ക്രീസില്‍ നില്‍ക്കടാ കുട്ടാ.., സിംബാബ്‌വെ താരത്തിന് ചഹാറിന്റെ മുന്നറിയിപ്പ്

മൂന്നാം ഏകദിന മത്സരത്തിലും സിംബാബ്‌വെയെ പരാജയപ്പെടുത്തി പരമ്പര തൂത്തുവാരിയിരിക്കുകയാണ് ഇന്ത്യ. ഇന്നലെ ആവേശകരമായ മത്സരത്തില്‍ ആതിഥേയര്‍ പൊരുതിയാണ് വീണത്. മത്സരത്തില്‍ സിംബാബ്‌വെ ബാറ്റ് ചെയ്യുന്നതിനിടെ ഇന്ത്യയുടെ ദീപക് ചഹാര്‍ മങ്കാദിംഗിന് ശ്രമിക്കുന്നതിന്റെ വീഡിയോ ഇപ്പോള്‍ വൈറലായിരിക്കുകയാണ്.

ഓപ്പണര്‍ ഇന്നസെന്റ് കയേയെയാണ് ദീപക് ചഹാര്‍ മങ്കാദിംഗ് ചെയ്യാനൊരുങ്ങിയത്. എന്നാല്‍ മാന്യതയോടെ പെരുമാറിയ താരം മുന്നറിയിപ്പ് നല്‍കുക മാത്രമാണ് ചെയ്തത്. താക്കുന്‍ഡാന്‍ഷി കെയ്ത്താനോ സ്ട്രൈക്കില്‍ നില്‍ക്കുമ്പോള്‍ കയേ നോണ്‍സ്ട്രൈക്കില്‍. ദീപക് പന്തെറിയാനായി ഓടി ക്രീസിലെത്തിയപ്പോഴേക്കും കയേ നോണ്‍സ്ട്രൈക്കിലെ ക്രീസ് വിട്ട് നടന്നുകയറിയിരുന്നു.

ചഹാര്‍ വിക്കറ്റ് ആവശ്യപ്പെടാത്തതിനാല്‍ അംപയര്‍ പന്ത് ഡോട്ട് ബോളായി വിധിച്ചു. നായകന്‍ കെ എല്‍ രാഹുല്‍ ചിരിച്ചുകൊണ്ടാണ് ദീപക്കിന്റെ പ്രവര്‍ത്തിയോട് പ്രതികരിച്ചത്. മങ്കാദിംഗിലൂടെ പുറത്താക്കിയില്ലെങ്കിലും കയേയുടെ വിക്കറ്റ് ദീപക് തന്നെയാണ് മത്സരത്തില്‍ വീഴ്ത്തിയത്.

മത്സരത്തില്‍ ഇന്ത്യയെ അട്ടിമറിക്കുന്നതിന്റെ വക്കോളമെത്തിയെങ്കിലും വിജയലക്ഷ്യമായ 290ന് 13 റണ്‍സ് അകലെ സിംബാബ്വെയുടെ പോരാട്ടം അവസാനിച്ചു. ഒരു വശത്ത് വിക്കറ്റുകള്‍ വീണെങ്കിലും എട്ടാം വിക്കറ്റില്‍ ബ്രാഡ് ഇവാന്‍സിനെ കൂട്ടുപിടിച്ച് സികന്ദര്‍ റാസ നേടിയ സെഞ്ചുറി 115(94) ആഫ്രിക്കന്‍ ടീമിന് വിജയപ്രതീക്ഷ നല്‍കിയെങ്കിലും ജയം കൈപ്പിടിയിലൊതുക്കാന്‍ കഴിഞ്ഞില്ല.

36ാം ഓവറില്‍ 169ന് 7 വിക്കറ്റ് എന്ന നിലയില്‍ നിന്നായിരുന്നു സിംബാബ്വേയുടെ അവിശ്വസനീയമായ പോരാട്ടം. റാസ-ഇവാന്‍സ് സഖ്യം 79 പന്തില്‍ നിന്ന് 104 റണ്‍സാണ് നേടിയത്. നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ യുവ താരം ശുഭ്മാന്‍ ഗില്ലിന്റെ തകര്‍പ്പന്‍ സെഞ്ചുറി 130(97) മികവിലാണ് 289 റണ്‍സ് നേടിയത്.

Latest Stories

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി

'ഭാവിയുടെ വാ​ഗ്ദാനമായി അവതരിപ്പിച്ചു, രാ​ഹുൽ പൊതുരം​ഗത്ത് നിന്ന് മാറ്റിനിർത്തപ്പെടേണ്ടയാൾ... എല്ലാം അറിഞ്ഞിട്ടും നേതാക്കൾ കവചമൊരുക്കി'; കോൺ​ഗ്രസിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി