എരിതീയില്‍ എണ്ണയൊഴിച്ച് ഇംഗ്ലണ്ട്, കോഹ്ലി നാവടക്കണമെന്ന് മുന്‍ ഓപ്പണറുടെ ഉപദേശം

ലോര്‍ഡ്‌സിലെ രണ്ടാം ടെസ്റ്റിനിടെ ഇന്ത്യയുടെയും ഇംഗ്ലണ്ടിന്റെയും താരങ്ങള്‍ തമ്മിലെ വാക്‌പോര് ക്രിക്കറ്റ് ലോകത്തെയാകെ ചൂടുപിടിപ്പിച്ചിരുന്നു. ഇന്ത്യന്‍ കളിക്കാരെ പ്രകോപിപ്പിക്കാനുള്ള ഇംഗ്ലണ്ടിന്റെ ശ്രമം അവര്‍ക്കു തന്നെ വിനയാകുകയും ചെയ്തു. ഇംഗ്ലണ്ടിന്റെ പ്രകോപനം ലോര്‍ഡ്‌സില്‍ ഇന്ത്യയുടെ വീറ് കൂട്ടുകയാണ് ചെയ്തത്. ഇന്ത്യയുടെ ചരിത്രജയത്തില്‍ മത്സരം കലാശിച്ചപ്പോള്‍ ഇംഗ്ലണ്ടിന്റെ അസ്വസ്ഥതയുടെ ആഴമേറി. അതവരുടെ മുന്‍ താരങ്ങളുടെ വാക്കുകൡലും പ്രകടമാകുന്നു. വാക്‌പോര് അവസാനിപ്പിക്കാന്‍ ഉദ്ദേശമില്ലെന്ന് പ്രഖ്യാപിച്ച് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലിക്ക് ഉപദേശവുമായെത്തിയിരിക്കുകയാണ് മുന്‍ ഇംഗ്ലീഷ് ഓപ്പണര്‍ നിക്ക് കോംപ്ടണ്‍. വിരാട് കോഹ്ലിയുടെ പെരുമാറ്റം അതിരുവിട്ടതാണെന്ന് കോംപ്ടണ്‍ തുറന്നടിക്കുന്നു.

ജയിംസ് ആന്‍ഡേഴ്‌സണ്‍ തനിക്ക് തോന്നിയതു ചെയ്‌തെന്നു സമ്മതിക്കുന്നു. കോഹ്ലി മാത്രമാണെന്ന് ഞാന്‍ പറയില്ല. പക്ഷേ, കോഹ്ലിയുടെ വാക്കുകള്‍ അതിരുവിട്ടതായിപ്പോയി. ആന്‍ഡേഴ്‌സണ്‍ തന്റേതായ വഴിയില്‍ കാര്യങ്ങള്‍ ചെയ്യും. എന്നാല്‍ കോഹ്ലിയുടെ വഴി മരാദ്യകെട്ടതാണ്. കോഹ്ലിയുടെ പക്കല്‍ നിന്ദാവചങ്ങള്‍ ഏറെയുണ്ട്. അതാണ് അയാള്‍ ഉപയോഗിക്കുന്നത്- കോംപ്ടണ്‍ പറഞ്ഞു.

കോഹ്ലി ഇന്ത്യയുടെ നായകനാണ്. ഒരുപാടുപേര്‍ അയാളെ വീക്ഷിക്കുന്നുണ്ട്. അതിനാല്‍ കോഹ്ലി വാക്കുകള്‍ മയപ്പെടുത്തണം. ഇംഗ്ലണ്ടിന് തീര്‍ച്ചയായും ഇന്ത്യന്‍ കളിക്കാര്‍ മറുപടി നല്‍കണം. അത് ആക്രമണോത്സുകമായിക്കൂടാ എന്നൊന്നും ഞാന്‍ പറയില്ല. ആക്രമണോത്സുകത കാട്ടാന്‍ വ്യത്യസ്തമായ വഴികളുണ്ട്. കോഹ്ലിക്ക് അല്‍പ്പം ബുദ്ധിപൂര്‍വ്വം അതു ചെയ്യാനാകും. രവീന്ദ്ര ജഡേജ അതിന് ഉദാഹരണമാണ്. ചില സമയത്ത് ഒന്നും പറയാതെ സെഞ്ച്വറിയിലൂടെ മറുപടി നല്‍കുന്നതാണ് ഏറ്റവു നല്ല വഴിയെന്നും കോംപ്ടണ്‍ പറഞ്ഞു.

Latest Stories

'പറയുന്നതല്ല നടപ്പാക്കുന്നത്, ആളെ പറ്റിക്കൽ'; KSRTC ബസിലെ സ്ത്രീകളുടെ സൗജന്യയാത്രയുടെ ഉദ്‌ഘാടനത്തിൽ നിന്നും സിപിഐഎം എംഎൽഎമാർ വിട്ടുനിൽക്കുമെന്ന് എം വി ഗോവിന്ദൻ

'സ‍ർക്കാരിൻ്റെ വീഴ്ചകൾക്ക് അവരെ ഉത്തരവാദികളാക്കാനും നമ്മുടെ ശബ്ദമുയർത്താനും ഒപ്പം ചേരുക';സിജെപി പ്രതിഷേധത്തിൽ പങ്കെടുക്കാൻ പ്രകാശ് രാജും

'അന്‍സിബ മതം മാറ്റാന്‍ ശ്രമിച്ചിട്ടില്ല'; പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ മകന്‍ മൊഴി നല്‍കി

'നരേന്ദ്രമോദിയെ വാരിപ്പുണരട്ടെ', രാഹുൽ ഗാന്ധിക്ക് മുന്നിൽ വാരിപ്പുണരാൻ നിന്നുകൊടുക്കുന്ന ആളല്ല പിണറായി: കെ. എൻ. ബാലഗോപാൽ

തൃണമൂൽ കോൺഗ്രസ് സംഘടനാ തലത്തിൽ വൻ അഴിച്ചുപണി; വിമത കലാപം രൂക്ഷമായതോടെ മമത ബാനർജിയുടെ നിർണായക നീക്കം

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി