ആദ്യ മത്സരം കാണാൻ ആൾ വന്നില്ലെന്ന് പറഞ്ഞ് ട്രോളി അല്ലെ, അടുത്ത മത്സരത്തിൽ സ്റ്റേഡിയം ഞങ്ങൾ നിറയ്ക്കും ; ആരാധകരെ സ്റ്റേഡിയത്തിൽ പ്രവേശിപ്പിക്കാൻ പാകിസ്ഥാൻ ബോർഡിന്റെ പതിനെട്ടാം അടവ്

പാകിസ്ഥാനും ന്യൂസിലൻഡും തമ്മിലുള്ള രണ്ട് മത്സര പരമ്പരയിലെ വരാനിരിക്കുന്ന രണ്ടാമത്തെയും അവസാനത്തെയും ടെസ്റ്റിനുള്ള പ്രവേശന ഫീസ് പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് (പിസിബി) ഒഴിവാക്കി. ശനിയാഴ്ച ക്രിക്കറ്റ് ബോർഡ് സോഷ്യൽ മീഡിയയിൽ പ്രഖ്യാപനം നടത്തി. 2023 ജനുവരി 2 തിങ്കളാഴ്ച കറാച്ചിയിലെ നാഷണൽ സ്റ്റേഡിയത്തിൽ ടെസ്റ്റ് ആരംഭിക്കും. പരമ്പരയിലെ ആദ്യ മത്സരം സമനിലയിൽ ആയിരുന്നു.

പാക്കിസ്ഥാനും ന്യൂസിലൻഡും തമ്മിലുള്ള ആദ്യ മത്സരത്തിൽ സ്റ്റേഡിയം നിറയ്ക്കുന്നതിൽ പിസിബി പരാജയപ്പെട്ടു എന്നത് ശ്രദ്ധേയമാണ്. വരാനിരിക്കുന്ന മത്സരത്തിൽ എങ്കിൽം ആരാധകരുടെ കൂടുതൽ പിന്തുണ കിട്ടൻ പ്രവേശനത്തിന് ആരാധകരിൽ നിന്ന് നിരക്ക് ഈടാക്കേണ്ടതില്ലെന്ന് ബോർഡ് തീരുമാനിച്ചു.

പരമ്പരയിലെ ആദ്യ മത്സരം നടന്ന പിച്ചുമായി ബന്ധപ്പെട്ട വിവാദങ്ങൾ അവസാനിക്കുന്നില്ല. ബോളറുമാർക്ക് യാതൊരു പിന്തുണയും നൽകാത്ത പിച്ചിൽ ഇനി മത്സരങ്ങൾ നടക്കാൻ അനുവദിക്കരുതെന്നും പറയുന്നുണ്ട്. എന്തായാലും ആദ്യ മത്സരത്തിലെ വിരസത ഒഴിവാക്കാൻ അവസാന നിമിഷം ബാബർ അസം കൈകൊണ്ട ഡിക്ലറേറഷൻ തീരുമാനം ധീരമായിരുന്നു.

Latest Stories

'പ്രജ്വലിന് ശ്രീകൃഷ്ണന്റെ റെക്കോര്‍ഡ് തകര്‍ക്കാന്‍ ശ്രമം'; വിവാദ പ്രസ്താവനയില്‍ പുലിവാല് പിടിച്ച് കോണ്‍ഗ്രസ് മന്ത്രി

ഇന്ന് ടീമിൽ ഇല്ലെന്ന് പറഞ്ഞ് വിഷമിക്കേണ്ട, നീ ഇന്ത്യൻ ജേഴ്സിയിൽ മൂന്ന് ഫോര്മാറ്റിലും ഉടനെ കളത്തിൽ ഇറങ്ങും; അപ്രതീക്ഷിത താരത്തിന്റെ പേര് പറഞ്ഞ് ഇർഫാൻ പത്താൻ

32 വര്‍ഷം മുമ്പ് ഈ നടയില്‍ ഇതുപോലെ താലികെട്ടാനുള്ള ഭാഗ്യം ഞങ്ങള്‍ക്ക് ഉണ്ടായി, ഇന്ന് ചക്കിക്കും: ജയറാം

കോഹ്‌ലിയോ ജയ്സ്വാളോ?, ലോകകപ്പില്‍ തന്റെ ഓപ്പണിംഗ് പങ്കാളി ആരായിരിക്കുമെന്ന് വ്യക്തമാക്കി രോഹിത്

പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ക്കെതിരെ ലൈംഗികാരോപണം; നിയമോപദേശം തേടി പൊലീസ്

IPL 2024: ആ ഒറ്റ കാരണം കൊണ്ടാണ് റിങ്കുവിനെ ടീമിൽ എടുക്കാതിരുന്നത്, വിശദീകരണവുമായി അജിത് അഗാർക്കർ

മാളവികയ്ക്ക് മാംഗല്യം; നവനീതിന് കൈപിടിച്ച് കൊടുത്ത് ജയറാം

കൊച്ചിയിൽ നടുക്കുന്ന ക്രൂരത; നടുറോഡില്‍ നവജാതശിശുവിന്‍റെ മൃതദേഹം

ഐപിഎല്‍ 2024: വിജയത്തില്‍ നിര്‍ണായകമായ മാജിക് സ്പെല്‍, ആ രഹസ്യം വെളിപ്പെടുത്തി ഭുവനേശ്വര്‍ കുമാര്‍

ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കരിച്ചുള്ള സർക്കുലർ റദ്ദാക്കണമെന്ന ഹർജി; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് ഇന്ന്