ധോണിയേക്കാള്‍ മികച്ച ഇന്ത്യന്‍ ക്യാപ്റ്റന്‍മാര്‍ ഉണ്ടായിട്ടുണ്ട്, പേര് വെളിപ്പെടുത്തി ഗംഭീര്‍

ഇന്ത്യന്‍ ടീമിന് മഹേന്ദ്ര സിംഗ് ധോണിയേക്കാള്‍ മികച്ച നായകന്മാര്‍ ഉണ്ടായിട്ടുണ്ടെന്ന് മുന്‍ ഇന്ത്യന്‍ താരവും ബി.ജെ.പി, എം.പിയുമായ ഗൗതം ഗംഭീര്‍. സൗരവ് ഗാംഗുലി, അനില്‍ കുംബ്ലെ, രാഹുല്‍ ദ്രാവിഡ്, വിരാട് കോഹ്ലി എന്നീ താരങ്ങളേയാണ് ധോണിയേക്കാള്‍ മികച്ച നായകന്മാരായി ഗംഭീര്‍ വിലയിരുത്തുന്നത്. ടിവി 9ന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ഗംഭീര്‍.

“കണക്കുകള്‍ നോക്കിയാല്‍ ധോണിയായിരിക്കാം ഇന്ത്യയുടെ മികച്ച ക്യാപ്റ്റന്‍. എന്നാല്‍ അതിനര്‍ത്ഥം മറ്റു ക്യാപ്റ്റന്മാര്‍ മോശമാണെന്നല്ല. ഗാംഗുലി മികച്ച ക്യാപ്റ്റനായിരുന്നു. അദ്ദേഹത്തിന് കീഴില്‍ വിദേശത്ത് ജയിക്കാന്‍ ടീമിന് സാധിച്ചു. കോഹ്ലിക്ക് കീഴില്‍ നമ്മള്‍ ഓസ്ട്രേലിയയിലും ദക്ഷിണാഫ്രിക്കയിലും വരെ ഏകദിന പരമ്പര വിജയിച്ചു” ഗംഭീര്‍ പറയുന്നു

“ശരിയാണ് ധോണിക്ക് കീഴില്‍ ഇന്ത്യ രണ്ട് ലോക കപ്പ് നേടിയിട്ടുണ്ട്. ഒരു ചാമ്പ്യന്‍സ് ട്രോഫിയും. എന്നാല്‍ നേട്ടം ധോണിക്ക് മാത്രം അവകാശപ്പെട്ടതല്ല. ടീമിലെ ഓരോ താരവും അതിന് അര്‍ഹരാണ്. കുംബ്ലെ, രാഹുല്‍ ദ്രാവിഡ് എന്നിവരും ഇന്ത്യയെ മികച്ച രീതിയില്‍ മുന്നോട്ട് നയിച്ചിട്ടുള്ളവരാണ്.” ഗംഭീര്‍ കൂട്ടിച്ചേര്‍ത്തു.

മഹേന്ദ്ര സിംഗ് ധോണിയുടെ വിരമിക്കലിനായി മുറവിളി ഉയരുന്നതിനിടേയാണ് ഗംഭീറിന്റെ പുതിയ പ്രസ്താവന പുറത്ത് വരുന്നത്. ധോണിയ്ക്ക് കീഴില്‍ ഇന്ത്യ 60 ടെസ്റ്റുകളും 200 ഏകദിനങ്ങളും 72 ടി20കളും കളിച്ചിട്ടുണ്ട്. ഇതില്‍ യഥാക്രമം 27, 110, 41 മത്സരങ്ങളില്‍ വിജയിക്കുകയും ചെയ്തു.

Latest Stories

മുകുന്ദൻ ഉണ്ണിക്ക് ശേഷം വീണ്ടും അഭിനവ് സുന്ദർ നായക്; കൂടെ നസ്‌ലെനും; 'മോളിവുഡ് ടൈംസ്' ടൈറ്റിൽ പോസ്റ്റർ പുറത്ത്

ബിജെപി കുതന്ത്രങ്ങളില്‍ കിതയ്ക്കുന്ന കോണ്‍ഗ്രസ്

കയ്യടി നേടി സിജു വിത്സന്റെ 'പഞ്ചവത്സര പദ്ധതി'; വിജയകരമായ രണ്ടാം വാരത്തിലേക്ക്

വീണിടം വിദ്യയാക്കുന്ന മോദി ബിജെപി കുടില തന്ത്രത്തില്‍ വീഴുന്ന കോണ്‍ഗ്രസ്

പ്രായമല്ല, എപ്പോഴും അപ്ഡേറ്റഡായി കൊണ്ടിരിക്കുക എന്നതാണ് പ്രധാന കാര്യം: ടൊവിനോ തോമസ്

അന്നെന്തോ കയ്യില്‍ നിന്നു പോയി, ആദ്യത്തെയും അവസാനത്തെയും അടിയായിരുന്നു അത്..; 'കുട്ടിച്ചാത്തനി'ലെ വിവിയും വര്‍ഷയും ഒരു വേദിയില്‍

ലൂസിഫറിലെക്കാൾ പവർഫുള്ളായിട്ടുള്ള വേഷമായിരിക്കുമോ എമ്പുരാനിലെതെന്ന് നിങ്ങൾ പറയേണ്ട കാര്യം: ടൊവിനോ തോമസ്

ഭിക്ഷക്കാരനാണെന്ന് കരുതി പത്ത് രൂപ ദാനം നല്‍കി; സന്തോഷത്തോടെ സ്വീകരിച്ച് തലൈവര്‍! പിന്നീട് അബദ്ധം മനസിലാക്കി സ്ത്രീ

എസി 26 ഡിഗ്രിക്ക് മുകളിലായി സെറ്റ് ചെയ്യുക; വൈദ്യുതി വാഹനങ്ങള്‍ ചാര്‍ജ് ചെയ്യുന്നത് ഒഴിവാക്കുക; അലങ്കാര ദീപങ്ങള്‍ പ്രവര്‍ത്തിപ്പിക്കരുത്; മുന്നറിയിപ്പുമായി കെഎസ്ഇബി

ആ രണ്ടെണ്ണത്തിന്റെയും പേരിൽ ആരാധകർ തല്ലുണ്ടാക്കുന്നത് മിച്ചം, റൊണാൾഡോയും മെസിയും ഗോട്ട് വിശേഷണത്തിന് പോലും അർഹർ അല്ല; ഇതിഹാസം ആ താരം മാത്രമെന്ന് സൂപ്പർ പരിശീലകൻ