Ipl

ഇംഗ്ലണ്ട് ഇതിഹാസം ഗ്രഹാം തോർപ്പ് ഗുരുതരാവസ്ഥയിൽ, താരത്തിനായി പ്രാർത്ഥിച്ച് ക്രിക്കറ്റ് ലോകം

ഇംഗ്ലണ്ടിന്റെ ഇതിഹാസ താരം ഗ്രഹാം തോർപ്പ് ഗുരുതരമായ അവസ്ഥയിൽ ആശുപത്രിയിൽ ആണെന്നുള്ള റിപോർട്ടുകൾ പുറത്തുവരുന്നു. ശാരീരിക അസ്വസ്ഥകളാൽ ബുദ്ധിമുട്ടിയ താരത്തിനെ ഇന്നലെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

52 കാരനായ തോർപ്പ് 1993 നും 2005 നും ഇടയിൽ ഇംഗ്ലണ്ടിനായി 100 ടെസ്റ്റുകൾ കളിച്ചിട്ടുണ്ട്., 16 സെഞ്ചുറികളോടെ 44.66 ശരാശരിയിലാണ് താരം കരിയർ അവസാനിപ്പിച്ചത് . ഓസ്‌ട്രേലിയയിൽ ഈ ശൈത്യകാലത്തെ 4-0 ആഷസ് തോൽവിക്ക് ശേഷം അവസാനിച്ച ഇംഗ്ലണ്ട് കോച്ചിങ് ടീം വിട്ട തോർപ്പ് അടുത്തിടെയാണ് അഫഗാനിസ്ഥാൻ ടീമിന്റെ പരിശീലകനായി സ്ഥാനം ഏറ്റെടുക്കുന്നത്.

തോർപ്പിന്റെ കുടുംബത്തിന്റെ അഭ്യർത്ഥന മാനിച്ച് സ്വകാര്യതയാണ് മുഖ്യമെന്ന് റിപ്പോർട്ടിൽ പറയുന്നു : “ഗ്രഹാം തോർപ്പ് ഗുരുതരമായ അസുഖം പഠിച്ച ആശുപത്രിയിലാണ്. അയാളുടെ കുടുംബത്തിന്റെ ദുഃഖത്തിനൊപ്പം ചേരുന്നു. അവരുടെ സ്വകാര്യതയാണ് മുഖ്യമിപ്പോൾ. ഞങ്ങൾ എല്ലാം കുടുംബത്തിനൊപ്പമുണ്ട്.”

കൗണ്ടി ടീം സറേയുടെ മുൻ ഇടംകയ്യൻ തോർപ്പ് തന്റെ തലമുറയിലെ ഏറ്റവും മികച്ച ഇംഗ്ലീഷ് കളിക്കാരിൽ ഒരാളായി അറിയപ്പെടുന്നു, 2005 ൽ വിരമിക്കുന്നതിന് മുമ്പ് കൃത്യമായി 100 ടെസ്റ്റുകൾ കളിക്കുകയും പല വിജയങ്ങളിലും നിർണായക പങ്ക് വഹിക്കുകയും ചെയ്തിട്ടുണ്ട്.

അദ്ദേഹം ഓസ്‌ട്രേലിയയിലാണ് കോച്ചിംഗ് കരിയർ ആരംഭിച്ചത് , അവിടെ അദ്ദേഹം ന്യൂ സൗത്ത് വെയിൽസിൽ സ്റ്റീവ് സ്മിത്ത്, ഡേവിഡ് വാർണർ എന്നിവരോടൊപ്പം പ്രവർത്തിച്ചു, പിന്നീടാണ് ഇംഗ്ലണ്ട് ആൻഡ് വെയിൽസ് ക്രിക്കറ്റ് ബോർഡിൽ ബാറ്റിംഗ് കോച്ചായി ചേർന്നത്.

Latest Stories

രാത്രികാലങ്ങളിൽ ലൈറ്റുകൾ തെളിക്കാതെ കപ്പലുകൾ കടത്തി; 'ഓപ്പറേഷൻ പ്രൊജക്ട് ഫ്രീഡം' വഴി ഇറാൻ അറിയാതെ 10 കോടി ബാരൽ എണ്ണ കടത്തിയതായി ട്രംപ്

ശബരില സ്വർണക്കൊള്ള ആരോപണം; എ പത്മകുമാറിനെതിരെ നടപടിക്കൊരുങ്ങി സിപിഎം

'370 രൂപയുടെ ബിരിയാണിക്ക് പകരം ലൈംഗിക പ്രീണനം'; ചർച്ചയായി സ്റ്റാൻഡ്-അപ്പ് കൊമേഡിയൻ പ്രണിത് മോറിന്റെ ഷോ

കോക്രോച്ച് ജനത പാർട്ടിയുടെ പ്രതിഷേധത്തിൽ പങ്കെടുത്ത അധ്യാപികയ്ക്ക് സസ്പെൻഷൻ

എംഎൽഎമാർക്ക് ജനങ്ങളുമായി ബന്ധമില്ലാതായെന്ന് സിപിഎം പാലക്കാട് ജില്ല കമ്മിറ്റി; എം.ബി രാജേഷിനും കെ. ശാന്തകുമാരിക്കും രൂക്ഷവിമർശനം

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; അഞ്ച് പ്രതികളും എസ്ഐടിക്ക് മുന്നിൽ ഹാജരായി, വേട്ടയാടപ്പെട്ടുവെന്ന് ഗൺമാൻ അനിൽ കല്ലിയൂർ

കോഴിക്കോട് നിപ ബാധ; രോഗിയുടെ സമ്പർക്ക പട്ടിക വലുതെന്ന് കെ മുരളീധരൻ, ജീവനക്കാരോട് ക്വാറന്റീനിൽ പോകാൻ നിർദ്ദേശം

സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്

മാസപ്പടി കേസ്; ഇഡിക്ക് മുന്നിൽ ഹാജരാകാൻ സാവകാശം തേടി വീണ ടി, ആരോഗ്യപ്രശ്നങ്ങൾ കാരണം മറ്റൊരു ദിവസം ഹാജരാകാമെന്ന് മെയില്‍

ടി-20 ലോകകപ്പ് ചാമ്പ്യന്മാരായ ഇന്ത്യക്ക് കിട്ടിയത് 22 കോടി; ഫിഫ ലോകകപ്പില്‍ ആദ്യ റൗണ്ടിൽ പുറത്താകുന്നവര്‍ക്ക് കിട്ടുക മൂന്നിരട്ടി