Ipl

'അങ്ങനെയല്ല ക്രിക്കറ്റ് കളിക്കേണ്ടത്'; അവസാന ഓവറില്‍ വാര്‍ണര്‍ പറഞ്ഞത് വെളിപ്പെടുത്തി റോവ്മാന്‍ പവല്‍

ഐപിഎല്ലില്‍ ഇന്നലെ നടന്ന മത്സരത്തില്‍ മുന്‍ ടീമായ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ മിന്നും പ്രകടനമാണ് ഡല്‍ഹി ക്യാപിറ്റല്‍സിനായി ഡേവിഡ് വാര്‍ണര്‍ പുറത്തെടുത്തത്. മത്സരത്തില്‍ വാര്‍ണര്‍ 58 ബോളില്‍ 92 റണ്‍സെടുത്ത് പുറത്താകാതെ നിന്നു. അവസാന ഓവറില്‍ സെഞ്ചറിയിലേക്ക് എട്ടു റണ്‍സ് മാത്രമായിരുന്നു വാര്‍ണര്‍ക്ക് വേണ്ടിയിരുന്നത്. എന്നാല്‍ സ്‌ട്രൈക്ക് ലഭിച്ചത് റോവ്മാന്‍ പവലിനും. ഇപ്പോഴിതാ സ്‌ട്രൈക്ക് കൈമാറണോ എന്ന് താന്‍ ചോദിച്ചപ്പോള്‍ വാര്‍ണര്‍ നല്‍കിയ മറുപടി വെളിപ്പെടുത്തിയിരിക്കുകയാണ് റോവ്മാന്‍ പവല്‍.

‘സെഞ്ച്വറി നേടാന്‍ സിംഗിള്‍ എടുത്ത് സ്ട്രൈക്ക് കൈമാറണോ എന്ന് ഞാന്‍ വാര്‍ണറിനോട് ചോദിച്ചു. ശ്രദ്ധിക്കൂ, അങ്ങനെയല്ല ക്രിക്കറ്റ് കളിക്കേണ്ടത്. നിനക്ക് കഴിയുന്നത്ര ദൂരേക്ക് അടിച്ച് പറത്തുകയാണ് വേണ്ടത് എന്നാണ് വാര്‍ണര്‍ മറുപടി നല്‍കിയത്. ഞാന്‍ അത് പോലെ ചെയ്തു’ റോവ്മാന്‍ പവല്‍ പറഞ്ഞു.

വാര്‍ണറിന്റെ നിര്‍ദ്ദേശം അതുപോലെ സ്വീകരിച്ച പവല്‍ അവസാന ഓവറില്‍ 19 റണ്‍സാണ് അടിച്ചെടുത്തത്. ഇതിലൂടെ ടീം ടോട്ടല്‍ 200 കടക്കുകയും ചെയ്തു. പവലിന്റെ ഓരോ ഹിറ്റിനും ആവേശത്തോടെ കൈയടിക്കുന്ന വാര്‍ണറെയും കളത്തില്‍ കാണാമായിരുന്നു.

മത്സരത്തില്‍ 21 റണ്‍സിനാണ് ഡല്‍ഹി ജയിച്ചു കയറിയത്. സ്‌കോര്‍: ഡല്‍ഹി 20 ഓവറില്‍ 3 വിക്കറ്റിന് 207. ഹൈദരാബാദ് 20 ഓവറില്‍ 8 വിക്കറ്റിന് 186. വാര്‍ണറാണ് പ്ലെയര്‍ ഓഫ് ദ് മാച്ച്.

Latest Stories

ടി20 ലോകകപ്പിലെ കിരീട ഫേവറിറ്റുകള്‍; ഞെട്ടിച്ച് സംഗക്കാരയുടെ തിരഞ്ഞെടുപ്പ്

പൊന്നാനിയില്‍ തിരിച്ചടി നേരിടും; മലപ്പുറത്ത് ഭൂരിപക്ഷം രണ്ടുലക്ഷം കടക്കും; ഫലത്തിന് ശേഷം സമസ്ത നേതാക്കള്‍ക്കെതിരെ പ്രതികരിക്കരുത്; താക്കീതുമായി മുസ്ലീം ലീഗ്

ഇസ്രയേലിനെതിരായ സമരം; അമേരിക്കൻ സര്‍വകലാശാലകളില്‍ പ്രക്ഷോഭം കനക്കുന്നു, രണ്ടാഴ്ചയ്ക്കിടെ 1000 ത്തോളം പേര്‍ അറസ്റ്റിൽ

ടി20 ലോകകപ്പ് 2024: ഐപിഎലിലെ തോല്‍വി ഇന്ത്യന്‍ ലോകകപ്പ് ടീമില്‍; വിമര്‍ശിച്ച് ഹെയ്ഡന്‍

ടി20 ലോകകപ്പ് 2024: ഇവനെയൊക്കെയാണോ വൈസ് ക്യാപ്റ്റനാക്കുന്നത്, അതിനുള്ള എന്ത് യോഗ്യതയാണ് അവനുള്ളത്; ഹാര്‍ദ്ദിക്കിനെതിരെ മുന്‍ താരം

ലാവ്‍ലിൻ കേസ് ഇന്നും ലിസ്റ്റിൽ; അന്തിമ വാദത്തിനായി ഇന്ന് പരിഗണിച്ചേക്കും, ലിസ്റ്റ് ചെയ്തിരിക്കുന്നത് 110 ആം നമ്പര്‍ കേസായി

തൃണമൂലിന് വോട്ട് ചെയ്യുന്നതിനെക്കാള്‍ നല്ലത് ബിജെപി വോട്ട് ചെയ്യുന്നത്; അധീര്‍ രഞ്ജന്‍ ചൗധരിയുടെ പരാമര്‍ശത്തില്‍ വെട്ടിലായി കോണ്‍ഗ്രസ്; ആഞ്ഞടിച്ച് മമത

ഉഷ്ണതരംഗം അതിശക്തം: പാലക്കാട് ഓറഞ്ച് അലര്‍ട്ട്; മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്

ശോഭ സുരേന്ദ്രനും ദല്ലാള്‍ നന്ദകുമാറിനുമെതിരെ പരാതി നല്‍കി ഇപി ജയരാജന്‍

ആലുവ ഗുണ്ടാ ആക്രമണം; രണ്ട് പ്രതികള്‍ കൂടി പിടിയില്‍; കേസില്‍ ഇതുവരെ അറസ്റ്റിലായത് അഞ്ച് പ്രതികള്‍