സൂപ്പര്‍ ബാറ്റര്‍ക്ക് ഡബിള്‍ സെഞ്ച്വറി; ദക്ഷിണാഫ്രിക്ക വിറയ്ക്കും

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരയ്ക്ക് തയാറെടുക്കുന്ന മധ്യനിര ബാറ്റര്‍ സൂര്യകുമാര്‍ യാദവിന് തകര്‍പ്പന്‍ ഡബിള്‍ സെഞ്ച്വറി. പൊലീസ് ഷീല്‍ഡ് ഫൈനലിലാണ് സൂര്യകുമാര്‍ യാദവിന്റെ വെടിക്കെട്ട് ബാറ്റിംഗ്.

ടൂര്‍ണമെന്റിന്റെ ത്രിദിന ഫൈനലില്‍ പയ്യാഡ് എസ്.സിക്കെതിരെ പാര്‍സി ജിംഖാ നയ്ക്കുവേണ്ടിയാണ് സൂര്യകുമാര്‍ റണ്‍മഴ തീര്‍ത്തത്. 152 പന്തില്‍ 37 ബൗണ്ടറികളും അഞ്ച് സിക്‌സും സഹിതം 249 റണ്‍സാണ് സൂര്യകുമാര്‍ വാരിയത്. 122 പന്തില്‍ താരം ഇരട്ട ശതകം തികച്ചു.

സൂര്യകുമാറിന്റെ മികവില്‍ ആദ്യ ദിനം കളി നിര്‍ത്തുമ്പോള്‍ പാര്‍സി ജിംഖാന ഒമ്പത് വിക്കറ്റിന് 524 റണ്‍സെടുത്തു. സൂര്യകുമാര്‍ നിറഞ്ഞാടിയപ്പോള്‍ അതിഫ് അതാര്‍വാലയും റോയ്‌സറ്റണ്‍ ഡയസും ദീപക് ഷെട്ടിയും പ്രദീപ് സാഹുവും സാഹര്‍ മിശ്രയും ധ്രുമില്‍ മത്കാറും അടങ്ങിയ എതിര്‍ ബോളിംഗ് നിര നിഷ്പ്രഭമായിപ്പോയി. ലഞ്ചിനും ചായയ്ക്കുമിടയിലാണ് സൂര്യകുമാര്‍ ഏറെ ആക്രമണകാരിയായി മാറിയത്.

Latest Stories

സംസ്ഥാനത്ത് വിവിധയിടങ്ങളിലായി നാലു പേർക്ക് സൂര്യാതപമേറ്റു; താപനില മുന്നറിയിപ്പ് തുടരുന്നു

മുണ്ടത്തിക്കോട് അപകടം; പുതുപ്പള്ളി പള്ളി പെരുന്നാളിൽ വെടിക്കെട്ട് ഒഴിവാക്കി

'ഇറാൻ യുദ്ധം ജയിക്കുന്നതിൽ നിന്ന് തടയാൻ വെടിവെയ്പ്പിനാകില്ല, അക്രമി മാനസിക സ്ഥിരതയുള്ള ആളല്ല : ഡൊണാൾഡ് ട്രംപ്

ബിജെപിയിലേക്ക് കൂറുമാറിയ ഏഴ് എംപിമാരെ അയോഗ്യരാക്കണം; രാജ്യസഭ ചെയർമാന് കത്തു നൽകി എഎപി

സംസ്ഥാനത്ത് പാമ്പുകടിയേറ്റ് ഇന്ന് രണ്ടാമതും മരണം; ഇടുക്കിയിൽ വയോധിക മരിച്ചു

“കണ്ണടഞ്ഞ ക്യാമറ, തുടരുന്ന ലോകം: രഘുറായിയുടെ ദൃശ്യജീവിതം”

കടുത്ത വെയിലിനെ അവഗണിച്ച് പൂരനഗരിയിലേക്ക് ജനസാഗരം; വെടിക്കെട്ടില്ലാതെ, നിയന്ത്രണങ്ങളോടെ തൃശൂർ പൂരം

'പോടാ പുല്ലേ പൊലീസേ' മുദ്രാവാക്യം; ആർ. ശ്രീലേഖയെ ചോദ്യം ചെയ്യാനായി ഹാജരാകാൻ നോട്ടീസ് നൽകും

സംസ്ഥാനത്ത് ഇന്നും ഉഷ്ണതരംഗ മുന്നറിയിപ്പ്; അഞ്ച് ജില്ലകളിൽ ഓറഞ്ച് അലേർട്ട്

ഒരു സന്ധ്യയുടെ വെളിച്ചത്തിൽ: ഗുരുസ്മരണം