല്ല. ബോള്‍ ചെയ്യുന്നതിനു മുമ്പ് വലം കൈയന്‍ ഇടംകൈയനായും, ഇടംകൈയന്‍ വലംകൈയനായും മാറും. ഇത് അനീതിയാണ്. കാരണം വലംകൈ ബാറ്റ്സ്മാന്‍ ക്രീസിലുള്ളപ്പോള്‍ അതിന് അനുസരിച്ചാണ് എതിര്‍ ടീം ക്യാപ്റ്റന്‍ ഫീല്‍ഡിംഗ് ക്രമീകരണം നടത്തുന്നത്.”

“ഞാനായിരുന്നെങ്കില്‍ ബോള്‍ ചെയ്യുമ്പോള്‍ അമ്പയറോട് പറഞ്ഞതില്‍ നിന്നും തികച്ചും വ്യത്യസ്തമായിട്ടായിരിക്കും ബോള്‍ ചെയ്യുക. അമ്പയര്‍ ഇതേക്കുറിച്ച് പരാതിപ്പെടുകയാണെങ്കില്‍ എന്തുകൊണ്ട് ബാറ്റ്സ്മാന്‍ നിയമവിരുദ്ധമായ ഷോട്ടുകള്‍ കളിക്കുന്നുവെന്നും ഇക്കാര്യത്തില്‍ എന്തുകൊണ്ട് നടപടിയെടുക്കുന്നില്ലെന്നു ചോദിക്കുകയും ചെയ്യുമായിരുന്നു” ചാപ്പല്‍ പറഞ്ഞു.

ഐ.പി.എല്ലില്‍ മോശം പ്രകടനത്തിന്റെ പേരില്‍ ഏറെ പഴികേട്ട മാക്‌സ്‌വെല്‍ ഇന്ത്യയ്‌ക്കെതിരായ പരമ്പരയില്‍ മികച്ച പ്രകടനമാണ് കാഴ്ചവെയ്ക്കുന്നത്. ആദ്യ ഏകദിനത്തില്‍ 19 പന്തില്‍ 45 റണ്‍സ് വാരിക്കൂട്ടിയ മാക്സ്‌വെല്‍ രണ്ടാം ഏകദിനത്തില്‍ 29 പന്തില്‍ 63 റണ്‍സും സ്‌കോര്‍ ചെയ്തിരുന്നു.

Latest Stories

ബോൾട്ടിന്റെ പേര് പറഞ്ഞ് വാഴ്ത്തിപ്പാടുന്നതിന്റെ പകുതി പോലും അവന്റെ പേര് പറയുന്നില്ല, അവനാണ് ശരിക്കും ഹീറോ; അപ്രതീക്ഷിത താരത്തിന്റെ പേര് ആകാശ് ചോപ്ര

ടി20 ലോകകപ്പ് 2024: ടീം നേരത്തെ തീരുമാനിച്ച് ഉറപ്പിച്ചിരുന്നു, നടന്നത് വെറും മിനുക്ക് പണികള്‍ മാത്രം: വെളിപ്പെടുത്തല്‍

നിരാശപ്പെടുത്തി 'നടികര്‍'?! അപൂര്‍ണ്ണമായ പ്ലോട്ട് ..; പ്രേക്ഷക പ്രതികരണം

ക്രിക്കറ്റ് ലോകത്തിന് ഷോക്ക്, സോഷ്യൽ മീഡിയ ആഘോഷിച്ച ക്രിക്കറ്റ് വീഡിയോക്ക് തൊട്ടുപിന്നാലെ എത്തിയത് താരത്തിന്റെ മരണ വാർത്ത; മരിച്ചത് ഇംഗ്ലണ്ട് ക്രിക്കറ്റിന്റെ ഭാവി വാഗ്ദാനം

രാജീവ് ഗാന്ധിക്കൊപ്പം അമേഠിയിലെത്തിയ ശർമ്മാജി; ആരാണ് കിഷോരി ലാല്‍ ശര്‍മ?

T20 WOLDCUP: ലോകകപ്പ് ടീമിൽ സ്ഥാനമില്ല, റിങ്കുവിനെ ചേർത്തുനിർത്തി രോഹിത് ശർമ്മ; വൈറലായി വീഡിയോ

രഹസ്യ വിവാഹം ചെയ്ത് ജയ്? നടിക്കൊപ്പമുള്ള ചിത്രം വൈറല്‍! പിന്നാലെ പ്രതികരിച്ച് നടനും നടിയും

പ്ലാസ്റ്റിക് കവറില്‍ നവജാത ശിശുവിന്റെ മൃതദേഹം; ഫ്‌ളാറ്റിലെ അപ്പാര്‍ട്ട്‌മെന്റില്‍ ചോരക്കറ; അന്വേഷണം മൂന്ന് പേരെ കേന്ദ്രീകരിച്ച്

IPL 2024: നായകസ്ഥാനം നഷ്ടപ്പെടാനുണ്ടായ കാരണം എന്ത്?, പ്രതികരിച്ച് രോഹിത്

വിജയ് ചിത്രത്തോട് നോ പറഞ്ഞ് ശ്രീലീല; പകരം അജിത്ത് ചിത്രത്തിലൂടെ തമിഴ് അരങ്ങേറ്റം, കാരണമിതാണ്..