'അവരെ ഒഴിവാക്കിയത് അതിശയിപ്പിച്ചു', സഞ്ജുവിനെ വിമര്‍ശിച്ച് ഗംഭീര്‍

ഐപിഎല്ലില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിനെതിരായ മത്സരത്തില്‍ ഓള്‍ റൗണ്ടര്‍ ക്രിസ് മോറിസിനെയും കരീബിയന്‍ താരം എവിന്‍ ലൂയിസിനെയും ഒഴിവാക്കിയ രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റന്‍ സഞ്ജു വി. സാംസനെ വിമര്‍ശിച്ച് മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ ഗൗതം ഗംഭീര്‍. ടീമിലെ സുപ്രധാന താരങ്ങളെ തഴഞ്ഞത് അതിശയിപ്പിച്ചെന്ന് ഗംഭീര്‍ പറഞ്ഞു.

മോറിസിനെയും ലൂയിസിനെയും റോയല്‍സ് മാറ്റിനിര്‍ത്തിയത് എന്ന അത്ഭുതപ്പെടുത്തി. രാജസ്ഥാന് മത്സരങ്ങള്‍ ജയിക്കേണ്ടതുണ്ട്. ഇരു താരങ്ങളെയും ഒഴിവാക്കിയതിന് കാരണം അറിയില്ല. ചിലപ്പോള്‍ പരിക്കായിരിക്കാം- ഗംഭീര്‍ പറഞ്ഞു.

റോയല്‍സ് ഏറ്റവും പണമെറിഞ്ഞ് സ്വന്തമാക്കിയ താരമാണ് മോറിസ്. അയാള്‍ കളിക്കുന്നില്ല. ലൂയിസും കളിക്കുന്നില്ല. രണ്ടു പേരെയും പരിക്ക് പിടികൂടിയാല്‍ ആരാണ് അവര്‍ക്ക് പകരക്കാരാവുക. അതൊരു ചോദ്യമാണ്- ഗംഭീര്‍ പറഞ്ഞു.

പഞ്ചാബ് കിങ്‌സിനെതിരായ റോയല്‍സിന്റെ കഴിഞ്ഞ മത്സരത്തില്‍ എവിന്‍ ലൂയിസ് മോശമല്ലാത്ത പ്രകടനം കാഴ്ചവച്ചിരുന്നു. എന്നാല്‍ ബോളിംഗില്‍ ഏറെ റണ്‍സ് വഴങ്ങിയ മോറിസ് തിളങ്ങിയിരുന്നില്ല.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ