ധോണിയുടെ ടീം മീറ്റിംഗുകൾ വളരെ ചെറുതായിരുന്നു, അയാളുടെ കൈയിൽ ഒരു ടാബ് ഉണ്ടായിരുന്നു

എം.എസ് ധോണി ഈ സീസണിൽ മാത്രമായിരുന്നു ചെന്നൈ സൂപ്പർ കിങ്‌സ് നായക പദവി ഒഴിഞ്ഞത്. മഹേന്ദ്രസിങ് ധോണിയെ ചെന്നൈ സൂപ്പർ കിങ്‌സിന്റെ നായകസ്ഥാനത്തുനിന്ന് മാറ്റിയായിരുന്നു ജഡേജയെ ക്യാപ്റ്റനാക്കിയത്. വ്യകതികത പ്രകടനങ്ങളിൽ കൂടുതൽ ശ്രദ്ധിക്കാൻ നായക സ്ഥാനം ഒഴിഞ്ഞ ജഡേജയുടെ തീരുമാനം അംഗീകരിച്ച ധോണി വീണ്ടും നായകനാകുക ആയിരുന്നു. ഇപ്പോഴിതാ ഈ പ്രായത്തിലും ടീമിന്റെ നായകനായി മുന്നിൽ നിന്ന് നയിക്കുന്ന ധോണിയെക്കുറിച്ചുള്ള ഓർമ്മകൾ പങ്ക് വെക്കുകയാണ് മുൻ താരം പ്രഗ്യാൻ ഓജ.

“എംഎസ് ധോണിയുടെ ടീം മീറ്റിംഗുകൾ വളരെ ചെറുതായിരുന്നു , ഗ്രൗണ്ടിലാണ് ധോണിയുടെ തന്ത്രങ്ങൾ എല്ലാം ഒരുങ്ങുക . കളിക്കാരോട് എന്തുചെയ്യണമെന്ന് അദ്ദേഹം മുൻകൂട്ടി പറയില്ല. കളിക്കാർ തയ്യാറാണെന്ന് ഉറപ്പാക്കാൻ കോച്ചിംഗ് സ്റ്റാഫിനോട് പറയുന്നു, അദ്ദേഹം ഒരു ടാബ് സൂക്ഷിക്കുന്നു. ടീം മീറ്റിംഗിൽ നടക്കുന്നതെല്ലാം അതിൽ അദ്ദേഹം കുറിക്കും ”

ഇന്നലെ എസ്‌ആർ‌എച്ചിനെതിരെ 13 റൺസിന്റെ വിജയം സിഎസ്‌കെയെ ചെറുതായിട്ടെങ്കിലും പ്ലേ ഓഫ് സ്ഥാനത്തേക്ക് നിലനിർത്തി. ഒമ്പത് മത്സരങ്ങൾ പിന്നിട്ടപ്പോൾ ആറ് പോയിന്റുമായി നിലവിലെ ചാമ്പ്യൻമാർ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് പിന്നിലാണ്.

മുൻ ഇന്ത്യൻ ബൗളർ ആർപി സിംഗ് സിഎസ്‌കെക്ക് ഇപ്പോഴും യോഗ്യത നേടാനുള്ള സാധ്യതയുണ്ടെന്ന് വിശ്വസിക്കുന്നു, എന്നാൽ ഒരു തോൽവി കൂടി ആ സാധ്യത അവസാനിച്ചേക്കുമെന്ന് അഭിപ്രായപ്പെട്ടു.

“അവർ ഇതുവരെ അതിൽ നിന്ന് പുറത്തുപോയിട്ടില്ല . ഒരെണ്ണം കൂടി തോറ്റാൽ അവർ പുറത്താകും , പക്ഷേ അവർ വിജയിച്ചുകൊണ്ടിരുന്നാൽ അവർക്ക് അവസരമുണ്ട്. ഒന്നും അസാധ്യമല്ല.”

Latest Stories

ഐപിഎല്‍ 2024: വിജയത്തില്‍ നിര്‍ണായകമായ മാജിക് സ്പെല്‍, ആ രഹസ്യം വെളിപ്പെടുത്തി ഭുവനേശ്വര്‍ കുമാര്‍

ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കരിച്ചുള്ള സർക്കുലർ റദ്ദാക്കണമെന്ന ഹർജി; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് ഇന്ന്

ടി20 ലോകകപ്പ് 2024: കോഹ്ലിയുടെ സ്ട്രൈക്ക് റേറ്റിനെക്കുറിച്ച് ചോദ്യം, ഞെട്ടിച്ച് രോഹിത്തിന്‍റെയും അഗാര്‍ക്കറുടെയും പ്രതികരണം

സസ്‌പെന്‍സ് അവസാനിച്ചു; രാഹുല്‍ ഗാന്ധി റായ്ബറേലിയില്‍, അമേഠിയിൽ കിഷോരി ലാൽ ശർമ

ടി20 ലോകകപ്പ് 2024: ഇന്ത്യന്‍ ടീമിനെ കുറിച്ച് ഞെട്ടിക്കുന്ന പ്രസ്താവനയുമായി രോഹിത് ശര്‍മ്മ

സംസ്ഥാനത്ത് ഉഷ്ണതരംഗ ജാഗ്രത തുടരുന്നു; എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും ഇന്നും അടച്ചിടും

റായ്ബറേലിയില്‍ മത്സരിക്കാന്‍ പ്രിയങ്കയില്ല; രാഹുല്‍ ഗാന്ധിയുമായി അവസാനഘട്ട ചര്‍ച്ചകള്‍ പുരോഗമിക്കുന്നു; പത്രിക സമര്‍പ്പിക്കേണ്ട അവസാന തീയതി നാളെ

വയറുവേദനയുമായി മെഡിക്കല്‍ കോളേജില്‍; നീക്കം ചെയ്തത് 10 കിലോഗ്രാമിലേറെ ഭാരമുള്ള ഗര്‍ഭാശയ മുഴ

ബ്രിജ് ഭൂഷണ്‍ സിംഗിന് പകരം മകന്‍; കൈസര്‍ഗഞ്ചില്‍ പിതാവിന് പകരം കരണ്‍ ഭൂഷണ്‍ ബിജെപി സ്ഥാനാര്‍ത്ഥി

മേയര്‍-കെഎസ്ആര്‍ടിസി വിവാദം; അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷന്‍