ഏറ്റവും അപകടകാരിയെ തരാം, അശ്വിനായി അവിശ്വസനീയ ഓഫര്‍ പ്രഖ്യാപിച്ച് ഡല്‍ഹി

ന്യൂഡല്‍ഹി: ഐപിഎല്ലിന്റെ പുതിയ സീസണിന് ഇനി മാസങ്ങള്‍ അവശേഷിക്കെ താരങ്ങള്‍ക്കായി ടീമുകള്‍ നീക്കം തുടങ്ങി. കിംഗ്‌സ് ഇലവന്‍ പഞ്ചാബ് നായകന്‍ ആര്‍ അശ്വിനാണ് ഇപ്പോഴത്തെ പ്രധാന ചര്‍ച്ച വിഷയം. അശ്വിനെ സ്വന്തമാക്കാന്‍ ഡല്‍ഹി ക്യാപിറ്റല്‍സ് നടത്തുന്ന നീക്കങ്ങളാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ നിറയുന്നത്.

എന്ത് വില കൊടുത്തും അശ്വിനെ സ്വന്തമാക്കാനാണ് ഡല്‍ഹി ടീമിന്റെ നീക്കം. ഇതിനായി രണ്ട് താരങ്ങളെ പഞ്ചാബിന് വിട്ടു കൊടുക്കാന്‍ തയ്യാറാണെന്നാണ് ഡല്‍ഹി പറയുന്നത്. ലോക ക്രിക്കറ്റിലെ ഏറ്റവും അപകടകാരിയായ പേസര്‍മാരിലൊരാളായ ന്യൂസിലാന്‍ഡിന്റ് താരം ട്രെന്റ് ബോള്‍ട്ടും കര്‍ണാടകയുടെ ഓള്‍റൗണ്ടര്‍ ജഗദീഷ് സുജിത്തുമാണ് അശ്വിനായി ഡല്‍ഹി പഞ്ചാബിന് ഓഫര്‍ ചെയ്തിരിക്കുന്നത്.

പഞ്ചാബിന് ഈ ഓഫര്‍ അത്ര എളുപ്പത്തില്‍ തള്ളാനാകില്ല. ബോള്‍ട്ടിനെ പോലെ മികച്ചൊരു പേസറെ പകരം ലഭിക്കുന്നു എന്നതാണ് കാരണം. ബൗളിംഗില്‍ തങ്ങളുടെ തുറുപ്പുചീട്ടായ ബോള്‍ട്ടിനെ അത്ര മികച്ച ഫോമിലല്ലാത്ത അശ്വിനു വേണ്ടി വിട്ടു നല്‍കാന്‍ ഡല്‍ഹി തയ്യാറായത് ക്രിക്കറ്റ് ലോകത്ത് ചര്‍ച്ചയായിട്ടുണ്ട്. 2018-ലെ ലേലത്തില്‍ 2.2 കോടി രൂപയ്ക്കാണ് ബോള്‍ട്ടിനെ ഡല്‍ഹി സ്വന്തമാക്കിയത്.

കഴിഞ്ഞ രണ്ടു സീസണുകളിലായി 14 മല്‍സരങ്ങളില്‍ പന്തെറിഞ്ഞ ബോള്‍ട്ട് ടീമിന്റെ ഏറ്റവും മികച്ച വിക്കറ്റ് വേട്ടക്കാരന്‍ കൂടിയാണ്. 18 വിക്കറ്റുകളാണ് ബോള്‍ട്ട് ഇതുവരെ നേടിയത്.

Latest Stories

വീണ്ടും അരളി ചെടി ജീവനെടുത്തു; ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളില്‍ നിന്ന് അരളി പൂവ് പുറത്ത്

ദൈവത്തിന്റെ പോരാളികൾക്ക് ഇനിയും അവസരം, മുംബൈ ഇന്ത്യൻസ് പ്ലേ ഓഫിൽ എത്താനുള്ള വഴികൾ ഇത്; ആ ടീമുകൾക്ക് വേണ്ടി പ്രാർത്ഥനയിൽ ആരാധകർ

വിദ്വേഷ പ്രചാരണം; ബിജെപി ദേശീയാധ്യക്ഷൻ ജെപി നദ്ദ, വിജയേന്ദ്ര, അമിത് മാളവ്യ എന്നിവർക്കെതിരെ കേസ്

ദേഷ്യമല്ല സങ്കടമാണ്, 25 വര്‍ഷമായി നില്‍ക്കുന്ന ഇന്‍ഡസ്ട്രിയില്‍ നിന്നും ഇങ്ങനെയൊരു അപമാനം പ്രതീക്ഷിച്ചില്ല: കരണ്‍ ജോഹര്‍

ടി20 ലോകകപ്പ് 2024: 'ഗംഭീറിനെ മെന്ററായി നിയമിക്കൂ': വിദേശ ടീമിന് നിര്‍ദ്ദേശവുമായി വരുണ്‍ ആരോണ്‍

അയോധ്യയില്‍ രാമ ദര്‍ശനം നടത്തിയതിന്റെ പേരില്‍ പാര്‍ട്ടിയില്‍ ഒറ്റപ്പെട്ടു; കടുത്ത അപമാനം നേരിട്ടു; കോണ്‍ഗ്രസ് വക്താവ് രാധിക ഖേര രാജിവെച്ചു

ടണ്‍ കണക്കിന് സാഹസികത നിറഞ്ഞ എന്റെ ബേബി ഡോള്‍..; കുഞ്ഞുമറിയത്തിന് ആശംസകളുമായി ദുല്‍ഖര്‍

"കങ്കണ C/O അബദ്ധം": പ്രതിപക്ഷത്തെ ആക്രമിക്കുന്നതിനിടെ ആളുമാറി പുലിവാല് പിടിച്ച് കങ്കണ

IPL 2024: ആ രണ്ട് താരങ്ങളെ കൊണ്ട് ഒരു രക്ഷയുമില്ല, അവന്മാർ വിഷയമാണ്; സൂര്യകുമാർ യാദവ് പറയുന്നത് ഇങ്ങനെ

ഐപിഎല്‍ 2024: 'അവന്‍ ഇപ്പോള്‍ ശരിയായ ഒരു ബാറ്ററായി മാറി'; പ്രശംസിച്ച് ബ്രെറ്റ് ലീ