Ipl

'കോഹ്ലിക്ക് ഉപദേശം നല്‍കുന്നത് സൂര്യന് നേര്‍ക്ക് ടോര്‍ച്ച് അടിക്കുന്നതിന് സമം'

ഐപിഎല്ലിലടക്കം മോശം ഫോം തുടരുന്ന ഇന്ത്യന്‍ മുന്‍ നായകന്‍ വിരാട് കോഹ്‌ലി നിരവധി വിമര്‍ശനങ്ങള്‍ക്കാണ് വിധേയനാകുന്നത്. ഇടയ്ക്ക് അര്‍ദ്ധ സെഞ്ച്വറി നേടി പ്രതീക്ഷ നല്‍കിയെങ്കിലും കാര്യങ്ങള്‍ വീണ്ടും പഴയതിലേക്ക് പോയി. ഈ സീസണില്‍ മൂന്നു തവണ താരം ഗോള്‍ഡന്‍ ഡക്കായും പുറത്തായി. ഈ ദുര്‍ഘട ഘട്ടത്തില്‍ താരത്തിന് പിന്തുണയുമായി രംഗത്ത് വന്നിരിക്കുകയാണ് ഇന്ത്യന്‍ മുന്‍ താരം അമിത് മിശ്ര.

‘വിരാട് കോഹ്ലിക്ക് ബാറ്റിംഗില്‍ ഉപദേശം നല്‍കുന്നത് സൂര്യന് നേര്‍ക്ക് ടോര്‍ച്ച് കാണിക്കുന്നതിന് തുല്യമാണ്. അവന്‍ ഏതാനും മത്സരങ്ങള്‍ക്കകം എന്നത്തേയും പോലെ ശക്തമായി തിരിച്ചുവരും. 2014 ലെ ഇംഗ്ലണ്ട് പര്യടനത്തിന് ശേഷം അദ്ദേഹം അത് ചെയ്തു. അവന്‍ അത് വീണ്ടും ചെയ്യും’ മിശ്ര ട്വീറ്റ് ചെയ്തു.

ഐപിഎല്ലില്‍ ഈ സീസണില്‍ 12 മത്സരങ്ങള്‍ പൂര്‍ത്തിയാകുമ്പോള്‍ 216 റണ്‍സാണ് കോഹ് ലിയുടെ അക്കൗണ്ടിലുള്ളത്. ഇന്നലെ സണ്‍റൈസേഴ്‌സിനെതിരായി നടന്ന മത്സരത്തില്‍ കോഹ്‌ലി ആദ്യ ബോളില്‍ തന്നെ പുറത്തായി. ജഗദീഷ് സുചിത്തിന്റെ പന്തിലാണ് കോഹ്‌ലി ഗോള്‍ഡന്‍ ഡെക്കായത്. നേരത്തെ സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരായ ആദ്യ പാദ മത്സരത്തിലും കോഹ്‌ലി ഗോള്‍ഡന്‍ ഡെക്കായിരുന്നു. മാര്‍ക്കോ ജാന്‍സനാണ് അന്ന് കോഹ്‌ലിയെ പുറത്താക്കിയത്.

ആദ്യമായാണ് ഒരു ആര്‍സിബി താരം ഒരു സീസണില്‍ മൂന്ന് തവണ ഗോള്‍ഡന്‍ ഡെക്കാകുന്നത്. വാലറ്റം പോലും ഇതുവരെ നേരിടാത്ത നാണക്കേടാണ് ഇതിഹാസവും മുന്‍ ആര്‍സിബി നായകനും ഐപിഎല്ലിലെ റണ്‍വേട്ടക്കാരിലെ ഒന്നാമനുമായ കോഹ്‌ലിക്ക് ഇപ്പോള്‍ നേരിടേണ്ടി വന്നിരിക്കുന്നത്.

Latest Stories

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി

'ഭാവിയുടെ വാ​ഗ്ദാനമായി അവതരിപ്പിച്ചു, രാ​ഹുൽ പൊതുരം​ഗത്ത് നിന്ന് മാറ്റിനിർത്തപ്പെടേണ്ടയാൾ... എല്ലാം അറിഞ്ഞിട്ടും നേതാക്കൾ കവചമൊരുക്കി'; കോൺ​ഗ്രസിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി

'എംപിമാർ സർക്കാരിന് വേണ്ടത് നേടിയെടുക്കാൻ ബാധ്യതയുള്ളവർ'; പി എം ശ്രീയിലെ ഇടപെടലിൽ ജോൺ ബ്രിട്ടാസിനെ പിന്തുണച്ച് മുഖ്യമന്ത്രി