'10 ഫീല്‍ഡര്‍മാരുമായി കളിക്കേണ്ടിവന്നു, പന്ത് അടുത്തുകൂടി പോയാല്‍ പോലും അതു പിടിച്ചെടുക്കാന്‍ അവന് സാധിക്കുന്നില്ല'; ഇന്ത്യന്‍ താരത്തിനെതിരെ ഗുരുതര ആരോപണം

വിജയ് ഹസാരെ ട്രോഫി ടീമില്‍നിന്ന് ഒഴിവാക്കിയതിന് ശേഷം പൃഥ്വി ഷാ നടത്തിയ വികാരപ്രകടനത്തെ തള്ളി മുംബൈ ക്രിക്കറ്റ് അസോസിയേഷന്‍ (എംസിഎ). താരം പതിവായി അച്ചടക്ക മാനദണ്ഡങ്ങള്‍ ലംഘിച്ചിട്ടുണ്ടെന്നും താരത്തിന്റെ ശത്രു അദ്ദേഹം തന്നെയാണെന്നും എംസിഎയിലെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പിടിഐയോട് പറഞ്ഞു. വിജയ് ഹസാരെ ട്രോഫിക്കുള്ള 16 അംഗ ടീമില്‍ തിരഞ്ഞെടുക്കപ്പെടാത്തതിലുള്ള നിരാശ ഷാ ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് സോഷ്യല്‍ മീഡിയയില്‍ പ്രകടിപ്പിച്ചിരുന്നു.

സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ 10 ഫീല്‍ഡര്‍മാരുമായി മുംബൈയ്ക്കു കളിക്കേണ്ടിവന്നു. പന്ത് അടുത്തുകൂടി പോയാല്‍ പോലും പൃഥ്വി ഷായ്ക്ക് അതു പിടിച്ചെടുക്കാന്‍ സാധിക്കുന്നില്ല. ബാറ്റിംഗിന്റെ സമയത്ത് പന്ത് കണക്ട് ചെയ്യാന്‍ പൃഥ്വി ഷാ ബുദ്ധിമുട്ടുന്നതു നമുക്കു കാണാനാകും. താരത്തിന്റെ ഫിറ്റ്‌നസ്, അച്ചടക്കം, സ്വഭാവം എല്ലാം വളരെ മോശമാണ്. ഓരോ താരങ്ങള്‍ക്കും ഇവിടെ വ്യത്യസ്ത നിയമമൊന്നും ഇല്ല.

പൃഥ്വി ഷായുടെ ശൈലിയെക്കുറിച്ച് ടീമിലെ മുതിര്‍ന്ന താരങ്ങള്‍ വരെ പരാതി പറഞ്ഞു തുടങ്ങി. സയ്യിദ് മുഷ്താഖ് അലി ട്രോഫിയുടെ സമയത്ത് അദ്ദേഹം പരിശീലന സെഷനുകള്‍ക്ക് കൃത്യമായി എത്തില്ല. രാത്രി മുഴുവന്‍ പുറത്തായിരിക്കും, രാവിലെ ആറു മണിക്കൊക്കെ ടീം ഹോട്ടലിലേക്കു കയറിവരും.

ക്രിക്കറ്റില്‍ കൂടുതല്‍ ശ്രദ്ധിച്ച് അദ്ദേഹത്തിന്റെ പ്രതിഭയോടു നീതി പുലര്‍ത്താന്‍ പൃഥ്വി ഷാ തയാറാകുന്നില്ല. സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിട്ടതിന്റെ പേരില്‍ അദ്ദേഹത്തിന് ആനുകൂല്യമൊന്നും ലഭിക്കില്ല. കാരണം മുംബൈയുടെ സെലക്ടര്‍മാരെയോ, ക്രിക്കറ്റ് അസോസിയേഷനെയോ സ്വാധീനിക്കാന്‍ ആ പോസ്റ്റുകള്‍ക്കു സാധിക്കില്ല- എംസിഎ ഉദ്യോഗസ്ഥന്‍ പറഞ്ഞു.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക