എല്ലാം വളരെ പെട്ടെന്നായിരുന്നു; ഇന്ത്യന്‍ ബാറ്റര്‍മാരെ അരിഞ്ഞിട്ട് ദക്ഷിണാഫ്രിക്ക

സെഞ്ചൂറിയനില്‍ വലിയ സ്‌കോര്‍ മോഹിച്ച ഇന്ത്യന്‍ ബാറ്റര്‍മാരെ അരിഞ്ഞിട്ട് ദക്ഷിണാഫ്രിക്കന്‍ പേസ് നിര. ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ ആദ്യ ഇന്നിംഗ്‌സില്‍ ഇന്ത്യയെ 327 എന്ന സ്‌കോറിന് ആതിഥേയര്‍ ഓള്‍ ഔട്ടാക്കി.

മഴ മാറി നിന്ന സെഞ്ചൂറിയനില്‍ വിക്കറ്റ് മഴയാണ് പെയ്തത്. മൂന്നാം ദിനം വെറും 55 റണ്‍സിന് ഇന്ത്യയുടെ ഏഴ് വിക്കറ്റുകള്‍ നിലംപൊത്തി. ആകെ ആറ് വിക്കറ്റ് കൊയ്ത പേസര്‍ ലുന്‍ഗി എന്‍ഗിഡിയാണ് ഇന്ത്യയുടെ അന്തകനായത്. കാഗിസൊ റബാഡയ്ക്ക് മൂന്ന് വിക്കറ്റ് ലഭിച്ചു. മാര്‍ക്കോ ജാന്‍സെനും ഒരാളെ പുറത്താക്കി.

മൂന്നിന് 272 എന്ന നിലയില്‍ ബാറ്റിംഗ് പുനരാരംഭിച്ച ഇന്ത്യക്ക് സെഞ്ച്വറിയുമായി കുതിക്കുകയായിരുന്ന ഓപ്പണര്‍ കെ.എല്‍. രാഹുലിന്റെ വിക്കറ്റാണ് ആദ്യം കൈമോശം വന്നത്. വ്യക്തിഗത സ്‌കോറില്‍ ഒരു റണ്‍സ് മാത്രം ചേര്‍ത്ത രാഹുലിനെ (123) റബാഡയുടെ പന്തില്‍ വിക്കറ്റ് കീപ്പര്‍ ക്വിന്റന്‍ ഡി കോക്ക് പിടികൂടി. അധികം വൈകാതെ അര്‍ദ്ധ ശതകം ഉന്നമിട്ട അജിന്‍ക്യ രഹാനെയും (48) ആര്‍. അശ്വിനും (4) ഋഷഭ് പന്തും (8) കൂടാരം പൂകി. ഷാര്‍ദുല്‍ താക്കൂര്‍ (4), മുഹമ്മദ് ഷമി (8) എന്നിവരും ചെറുത്തുനിന്നില്ല. വാലറ്റത്തില്‍ ജസ്പ്രീത് ബുംറ നേടിയ 14 റണ്‍സ് ഇന്ത്യക്ക് നേരിയ ആശ്വാസം പകര്‍ന്നു. ബുംറയെ പുറത്താക്കി ജാന്‍സെനാണ് ഇന്ത്യന്‍ ഇന്നിംഗ്‌സിന് തിരശീലയിട്ടത്.

Latest Stories

രത്നവേൽ ഒരു പ്രത്യേക ജാതിയിൽപ്പെട്ടയാളാണെന്ന് അറിയുന്നത് 'മാമന്നൻ' റിലീസിന് ശേഷം: ഫഹദ് ഫാസിൽ

തിയേറ്ററുകൾ പൂരപ്പറമ്പാക്കാൻ ടർബോ ജോസും കൂട്ടരും; ട്രെയ്‌ലർ അപ്ഡേറ്റ്

'അപ്പന്' ശേഷം വീണ്ടും മജു; എഴുപതോളം കഥാപാത്രങ്ങളുമായി 'പെരുമാനി' നാളെ തിയേറ്ററുകളിലേക്ക്

ആ കാരണം കൊണ്ടാണ് ബോളിവുഡിൽ സജീവമാവാതിരുന്നത്: ജ്യോതിക

സ്വന്തം സഭയും ആതുര സേവനവും സാമ്പത്തിക തട്ടിപ്പും- യോഹന്നാന്റെ വിവാദ ജീവിതം; കുടിലില്‍ നിന്ന് കെട്ടാരമെത്തിയ അത്ഭുത കഥയിലെ 'മെത്രോപ്പൊലീത്ത'

58കാരന്റെ നായികയായി 28കാരി, സല്‍മാന്‍ ഖാനൊപ്പം രശ്മിക എത്തുന്നു; എആര്‍ മുരുകദോസ് ചിത്രം 'സിക്കന്ദര്‍' എയറില്‍

ശിവകാശിയിലെ പടക്ക നിര്‍മ്മാണ ശാലയില്‍ സ്‌ഫോടനം; അഞ്ച് സ്ത്രീകള്‍ ഉള്‍പ്പെടെ എട്ട് മരണം

സെൽഫി അല്ലെ ചോദിച്ചുള്ളൂ അതിന് ഇങ്ങനെ..., ആരാധകനെ പഞ്ഞിക്കിട്ട് ബംഗ്ലാദേശ് സൂപ്പർതാരം; വീഡിയോ വൈറൽ

കളക്ടറിന്റെ കുഴിനഖ ചികിത്സയ്ക്ക് ഡോക്ടറെ വിളിച്ചുവരുത്തിയത് വീട്ടിലേക്ക്; ഒപി നിറുത്തിവച്ചതോടെ വലഞ്ഞത് കാത്തുനിന്ന രോഗികള്‍; ആരോഗ്യമന്ത്രിയ്ക്ക് പരാതി നല്‍കി കെജിഎംഒ

അൽപ്പ ബുദ്ധിയായ എന്നോട് ചോദ്യങ്ങൾ ചോദിക്കാൻ ആരും ഇല്ലായിരുന്നു എന്നാണല്ലോ പറയുന്നത്; 'മലയാളി ഫ്രം ഇന്ത്യ' കോപ്പിയടി വിവാദത്തിൽ സംവാദത്തിന് വെല്ലുവിളിച്ച് ബി. ഉണ്ണികൃഷ്ണൻ