ഇംഗ്ലണ്ടും പാകിസ്ഥാനെ കൈവിട്ടു; പുരുഷ, വനിതാ ടീമുകള്‍ പര്യടനത്തിനില്ല

ന്യൂസിലന്‍ഡിനു പിന്നാലെ പാകിസ്ഥാനെ കൈവിട്ട് ഇംഗ്ലണ്ടും. ഒക്ടോബറില്‍ നടക്കാനിരുന്ന പാക് പര്യടനത്തില്‍ നിന്ന് ഇംഗ്ലണ്ട് പുരുഷ, വനിത ക്രിക്കറ്റ് ടീമുകള്‍ പിന്മാറി. പാക്കിസ്ഥാ നിലേക്കുള്ള  യാത്ര കളിക്കാരുടെ സുരക്ഷയ്ക്ക് പ്രശ്‌നമാകുമെന്ന് വിലയിരുത്തിയാണ് ഇംഗ്ലണ്ട് ആന്‍ഡ് വെയ്ല്‍സ് ക്രിക്കറ്റ് ബോര്‍ഡിന്റെ തീരുമാനം. ട്വന്റി20 ലോക കപ്പിനാണ് പ്രാമുഖ്യം നല്‍കുന്നതെന്നും ഇസിബി വ്യക്തമാക്കി.

സുരക്ഷാ കാരണങ്ങള്‍ പറഞ്ഞ് ന്യൂസിലന്‍ഡ് ക്രിക്കറ്റ് ടീം പാക് മണ്ണിലെ പരമ്പരയില്‍ നിന്നു പിന്മാറിയതിനു പിന്നാലെയാണ് ഇംഗ്ലണ്ടും സമാന തീരുമാനത്തിലെത്തുന്നത്. 2005നുശേഷം ഇംഗ്ലണ്ടിന്റെ പുരുഷ ടീം പാകിസ്ഥാനില്‍ കളിച്ചിട്ടില്ല. വനിതാ ടീം കന്നി പാക് പര്യടനത്തിന് ഒരുങ്ങുകയായിരുന്നു.

2009ല്‍ പാകിസ്ഥാനില്‍വെച്ച് ലങ്കന്‍ താരങ്ങള്‍ ഭീകരാക്രമണത്തിന് ഇരയായ ശേഷം ദീര്‍ഘകാലം അവിടെ അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരങ്ങള്‍ അരങ്ങേറിയിരുന്നില്ല. 2015ലാണ് അതില്‍ മാറ്റംവന്നു തുടങ്ങിയത്. 2019ല്‍ ലങ്കയുമായി പാക് ടീം സ്വന്തം നാട്ടില്‍ ടെസ്റ്റ് പരമ്പര കളിച്ചിരുന്നു.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ