INDIAN CRICKET: ഇംഗ്ലണ്ടിനെതിരെ ആ താരമാവും ഞങ്ങളുടെ മാച്ച് വിന്നര്‍, അവന്റെ അനുഭവം ടീമിന് ഗുണം ചെയ്യും, യുവതാരത്തെ പുകഴ്ത്തി ഗൗതം ഗംഭീര്‍

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ്‌ പരമ്പരയ്ക്കുളള ഇന്ത്യന്‍ ടീമില്‍ ഇടംപിടിച്ച കരുണ്‍ നായരെ പുകഴ്ത്തി കോച്ച് ഗൗതം ഗംഭീര്‍. ഇംഗ്ലണ്ടില്‍ കളിച്ച് പരിചയമുളള കരുണ്‍ നായരുടെ അനുഭവം പരമ്പരയില്‍ ടീമിന് നന്നായി ഗുണം ചെയ്യുമെന്ന് ഗംഭീര്‍ അഭിപ്രായപ്പെട്ടു. രഞ്ജി ട്രോഫിയില്‍ വിദര്‍ഭയ്ക്കായി നടത്തിയ ശ്രദ്ധേയ പ്രകടനത്തിലൂടെയാണ് 33കാരനായ കരുണ്‍ ഇന്ത്യന്‍ ടീമില്‍ വീണ്ടും എത്തിയത്. കരുണിന്റെ പ്രകടനമികവിലാണ് കേരളത്തെ ഫൈനലില്‍ തോല്‍പ്പിച്ച് വിദര്‍ഭ രഞ്ജി കിരീടം നേടിയത്.

ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലെ മികച്ച പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് കരുണ്‍ നായരെ ഇന്ത്യന്‍ ടീമിലേക്ക് തിരഞ്ഞെടുത്തതെന്ന് ഗംഭീര്‍ പറയുന്നു. അല്ലാതെ ഒന്നോ രണ്ടോ ടെസ്റ്റുകളിലെ പ്രകടന മികവിലല്ല ഒരാളെ ടീമിലേക്ക് പരിഗണിക്കുന്നതെന്നും ഗംഭീര്‍ പറഞ്ഞു. ‘ആഭ്യന്തര ക്രിക്കറ്റിന് ഇത് വളരെ മികച്ചതാണ്. എല്ലാ യുവതാരങ്ങള്‍ക്കും അതിന്റെ പ്രാധാന്യം മനസ്സിലാകും. നിങ്ങള്‍ അവിടെ മികച്ച പ്രകടനം കാഴ്ചവെച്ചാല്‍, നിങ്ങള്‍ക്കായി വാതിലുകള്‍ ഇവിടെ ഒരിക്കലും അടയ്ക്കില്ല’.

‘കരുണിന്റെ അനുഭവം ഇന്ത്യന്‍ ടീമിന് ഗുണം ചെയ്യും. അദ്ദേഹം അവിടെ കൗണ്ടി ക്രിക്കറ്റ് കളിച്ചിട്ടുണ്ട്, അവന്‍ ഇപ്പോള്‍ മികച്ച ഫോമിലാണ്, ഗംഭീര്‍ പറഞ്ഞു. കരുണിന്റെ പരിചയസമ്പത്ത് സഹായകരമാവും. അതിലുപരി ഒന്നോ രണ്ടോ ടെസ്റ്റ് മത്സരങ്ങള്‍ നോക്കി ഞങ്ങള്‍ ഒരാളെയും വിലയിരുത്തില്ല. റണ്‍സ് നന്നായി നേടുന്ന ആരെങ്കിലും ഉണ്ടായാല്‍ അവര്‍ക്ക്‌ ടീമില്‍ നല്ല പരിഗണന തന്നെ നല്‍കും, ഗംഭീര്‍ പറഞ്ഞു.

Latest Stories

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം

വയനാട്ടിൽ 5 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; വയനാട് കാട്ടിക്കുളത്ത് പരിക്കേറ്റ തൊഴിലാളി മരിച്ചു

വി ജോയ് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം ജില്ലാ കമ്മിറ്റി അംഗീകരിച്ചു

നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്നും രണ്ടാമത്തെ ജഡ്ജിയും പിന്മാറി, പിന്മാറിയത് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത്

ഭരണം പോയതോടെ മമതയെ വിട്ടു ബിജെപി കൂടാരം കേറുന്നവര്‍; തൃണമൂല്‍ കോണ്‍ഗ്രസ് രാജ്യസഭാഗത്വം രാജിവെച്ചയുടന്‍ ഹിമന്ത ബിശ്വ ശര്‍മ്മയെ കണ്ടു സുഷ്മിത ദേവ്

'എന്റെ പ്രതിച്ഛായയെ ഇകഴ്ത്തുന്ന രീതിയില്‍ സംസാരിച്ചു, ഭര്‍ത്താവിനെ കുറിച്ചും മോശമായി സംസാരിച്ചു'; അന്‍സിബ ഹസനെതിരെ മാനനഷ്ടക്കേസ് നല്‍കുമെന്ന് നടി ലക്ഷ്മിപ്രിയ