ടീമിലെ സ്ഥാനത്തിനു വേണ്ടി കളിക്കുന്ന താരങ്ങളുടെ നിരയില്‍ എന്നെ പെടുത്തേണ്ട: ശര്‍ദുല്‍ താക്കൂര്‍

ഇന്ത്യന്‍ ടീമിലെ സ്ഥാനത്തിനെക്കുറിച്ച് തനിക്കു യാതൊരു ആശങ്കയുമില്ലെന്ന ശര്‍ദുല്‍ താക്കൂര്‍. ടീമില്‍ സ്ഥാനം നിലനിര്‍ത്തുന്നതിനു വേണ്ടി താന്‍ കരിയറില്‍ ഇതുവരെ കളിച്ചിട്ടില്ലെന്നും അത്തരത്തില്‍ കളിക്കുന്ന താരങ്ങളുടെ നിരയില്‍ തന്നെ പെടുത്തേണ്ടന്നും താക്കൂര്‍ പറഞ്ഞു.

അവസരം ലഭിച്ചപ്പോഴെല്ലാം ടീമിന്റെ വിജയത്തിനു വേണ്ടി സംഭാവന ചെയ്യാനാണ് ഞാന്‍ ശ്രമിച്ചിട്ടുള്ളത്. ഞാന്‍ ചിന്തിക്കുന്നത് ആ തരത്തിലാണ്. ബാറ്റിംഗോ ബോളിംഗോ ഫീല്‍ഡിംഗോ ആവട്ടെ ഞാന്‍ ഏറ്റവും നന്നായി പെര്‍ഫോം ചെയ്യാനാണ് എല്ലായ്പ്പോഴും ശ്രമിക്കുന്നത്.

ടീമിലെ സ്ഥാനത്തിനു വേണ്ടി കളിക്കുന്ന താരങ്ങളുടെ നിരയില്‍ എന്നെ പെടുത്തേണ്ട. അങ്ങനെയൊരു ചിന്തയോടെ ഇറങ്ങിയാല്‍ എനിക്കു കളിക്കാന്‍ സാധിക്കില്ല. വരാനിരിക്കുന്ന ഏകദിന ലോകകപ്പിനുള്ള ടീമില്‍ എന്നെ ഉള്‍പ്പെടുത്തുന്നില്ലെങ്കില്‍ അതു ടീം മാനേജ്മെന്റിന്റെ കോളാണ്. എനിക്കു അതില്‍ കാര്യമായൊന്നും ചെയ്യാന്‍ സാധിക്കില്ല.

ഞാന്‍ ടീമിലെ സ്ഥാനത്തിനു വേണ്ടി കളിക്കണമെന്നു ചിന്തിക്കുകയാണെങ്കില്‍ അതു തെറ്റായിരിക്കും. ഞാന്‍ എന്റെ ജോലി ചെയ്യുന്നു, അതിനു ശേഷം ടീം വിടുകയുമാണ് ചെയ്യുന്നത്.

വ്യക്തിപരമായി എനിക്കു നേട്ടങ്ങളുണ്ടാവുമോ, ഇല്ലയോ എന്ന് ഞാനൊരിക്കലും നോക്കിയിട്ടില്ല. എന്തൊക്കെ സംഭവിച്ചാലും ഞാന്‍ ടീമിനായി കളിക്കാന്‍ ശ്രമിക്കുകയും ഇംപാക്ടുണ്ടാക്കാന്‍ ശ്രമിക്കുകയും ചെയ്യും- താക്കൂര്‍ പറഞ്ഞു.

Latest Stories

കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ചികിത്സാ പിഴവ്; അസോസിയേറ്റ് പ്രൊഫസര്‍ക്കെതിരെ പൊലീസ് കേസെടുത്തു

രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ ഇടിമിന്നലേറ്റ് 11 മരണം; രണ്ട് പേര്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍

അമീബിക് മസ്തിഷ്‌ക ജ്വരം; നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടികളുടെ പരിശോധനഫലം നെഗറ്റീവ്

വിരലിന് പകരം നാവില്‍ ശസ്ത്രക്രിയ; മെഡിക്കല്‍ കോളേജ് അസോസിയേറ്റ് പ്രൊഫസര്‍ക്ക് സസ്‌പെന്‍ഷന്‍

രാമക്ഷേത്രത്തിന് പിന്നാലെ സീതാ ക്ഷേത്രം; സീതാമഢില്‍ പുതിയ പ്രഖ്യാപനവുമായി അമിത്ഷാ

സീതാമഡിയില്‍ സീതാ ക്ഷേത്രം, ബിഹാര്‍ ജനതയ്ക്ക് ഷായുടെ 'വന്‍ വാഗ്ദാനം'; രാമന് ശേഷം ഇനി സീതാ, അമ്പല വാഗ്ദാനം തന്നെ അമിത് ഷായുടെ രാഷ്ട്രീയം

രാമന് ശേഷം ഇനി സീതാ, അമ്പല വാഗ്ദാനം തന്നെ അമിത് ഷായുടെ രാഷ്ട്രീയം

എറണാകുളത്ത് മഞ്ഞപ്പിത്തം വ്യാപിക്കുന്നു; മജിസ്റ്റീരിയല്‍ അന്വേഷണം പ്രഖ്യാപിച്ച് കളക്ടര്‍

ഇന്നത്തെ പിള്ളേർക്ക് ചില ഗ്രൂപ്പുകളുണ്ട്, ആ ഗ്രൂപ്പിൽ മാത്രമേ അവർ സിനിമ ചെയ്യൂ: മണിയൻപിള്ള രാജു

ഗ്യാങ്‌സ്റ്റര്‍ സ്‌ക്വാഡിന് ഒപ്പം..; തലൈവര്‍ക്കൊപ്പം 'കൂലി' തുടങ്ങും മുമ്പ് ശബരിമലയില്‍ ദര്‍ശനം നടത്തി ലോകേഷ് കനകരാജ്