'മറ്റ് ബാറ്റ്സ്മാന്മാരെ എന്നോട് താരതമ്യപ്പെടുത്തുന്ന ദിവസത്തിനായി കാത്തിരിക്കുകയാണ്'; തുറന്നു പറഞ്ഞ് പാക് നായകന്‍ ബാബര്‍ അസം

മറ്റ് ബാറ്റ്സ്മാന്മാരെ തന്നോട് താരതമ്യപ്പെടുത്തുന്ന ദിവസത്തിനായി കാത്തിരിക്കുകയാണെന്ന് പാകിസ്ഥാന്‍ നായകന്‍ ബാബര്‍ അസം. നിലവില്‍ മറ്റ് ബാറ്റ്‌സ്മാന്‍മാരോടാണ് തന്നെ താരതമ്യപ്പെടുത്തുന്നതെന്നും ലോകത്തിലെ മികച്ച അഞ്ച് ബാറ്റ്‌സ്മാന്‍മാരുടെ പട്ടികയില്‍ ഇടം നേടാനായതില്‍ സന്തോഷമുണ്ടെന്നു ബാബര്‍ പറഞ്ഞു.

“ടോപ് ബാറ്റ്സ്മാന്മാരുമായി എന്നെ താരതമ്യപ്പെടുത്തുന്നതിലും ലോകത്തിലെ ടോപ് 5 റാങ്കിനുള്ളില്‍ ഉള്‍പ്പെടുത്തുന്നതിലും സന്തോഷമുണ്ട്. അവരെ പോലെ കളിക്കാനും, അവരെ പോലെ ടീമിനെ ജയങ്ങളിലേക്ക് എത്തിക്കാനുമാണ് ഞാനും ആഗ്രഹിക്കുന്നത്. മറ്റ് ബാറ്റ്സ്മാന്മാരെ എന്നോട് താരതമ്യപ്പെടുത്തുന്ന ദിവസത്തിനായി കാത്തിരിക്കുകയാണ്. മറ്റുള്ളവര്‍ ബാറ്റ് ചെയ്യുന്ന വീഡിയോയും ഞാന്‍ ബാറ്റ് ചെയ്യുന്ന വീഡിയോയും മണിക്കൂറുകളോളം ഞാന്‍ കാണും. അതൊരു പഠന പരിശീലനമാണ്. ”

“ഓസ്ട്രേലിയ, ഇംഗ്ലണ്ട്, സൗത്ത് ആഫ്രിക്ക എന്നിവിടങ്ങളില്‍ നമ്മള്‍ റണ്‍സ് കണ്ടെത്തുമ്പോള്‍ അത് സംതൃപ്തി നല്‍കുന്നു. ആളുകള്‍ നമ്മളെ ശ്രദ്ധിക്കും. ഇംഗ്ലണ്ടില്‍ ഞങ്ങള്‍ നന്നായി കളിച്ചു. അവര്‍ക്ക് കാര്യങ്ങള്‍ എളുപ്പമാക്കി കൊടുത്തില്ല. ന്യൂസിലാന്‍ഡിലും നന്നായി കളിക്കാനാവുമെന്നാണ് പ്രതീക്ഷ” ബാബര്‍ പറഞ്ഞു. നിലവില്‍ ന്യൂസിലന്‍ഡ് പര്യടനത്തിനുള്ള തയ്യാറെടുപ്പിലാണ് ബാബര്‍.

Babar Azam

ഐ.സി.സി ബാറ്റിംഗ് റാങ്കിംഗില്‍ മൂന്ന് ഫോര്‍മാറ്റിലും ആദ്യ അഞ്ചിലുള്ള ഒരേയൊരു ബാറ്റ്സ്മാനാണ് ബാബര്‍ അസം. ടി20 റാങ്കിംഗില്‍ രണ്ടാം സ്ഥാനത്തും ഏകദിന റാങ്കിംഗില്‍ മൂന്നാം സ്ഥാനത്തുമുള്ള ബാബര്‍ അസം ടെസ്റ്റ് റാങ്കിംഗില്‍ അഞ്ചാം സ്ഥാനത്തുണ്ട്.

Latest Stories

ഹരിയാനയിൽ ബിജെപിക്ക് തിരിച്ചടി; മൂന്ന് എംഎൽഎമാർ പിന്തുണ പിൻവലിച്ചു

ആ രംഗം ചെയ്യുമ്പോൾ നല്ല ടെൻഷനുണ്ടായിരുന്നു: അനശ്വര രാജൻ

പോസ്റ്ററുകൾ കണ്ടപ്പോൾ 'ഭ്രമയുഗം' സ്വീകരിക്കപ്പെടുമോ എന്നെനിക്ക് സംശയമായിരുന്നു: സിബി മലയിൽ

'വെടിവഴിപാടിന്' ശേഷം ശേഷം ഒരു ലക്ഷം ഉണ്ടായിരുന്ന ഫോളോവേഴ്സ് 10 ലക്ഷമായി: അനുമോൾ

നേരത്തെ അഡ്വാൻസ് വാങ്ങിയ ഒരാൾ കഥയെന്തായെന്ന് ചോദിച്ച് വിളിക്കുമ്പോഴാണ് തട്ടികൂട്ടി ഒരു കഥ പറയുന്നത്; അതാണ് പിന്നീട് ആ ഹിറ്റ് സിനിമയായത്; വെളിപ്പെടുത്തി ഉണ്ണി ആർ

മികച്ച വേഷങ്ങൾ മലയാളി നടിമാർക്ക്; തമിഴ് നടിമാർക്ക് അവസരമില്ല; വിമർശനവുമായി വനിത വിജയകുമാർ

ലോകകപ്പ് കിട്ടിയെന്ന് ഓർത്ത് മെസി കേമൻ ആകില്ല, റൊണാൾഡോ തന്നെയാണ് കൂട്ടത്തിൽ കേമൻ; തുറന്നടിച്ച് ഇതിഹാസം

48ാം ദിവസവും ജാമ്യം തേടി ഡല്‍ഹി മുഖ്യമന്ത്രി, ഒന്നും വിട്ടുപറയാതെ സുപ്രീം കോടതി; ശ്വാസംമുട്ടിച്ച് കേന്ദ്ര സര്‍ക്കാര്‍, മോക്ഷം കിട്ടാതെ കെജ്രിവാള്‍!

ഇലയിലും പൂവിലും വേരിലും വരെ വിഷം; അരളി എന്ന ആളെക്കൊല്ലി!

ലൈംഗിക വീഡിയോ വിവാദം സിബിഐ അന്വേഷിക്കണം; അശ്ലീല വീഡിയോ പ്രചരിപ്പിച്ചത് പൊലീസെന്ന് എച്ച്ഡി കുമാരസ്വാമി