മോശം ഫോമിൽ ആയിരുന്നെങ്കിലും 2003 ലോക കപ്പിൽ അയാൾക്ക് ഒരു സ്പോട്ട് ഒഴിച്ചിട്ടിരുന്നു, ഇന്ത്യ ആയിരുന്നു സ്ഥിരം വേട്ടമൃഗം

ജസ്റ്റിൻ ജസ്റ്റി

ഒരുകാലത്ത് താരനിബിഢമായിരുന്ന ഓസ്‌ട്രേലിയൻ ക്രിക്കറ്റ് ടീം. ആ ടീമിൽ സ്ഥിരമായി ഒരു ചാൻസ് കിട്ടണമെങ്കിൽ അത്രത്തോളം നന്നായി പെർഫോം ചെയ്യേണ്ടതുണ്ടായിരുന്ന സമയം. മോശം ഫോം എന്നൊന്നുണ്ടായാൽ പകരം വയ്ക്കാൻ ഒരുപാട് പ്രതിഭകൾ അവസരത്തിനായി കാത്തിരിക്കുന്നു.

അത്ര സ്ഥിരതയില്ലാത്ത പ്രകടനം ആയിരുന്നെങ്കിലും ക്യാപ്റ്റൻ റിക്കി പോണ്ടിംഗ് 2003 ലോകകപ്പിലേക്ക് ആൻഡ്രൂ സൈമണ്ട്സ്നായി ഒരു . പലരും എതിരഭിപ്രായം ഉയർത്തിയെങ്കിലും ആ ലോകകപ്പ് അവസാനിക്കുമ്പോൾ അവരുടെ വിമർശനങ്ങൾ വെറുതെ ആയിരുന്നെന്ന് അവർക്ക് തന്നെ ബോധ്യമായി.

പാക്കിസ്ഥാനെതിരെ ഉള്ള കളിയിലാണ് അക്ഷരാർത്ഥത്തിൽ സൈമണ്ട്സ്ന്റെ വിശ്വരൂപം പുറത്തുവന്നത്. പാകിസ്ഥാന്റെ പേസ് ബാറ്ററിക്ക് മുൻപിൽ ഒരുവേള 86-4 എന്ന അവസ്ഥയിൽ ടീം ഉഴറിയപ്പോൾ സൈമണ്ട്സ് പുറത്താവാതെ നേടിയ 143 റൻസിന്റെ പിൻബലത്തിൽ ടീം 310 എന്ന കൂറ്റൻ സ്കോറിലേക്കാണ് എത്തിയത്. ലോകകപ്പ് ഓസ്‌ട്രേലിയ സ്വന്തമാക്കുമ്പോൾ ഏറ്റവും ബെസ്റ്റ് ആവറേജ് സ്വന്തം പേരിൽ ആക്കിയിരുന്നു സൈമണ്ട്സ്.

ബാറ്റിങ്ങിലും ബോളിങ്ങിലും മാത്രമല്ല ഫീല്ഡിലും സൈമണ്ട്സ് അപകടകാരിയായിരുന്നു. എന്നും തുണയായി നിന്നിരുന്ന ക്യാപ്റ്റൻ റിക്കി പോണ്ടിങ് ഒരിക്കൽ പറഞ്ഞിട്ടുണ്ട് ” ഞാൻ കണ്ടതിൽ വച്ചേറ്റവും ബെസ്റ്റ് ഫീൽഡർ ആൻഡ്രൂ സൈമണ്ട്സ് ആണ് ” എന്ന്. ശെരിയാണ് , ക്വിക്കർ ത്രോകളും റണൗട്ടുകളും ക്യാച്ചുകളുമായി കളം നിറഞ്ഞു കളിച്ചിരുന്ന ലിമിറ്റഡ് ഓവർ പാക്കേജ് തന്നെ ആയിരുന്നു സൈമണ്ട്സ്. ഇന്ത്യക്കെതിരെ എന്നും വന്മരമായി നിന്നിരുന്ന അദ്ദേഹം ഇനിയില്ല എന്നുള്ളത് ഞെട്ടിക്കുന്ന വാർത്ത തന്നെയാണ്. താങ്കളെ ക്രിക്കറ്റ് ലോകം എന്നും മിസ് ചെയ്യും റോയ്.

കടപ്പാട്: ക്രിക്കറ്റ് കാർണിവൽ

Latest Stories

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം