മാക്‌സ്‌വെല്‍ വിവാഹിതനാകുന്നു, ക്ഷണക്കത്ത് തമിഴില്‍

ഓസ്ട്രേലിയന്‍ വെടിക്കെട്ട് ഓള്‍റൗണ്ടര്‍ ഗ്ലെന്‍ മാക്സ്‌വെല്ലിന്റെ വിവാഹ തിയതി നിശ്ചയിച്ചു. തമിഴ്നാട് സ്വദേശിനി വിനി രാമനാണ് വധു. മാര്‍ച്ച് 27നാണ് വിവാഹം. തമിഴിലുള്ള വിവാഹ ക്ഷണക്കത്ത് ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ വൈറലായി കഴിഞ്ഞു.

ഓസ്‌ട്രേലിയയില്‍ ഫാര്‍മസിസ്റ്റായി ജോലി ചെയ്യുന്ന വിനി രാമനും മാക്സ്‌വെല്ലുമായുള്ള വിവാഹ നിശ്ചയം 2020 മാര്‍ച്ചില്‍ കഴിഞ്ഞതാണ്. അതിനുശേഷം കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പലതവണ മാറ്റിവച്ച വിവാഹമാണ് ഇത്തവണ നടത്താന്‍ നിശ്ചയിച്ചിരിക്കുന്നത്.

2017 ലാണ് മാക്സ്വെല്ലും വിനിയും തമ്മില്‍ അടുപ്പത്തിലാകുന്നത്. അന്നുമുതല്‍ ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പത്യക്ഷപ്പെട്ടിരുന്നു. 2019 ഓസ്ട്രേലിയന്‍ ക്രിക്കറ്റ് അവാര്‍ഡ് ദാന ചടങ്ങില്‍ പങ്കെടുക്കാനെത്തിയ മാക്സ്വെല്ലിനൊപ്പം വിനിയുണ്ടായിരുന്നു.

ഓസ്ട്രേലിയക്കായി ഏഴ് ടെസ്റ്റില്‍ നിന്ന് 339 റണ്‍സും എട്ട് വിക്കറ്റും 116 ഏകദിനത്തില്‍ നിന്ന് 3220 റണ്‍സും 51 വിക്കറ്റും 80 ടി20യില്‍ നിന്ന് 1851 റണ്‍സും 33 വിക്കറ്റും മാക്‌സി നേടിയിട്ടുണ്ട്. 97 ഐപിഎല്ലില്‍ നിന്ന് 2018 റണ്‍സും 22 വിക്കറ്റും മാക്സ്‌വെല്ലിന്റെ പേരിലുണ്ട്.

Latest Stories

ഇളയരാജയ്ക്ക് പകര്‍പ്പവകാശമില്ല, എക്കോ കാറ്റലോഗ് അവകാശം കൈമാറി; വ്യക്തത വരുത്തി നിരൂപകന്‍

IPL 2024: മുംബൈയുടെ നിഗൂഢ തീരുമാനങ്ങൾ, ടീം മാനേജ്മെന്റ് ഇടപെട്ട് നടപടികൾ സ്വീകരിക്കണം: വിരേന്ദർ സെവാഗ്

ടി20 ലോകകപ്പ് 2024: എതിരാളികള്‍ ഭയക്കണം, ഇത് പവലിന്റെ ചെകുത്താന്മാര്‍, ടീമിനെ പ്രഖ്യാപിച്ച് വിന്‍ഡീസ്

യുവതിയുടെ പീഡന പരാതി: രാജ്ഭവനില്‍ പൊലീസും മന്ത്രിയും കയറുന്നത് വിലക്കി; നിയമോപദേശം തേടി സര്‍ക്കാര്‍; സത്യം വിജയിക്കുമെന്ന് സിവി ആനന്ദ ബോസ്

ഷൂട്ടിംഗിനിടെ പരിക്കേറ്റു, കാലില്‍ സര്‍ജറി, മാസങ്ങളോളം ബെഡ് റെസ്റ്റ്..; അപകടത്തെ കുറിച്ച് ആസിഫ് അലി

ഖലിസ്ഥാന്‍ ഭീകരൻ നിജ്ജറിന്റെ കൊലപാതകം; മൂന്ന് ഇന്ത്യന്‍ പൗരന്മാർ അറസ്റ്റില്‍, ഇന്ത്യൻ സർക്കാരുമായുള്ള ബന്ധം അന്വേഷണ പരിധിയിലെന്ന് കാനഡ

രാജസ്ഥാനും ഹൈദരാബാദും അല്ല, ഈ സീസൺ ഇന്ത്യൻ പ്രീമിയർ ലീഗിൽ എല്ലാവരും തോൽപ്പിക്കാൻ ആഗ്രഹിക്കുന്ന ടീം അവന്മാരാണ്: ഹർഭജൻ സിംഗ്

ടി20 ലോകകപ്പ് 2024: 'ഞാന്‍ കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും മികച്ച ടീം'; വിലയിരുത്തലുമായി സൗരവ് ഗാംഗുലി

ഉഷ്ണ തരംഗം റേഷന്‍ കട സമയത്തില്‍ മാറ്റം; കന്നുകാലികളെ മേയാന്‍ വിടുന്നതിലും സമയക്രമ നിര്‍ദേശം; എല്ലാ ജില്ലകളിലും ജാഗ്രത നിര്‍ദേശം

ഐപിഎല്‍ 2024: 'മുംബൈയുടെ പ്രകടനം ബെംഗളൂരു ട്രാഫിക്കിനേക്കാള്‍ മോശം'; പരിഹസിച്ച് മുന്‍ താരം