വാക്കിന് വിലയില്ലാത്ത ഗംഭീറിനെ ചവിട്ടി പുറത്താക്കണം: മനോജ് തിവാരി

ഇന്ത്യൻ പരിശീലകനും മുൻ താരവുമായ ഗൗതം ഗംഭീറിനെതിരെ വീണ്ടും വിമർശിച്ചിരിക്കുകയാണ് മുൻ ഇന്ത്യൻ താരം മനോജ് തിവാരി. ഗംഭീർ വാക്കിന് വിലയില്ലാത്തവനാണെന്നാണ് തിവാരിയുടെ വാദം. ഇക്കാര്യത്തിൽ ഒന്നിൽ കൂടുതൽ കാരണങ്ങളും തിവാരി നിരത്തുന്നു.

മനോജ് തിവാരി പറയുന്നത് ഇങ്ങനെ:

“ഗംഭീർ വാക്കിന് വിലയില്ലാത്ത ആളാണെന്ന് എനിക്ക് എപ്പോഴും തോന്നാറുണ്ട്. അവൻ ഇന്ത്യൻ ടീമിന്റെ കോച്ചല്ലാതിരുന്നപ്പോൾ ഇന്ത്യ പാകിസ്ഥാനുമായി കളിക്കേണ്ടതില്ലെന്നാണ് ഗംഭീർ പറഞ്ഞത്. എന്നാൽ ഇപ്പോൾ അവൻ എന്ത് ചെയ്യും?”

മനോജ് തിവാരി തുടർന്നു:

“ഏഷ്യാ കപ്പിൽ പാകിസ്ഥാനെ നേരിടുന്ന ഇന്ത്യൻ ടീമിന്റെ കോച്ചാണ് അവൻ. എന്തുകൊണ്ട് സ്ഥാനം ഒഴിഞ്ഞുകൂടാ? പാകിസ്ഥാനെതിരെ കളിക്കാൻ താൻ ഇല്ലെന്ന് പറഞ്ഞുകൂടാ?. യശസ്വി ജയ്‌സ്വാൾ ഭാവി താരമാണെന്ന് പറഞ്ഞതും ഗംഭീറാണ് അവനെ പുറത്തിരുത്തുന്നതും അയാൾ തന്നെ. അവൻ ട്വന്റി-20യിൽ പുറത്തരിക്കേണ്ട കളിക്കാരനല്ല ലോങ് റൺ ആവശ്യമുള്ള കളിക്കാരനാണ് എന്നാൽ അവൻ ഇപ്പോൾ ടീമിലില്ല” മനോജ് തിവാരി പറഞ്ഞു.

Latest Stories

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ