അപകടകരമായ പിച്ച്, ഞെട്ടി ബാറ്ററും ഫീല്‍ഡര്‍മാരും, ബിബിഎല്‍ മത്സരം ഉപേക്ഷിച്ചു

ബിഗ് ബാഷ് ലീഗില്‍ (ബിബിഎല്‍) മെല്‍ബണ്‍ റെനഗേഡ്സും പെര്‍ത്ത് സ്‌കോര്‍ച്ചേഴ്സും തമ്മിലുള്ള ഏറ്റുമുട്ടല്‍ അപകടകരമായ പിച്ച് കാരണം ഉപേക്ഷിച്ചു. സുരക്ഷിതമല്ലാത്ത ബൗണ്‍സ് കാരണം അമ്പയര്‍മാര്‍ കളി ആദ്യം നിര്‍ത്തിവെകയും പിന്നീട് ഉപേക്ഷിക്കുകയുമായിരുന്നു.

മത്സരം നിര്‍ത്തുമ്പോള്‍ സ്‌കോര്‍ച്ചേഴ്സ് 6.5 ഓവറില്‍ 2 വിക്കറ്റ് നഷ്ടത്തില്‍ 30 റണ്‍സ് എന്ന നിലയിലായിരുന്നു. ആറാം ഓവറിലെ അഞ്ചാം പന്ത് കീപ്പറിലേക്ക് അനിയന്ത്രിതമായി ബൌണ്‍സ് ചെയ്ത് എത്തിയത് ബാറ്ററെയും ഫീല്‍ഡിംഗ് ടീമിനെയും ഞെട്ടിച്ചപ്പോള്‍ ആശങ്ക വര്‍ദ്ധിച്ചു. ഇതോടെയാണ് മത്സരം നിര്‍ത്തിവെച്ചത്.

കളി തുടങ്ങുന്നതിന് മുമ്പ് മഴവെള്ളം കവറിലൂടെ പിച്ചിലേക്ക് വന്നതിനെത്തുടര്‍ന്ന് വിക്കറ്റ് പൂര്‍ണ്ണമായും നനഞ്ഞിരിന്നു. ഇതാണ് അപകടകരമായ സാഹചര്യം സൃഷ്ടിച്ചത്. സുരക്ഷിതമല്ലാത്ത പിച്ച് കാരണം ഒരു മത്സരം മുടങ്ങുന്നത് ബിബിഎല്ലില്‍ ആദ്യ സംഭവമാണെങ്കിലും ഓസ്ട്രേലിയയില്‍ ഇത് ആദ്യമല്ല.

2019 ല്‍, ഷെഫീല്‍ഡ് ഷീല്‍ഡ് മത്സരത്തില്‍ വിക്ടോറിയയും വെസ്റ്റ് ഓസ്ട്രേലിയയും തമ്മിലുള്ള മത്സരം അപകടകരമായ ബൗണ്‍സിനെത്തുടര്‍ന്ന് രണ്ട് ബാറ്റര്‍മാര്‍ക്ക് തലയ്ക്ക് പരിക്കേറ്റതിനെത്തുടര്‍ന്ന് ഉപേക്ഷിച്ചിരുന്നു.

Latest Stories

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം

വയനാട്ടിൽ 5 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; വയനാട് കാട്ടിക്കുളത്ത് പരിക്കേറ്റ തൊഴിലാളി മരിച്ചു

വി ജോയ് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം ജില്ലാ കമ്മിറ്റി അംഗീകരിച്ചു

നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്നും രണ്ടാമത്തെ ജഡ്ജിയും പിന്മാറി, പിന്മാറിയത് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത്

ഭരണം പോയതോടെ മമതയെ വിട്ടു ബിജെപി കൂടാരം കേറുന്നവര്‍; തൃണമൂല്‍ കോണ്‍ഗ്രസ് രാജ്യസഭാഗത്വം രാജിവെച്ചയുടന്‍ ഹിമന്ത ബിശ്വ ശര്‍മ്മയെ കണ്ടു സുഷ്മിത ദേവ്

'എന്റെ പ്രതിച്ഛായയെ ഇകഴ്ത്തുന്ന രീതിയില്‍ സംസാരിച്ചു, ഭര്‍ത്താവിനെ കുറിച്ചും മോശമായി സംസാരിച്ചു'; അന്‍സിബ ഹസനെതിരെ മാനനഷ്ടക്കേസ് നല്‍കുമെന്ന് നടി ലക്ഷ്മിപ്രിയ