മങ്കാദിംഗ്; നിലപാട് വ്യക്തമാക്കി നൈറ്റ് റൈഡേഴ്‌സ് നായകന്‍

കഴിഞ്ഞ സീസണിലെ ഐ.പി.എല്‍ സീസണോടെ ഏറെ ചര്‍ച്ച ചെയ്തപ്പെട്ടതാണ് മാങ്കാദിംഗ്. ക്രിക്കറ്റിന്റെ മാന്യതക്ക് ചേര്‍ന്നതല്ലെന്നും ചതിയാണെന്നുമടക്കമുള്ള ചര്‍ച്ചകളായിരുന്നു മങ്കാദിംഗിനെ കുറിച്ച് ഉയര്‍ന്നുവന്നത്. ഇപ്പോഴിതാ ഇക്കാര്യത്തില്‍ തന്റെ നിലപാട് വ്യക്തമാക്കി രംഗത്ത് വന്നിരിക്കുകയാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് നായകന്‍ ദിനേശ് കാര്‍ത്തിക്.

“മങ്കാദിംഗ് വിക്കറ്റുകള്‍ ക്രിക്കറ്റിന്റെ മാന്യതക്ക് നിരക്കാത്ത ഒന്നായി എനിക്ക് തോന്നിയിട്ടില്ല. ബാറ്റ്സ്മാന്‍ അനുവാദമില്ലാതെ ഏതൊക്കെ സമയത്ത് ക്രീസിന് പുറത്തിറങ്ങുന്നുവോ അപ്പോഴൊക്കെ പുറത്താക്കാനുള്ള സ്വാതന്ത്ര്യം ബൗളര്‍ക്കും ഫീല്‍ഡര്‍മാര്‍ക്കുമുണ്ട്. ഇത്തരം സംഭവങ്ങള്‍ നിയമത്തിന് അനുസൃതമായിരിക്കണം. അതുപോലെ ഒരാളെ പുറത്താക്കേണ്ടതുണ്ടോ എന്നതിനെ കുറിച്ച് നായകനാണ് ആലോചിച്ച് തീരുമാനമെടുക്കേണ്ടത്. ബൗളറോ അമ്പയറോ അല്ല. പന്തെറിയുന്ന സമയത്ത് ബാറ്റ്സ്മാന്‍ എന്തായാലും ക്രീസില്‍ തന്നെ വേണം.”

“എന്റെ ടീമില്‍ അങ്ങനെ സംഭവിച്ചാല്‍ ഞാന്‍ ബാറ്റ്സ്മാനോട് ക്രീസില്‍ തന്നെ തുടരാന്‍ പറയും. ഇത്തരം പുറത്താകലുകള്‍ അനാവശ്യമായി കാര്യമാണ്. അല്ലാതെ ബാറ്റ്സ്മാനെ പുറത്താക്കുനുള്ള കഴിവ് എന്റെ ടീമിലെ ബൗളര്‍മാര്‍ക്കുണ്ട്.”കാര്‍ത്തിക് വ്യക്തമാക്കി.

കഴിഞ്ഞ ഐ.പി.എല്ലില്‍ രാജസ്ഥാനെതിരെയുള്ള മത്സരത്തിനിടെയായിരുന്നു ക്രിക്കറ്റ് ലോകത്ത് ഏറെ ചര്‍ച്ചയായ അശ്വിന്റെ മങ്കാദിംഗ്. ബോളറിയാന്‍ ആക്ഷന് തുടക്കമിട്ടു വന്ന അശ്വിന്‍ ഇടയ്ക്ക് നിര്‍ത്തി നോണ്‍ സ്‌ട്രൈക്കേഴ്‌സ് എന്‍ഡിലുണ്ടായിരുന്ന ബട് ലറുടെ സ്റ്റമ്പ് ഇളക്കുകയായിരുന്നു. റീപ്ലേയില്‍ ബട്‌ലര്‍ ക്രീസിനു പുറത്തായിരുന്നുവെന്ന് വ്യക്തമായതോടെ അമ്പയര്‍ ഔട്ടും വിധിച്ചു. എന്നാല്‍ ഇത്തവണ അശ്വിന്റെ മങ്കാദിംഗ് ഡല്‍ഹി ക്യാപിറ്റല്‍സില്‍ നടക്കില്ലെന്നാണ് കോച്ച് റിക്കി പോണ്ടിംഗ് നേരത്തെതന്നെ വ്യക്തമാക്കി കഴിഞ്ഞു. ഈ സീസണില്‍ ഡല്‍ഹിയുടെ താരമാണ് അശ്വിന്‍.

Latest Stories

IPL 2024: ഈ മൂന്ന് താരങ്ങളെ നിലനിർത്താൻ ഒരുങ്ങി ചെന്നൈ സൂപ്പർ കിങ്‌സ്, സൂപ്പർതാരങ്ങൾ ടീമിന് പുറത്തേക്ക്

പിഎയുടെ അറസ്റ്റ്: ബിജെപി ആസ്ഥാനത്തേക്ക് എഎപി നടത്തിയ മാർച്ച് തടഞ്ഞ് പൊലീസ്, മോദിയെയും ബിജെപിയെയും വെല്ലുവിളിച്ച് കെജ്‌രിവാൾ, ഡല്‍ഹിയില്‍ നിരോധനാജ്ഞ

IPL 2024: ആര്‍സിബിയും...; ഐപിഎല്‍ ഫൈനലിസ്റ്റുകളെ പ്രവചിച്ച് ഹര്‍ഭജന്‍ സിംഗ്

പാ രഞ്ജിത്ത് നിർമ്മിക്കുന്ന ഡോ. ബിജുവിന്റെ സിനിമ; 'പപ്പാ ബുക്ക' ഒരുങ്ങുന്നത് അന്താരാഷ്ട്ര തലത്തിൽ

അതിജീവിതയെ അപമാനിക്കുന്ന വിധത്തില്‍ വാര്‍ത്തകള്‍ നല്‍കരുത്; പ്രതി പറയുന്ന കാര്യങ്ങള്‍ അപമാനം ഉണ്ടാക്കുന്നു; മാധ്യമങ്ങള്‍ക്ക് താക്കീതുമായി വനിതാ കമ്മിഷന്‍

മത്സരശേഷം ആരാധകർക്കും എതിരാളികൾക്കും ഒരേ പോലെ ഷോക്ക് നൽകുന്ന പ്രവൃത്തി ചെയ്ത് ധോണി, കരിയറിൽ ഇതുവരെ കാണാത്ത സംഭവങ്ങൾ; വീഡിയോ കാണാം

IPL 2024: കിരീടമില്ലാത്ത രാജാവിന് ശാപമോക്ഷത്തിന്റെ വാതായങ്ങളിലേക്കുള്ള വഴിവിളക്കാകാന്‍ ആ ഊര്‍ജ്ജം

സ്വകാര്യ ചിത്രങ്ങൾ ചോർന്നത് തൃഷയുടെ അറിവോടെ; അതുകൊണ്ടാണ് അവർ പരാതി നൽകാഞ്ഞത്; വെളിപ്പെടുത്തലുമായി സുചിത്ര

ആർസിബിയുടെ വിജയത്തിന്റെ ക്രെഡിറ്റ് ധോണിക്ക് നൽകി ഡികെ, ആരാധകരെ അത്ഭുതപ്പെടുത്തി ആർസിബി താരം

പാകിസ്ഥാന്‍ സൂപ്പര്‍ ലീഗില്‍ കളിക്കാന്‍ ഇന്ത്യന്‍ സൂപ്പര്‍ താരത്തെ ക്ഷണിച്ച് ഷാഹിദ് അഫ്രീദി