MI VS CSK: നിങ്ങള് മരം നട്ടിരിക്ക്, ഞങ്ങള് പോയി കപ്പടിച്ച് വരാം, പാവം ചെന്നൈ അടിവാരത്ത് ഒറ്റയ്ക്കായി, സിഎസ്‌കെയെ ട്രോളി എയറില്‍കയറ്റി ആരാധകര്‍

ഐപിഎലില്‍ മുംബൈ ഇന്ത്യന്‍സിനെ തോല്‍പ്പിച്ചായിരുന്നു ചെന്നൈ സൂപ്പര്‍ കിങ്‌സ് ഈ സീസണിന് തുടക്കമിട്ടത്. റിതുരാജ് ഗെയ്ക്വാദിന്റെ ക്യാപ്റ്റന്‍സിയില്‍ അന്ന് നാല് വിക്കറ്റിനായിരുന്നു സിഎസ്‌കെ ജയിച്ചുകയറിയത്. ചെന്നൈയോട് തോറ്റതിന് പിന്നാലെ ആ സമയം മുംബൈ വലിയ ട്രോളുകള്‍ ഏറ്റുവാങ്ങേണ്ടി വന്നിരുന്നു. മുംബൈ ടീം ഇത്തവണ പോര, അടുത്ത മാച്ചിലും ചെന്നൈ പൊട്ടിച്ചുവിടും എന്നായിരുന്നു ആരാധകരുടെ കമന്റുകള്‍. എന്നാല്‍ ഇന്നലത്തെ കളിയില്‍ ഗംഭീര തിരിച്ചുവരവാണ് ഹാര്‍ദിക് പാണ്ഡ്യയുടെ ടീം നടത്തിയത്. ആദ്യ ബാറ്റിങ്ങില്‍ 176 റണ്‍സ് എടുത്ത് ചെന്നൈ മികച്ച സ്‌കോര്‍ നേടിയെങ്കിലും ഇത് അനായാസം മറികടക്കുകയായിരുന്നു മുംബൈ.

രോഹിത് ശര്‍മ്മയുടെയും സൂര്യകുമാര്‍ യാദവിന്റെയും വെടിക്കെട്ട് ഇന്നിങ്‌സിന്റെ മികവില്‍ ഒമ്പത് വിക്കറ്റിനാണ് സിഎസ്‌കെയ്‌ക്കെതിരെ മുംബൈ ജയിച്ചുകയറിയത്. തുടര്‍ച്ചയായ മൂന്ന് ജയത്തോടെ പോയിന്റ് ടേബിളില്‍ മുകളിലോട്ട് ഉയരാനും മുംബൈയ്ക്കായി. അതേസമയം ചെന്നൈ ഇപ്പോഴും അവസാന സ്ഥാനത്ത് തന്നെ തുടരുകയാണ്. മുംബൈയുടെ വിജയത്തിന് പിന്നാലെ ചെന്നൈയ്ക്ക് നേരെ നിരവധി ട്രോളുകളാണ് സോഷ്യല്‍ മീഡിയയില്‍ വരുന്നത്. “ഞങ്ങളെ ഈസിയായി പൊട്ടിച്ചുവിടാം എന്ന് കരുതിയ നിനക്ക് തെറ്റിയേടെ” എന്ന് കുറിച്ച് രാജമാണിക്യം ഡയലോഗ് ഓര്‍മിപ്പിച്ചുകൊണ്ടാണ് ഒരു കമന്റ് വന്നിരിക്കുന്നത്.

കൂടാതെ ചെന്നൈ വീണ്ടും അടിവാരത്ത് ഒറ്റയ്ക്കായി എന്നും ചിലര്‍ കുറിച്ചിരിക്കുന്നു. ചെന്നൈ ജയിക്കും.,. ഇനി അടുത്ത സീസണില്‍ എന്നാണ് മറ്റൊരാളുടെ കമന്റ്. നിങ്ങള്‍ മരം നട്ടിരിക്ക്, ഞങ്ങള്‍ പോയി കപ്പടിച്ച് വരാം എന്ന തരത്തിലും കമന്റുകള്‍ വരുന്നു. ചെന്നൈയ്‌ക്കെതിരെ ജയിച്ചതോടോ പോയിന്റ് ടേബിളില്‍ ആറാം സ്ഥാനത്ത് എത്തിയിരിക്കുകയാണ് മുംബൈ. എട്ട് കളികളില്‍ നാല് ജയവും നാല് തോല്‍വിയും ഉള്‍പ്പെടെ എട്ട് പോയിന്റാണ് അവര്‍ക്കുളളത്.

Latest Stories

'സിപിഐഎം നേതാക്കള്‍ വിവാദത്തില്‍പെടാതെ നാവടക്കണം, പാര്‍ട്ടി നിലപാടിന് വിരുദ്ധമായ പരസ്യ പ്രസ്താവനകള്‍ പാടില്ല'; സംസ്ഥാന കമ്മിറ്റിയിൽ എം വി ഗോവിന്ദൻ

'മോനെ സഞ്ജു, നീ വിചാരിക്കുന്ന പോലെ കാര്യങ്ങൾ പോകണം എന്നില്ല, ആ ഒരു കാര്യത്തിൽ നീ നന്നായി ശ്രദ്ധ കൊടുക്കണം'; ഉപദേശവുമായി മുൻ താരം

'മികച്ച പ്രകടനം പുറത്തെടുക്കാൻ പറ്റുമോ ഇല്ലയോ എന്ന് എനിക്ക് അറിയില്ലായിരുന്നു, പക്ഷെ ആ ഒരു കാര്യം ഞാൻ മനസ്സിൽ ഉറപ്പിച്ചിരുന്നു'; തുറന്ന് പറഞ്ഞ് ഇഷാൻ കിഷൻ

ഇഷാൻ വെടിക്കെട്ട് പ്രകടനമൊക്കെ നടത്തി, പക്ഷെ എനിക്ക് അവനോട് മത്സരത്തിനിടയിൽ ദേഷ്യം വന്നു: സൂര്യകുമാർ യാദവ്

'സഞ്ജുവിന്റെ സ്വന്തം നാട്ടിൽ നടക്കുന്ന ടി-20യിൽ അവൻ ബെഞ്ചിൽ തന്നെ ഇരിക്കും'; കാരണം പറഞ്ഞ് ആകാശ് ചോപ്ര

'വിഴിഞ്ഞം നാടിന്റെ സ്വപ്നം, അന്താരാഷ്ട്ര ഭൂപടത്തിൽ എണ്ണപ്പെടുന്ന തുറമുഖമായി മാറാൻ പോകുന്നു'; മുഖ്യമന്ത്രി

ജയ്ഹിന്ദ് സ്റ്റീല്‍ ഇനി കളര്‍ഷൈനിന്റെ കേരള വിതരണക്കാര്‍

മാധ്യങ്ങളില്‍ വരുന്ന വാര്‍ത്തകളില്‍ ചിലത് ശരിയായിരിക്കാമെങ്കിലും പൊതുചര്‍ച്ചയ്ക്ക് താല്‍പര്യമില്ല; പറയാനുള്ളത് പാര്‍ട്ടി നേതൃത്വത്തോട് നേരിട്ട് പറയുന്നതാണ് ഉചിതമെന്ന് ശശി തരൂര്‍

'തനിക്കു താനേ പണിവതു നാകം നരകവുമതുപോലെ'; രണ്ട് ചിത്രങ്ങൾ, ക്യാപ്‌ഷൻ ഒന്ന് മതി...; ഫേസ്ബുക്ക് പോസ്റ്റുമായി ശാരദക്കുട്ടി

'വര്‍ഷത്തില്‍ 5 ചലാന്‍ കിട്ടിയാല്‍ ഡ്രൈവിംഗ് ലൈസന്‍സ് അയോഗ്യമാക്കും'; സെൻട്രൽ മോട്ടോർ വാഹന ചട്ട ഭേദഗതി കേരളത്തിലും കർശനമാക്കി