ധോണിയെ പോലെ ക്രിക്കറ്റ് പശ്ചാത്തലമില്ലാത്ത നാട്ടില്‍ നിന്നാണ് ഞാനും: സഞ്ജു സാംസണ്‍

കന്നി സെഞ്ച്വറി നേടിയതു മുതല്‍ എം. എസ് ധോണി എല്ലാ യുവതാരങ്ങള്‍ക്കും പ്രചോദനമാണെന്ന സഞ്ജു സാംസണ്‍. ധോണിയെ പോലെ ഒട്ടുംതന്നെ ക്രിക്കറ്റ് പശ്ചാത്തലമില്ലാത്ത സ്ഥലത്തു നിന്നാണ് താനും വരുന്നതെന്നും അത് ഏറെ പ്രചോദനം നല്‍കുന്ന കാര്യമാണെന്നും സഞ്ജു പറഞ്ഞു.

“ബംഗ്ലാദേശിനെതിരായ മത്സരത്തിലൂടെ രാജ്യാന്തര ക്രിക്കറ്റില്‍ അരങ്ങേറി പിന്നീട് പാകിസ്ഥാനെതിരെ തന്റെ കന്നി സെഞ്ച്വറി കുറിച്ച അന്നുമുതല്‍ ധോണി ഭായി എല്ലാ യുവതാരങ്ങള്‍ക്കും പ്രചോദനമാണ്. റാഞ്ചിയില്‍ നിന്ന് വന്ന് ഇത്രയും മികച്ചൊരു കരിയര്‍ കെട്ടിപ്പടുത്തയാളെന്ന നിലയില്‍ കേരളത്തില്‍ നിന്നുള്ള എനിക്ക് അദ്ദേഹം ഏറെ ആത്മവിശ്വാസം നല്‍കുന്നു. കാരണം, ഈ രണ്ടു സ്ഥലങ്ങളും വലിയ ക്രിക്കറ്റ് പാരമ്പര്യം അവകാശപ്പെടാന്‍ ഇല്ലാത്തവയാണ്.” ഗള്‍ഫ് ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ സഞ്ജു പറഞ്ഞു.

തന്നെ സംബന്ധിച്ച് കഴിഞ്ഞ സീസണ്‍ വളരെ മികച്ചതായിരുന്നുവെന്ന് സഞ്ജു പറഞ്ഞു. കുറഞ്ഞത് 10 വര്‍ഷമെങ്കിലും ഏറ്റവും മികവോടെ കളിക്കാന്‍ തനിക്ക് സമയമുണ്ടെന്നും അത് മുതലാക്കാനാണ് ശ്രമമെന്നും സഞ്ജു വ്യക്തമാക്കി. ഐ.പി.എല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ താരമാണ് സഞ്ജു.

IPL 2019: Flummoxed Why Sanju Samson Isn
യു.എ.ഇയില്‍ സെപ്റ്റംബര്‍ 19-നാണ് ഐ.പി.എല്ലിന്റെ 13ാം സീസണ്‍ ആരംഭിക്കുന്നത്. 53 ദിവസം നീളുന്ന ടൂര്‍ണമെന്റിന് ദുബായ്, ഷാര്‍ജ, അബുദാബി എന്നിവിടങ്ങളിലെ സ്റ്റേഡിയങ്ങളാണ് വേദിയാവുക. നവംബര്‍ 10-നാണ് ഫൈനല്‍.

Latest Stories

ഒന്നാം തിയ്യതി വാടക കൊടുക്കാൻ പൈസയുണ്ടാവില്ല, കിട്ടുന്ന തുകയ്ക്ക് അതനുസരിച്ചുള്ള ചിലവുണ്ട്: മാല പാർവതി

വിരാട് കോഹ്‌ലിയും ധോണിയും അല്ല, എനിക്ക് ഉറക്കമില്ലാത്ത രാത്രികൾ സമ്മാനിച്ച ബാറ്റർ അവൻ മാത്രമാണ്, അവനെതിരെ എനിക്ക് ജയിക്കാനാകില്ല: ഗൗതം ഗംഭീർ

ഒരേ പേരുള്ള സ്ഥാനാര്‍ത്ഥികളെ മത്സരിപ്പിക്കരുത്; പൊതുതാത്പര്യ ഹര്‍ജി തള്ളി സുപ്രീംകോടതി

വല്ലാണ്ട് ചാരിത്ര്യശുദ്ധി കാണിച്ച് ജീവിക്കേണ്ട ആവശ്യമുണ്ടോ? എല്ലാവര്‍ക്കും തെറ്റ് സംഭവിക്കും..; ബിഗ് ബോസ് മുന്‍ മത്സരാര്‍ത്ഥി മനീഷ

വേൾഡ് റെക്കോർഡ് ലക്ഷ്യമിട്ട് കൊടുംവേനലിൽ കുട്ടികളെ നിർത്തിച്ചു; കുഴഞ്ഞുവീണ് കുട്ടികൾ; പ്രഭുദേവയുടെ നൃത്തപരിപാടിക്കെതിരെ പ്രതിഷേധം കനക്കുന്നു

ആരാണ് കിഷോരി ലാല്‍ ശര്‍മ?

ഹാർദികിന്റെ കീഴിൽ കളിക്കുമ്പോൾ ഉള്ള പ്രശ്നങ്ങൾ, വിശദീകരണവുമായി രോഹിത് ശർമ്മ

റായ്ബറേലിയില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച് രാഹുല്‍ ഗാന്ധി; ഒപ്പം സോണിയ ഗാന്ധിയും പ്രിയങ്കയും

IPL 2024: അവന്‍ ഇന്ത്യന്‍ ക്രിക്കറ്റിന്‍റെ ഭാവി രത്നം, അപൂര്‍വ്വ പ്രതിഭ; പ്രശംസിച്ച് ഷെയ്ന്‍ വാട്‌സണ്‍

സ്ത്രീയാണെന്ന യാതൊരു പരിഗണനയും തരാതെ മോശമായി സംസാരിച്ചു, യദു റോഡില്‍ സ്ഥിരമായി റോക്കി ഭായ് കളിക്കുന്നവന്‍..; പരാതിയും ചിത്രങ്ങളുമായി നടി റോഷ്‌ന