'തടിയും വയറും കൂറയ്ക്കൂ, അല്ലെങ്കില്‍ വിരമിച്ച് വീട്ടിലിരിക്കൂ'

ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ടെസ്റ്റ് പരമ്പരയ്ക്ക് പിന്നാലെ ഏകദിന പരമ്പരയും നഷ്ടമായ രോഹിത് ശര്‍മക്ക് ട്രോള്‍ മഴ. പരിക്കിന്റെ പിടിലായിരുന്ന താരം ഫിറ്റ്‌നസ് വീണ്ടെടുക്കുന്നതില്‍ പരാജയപ്പെട്ടതോടെയാണ് ടീമിന് പുറത്തായത്. സമീപകാലത്തായി രോഹിത്തിന്റെ തടി കൂടുന്നുണ്ടെന്നും ഫിറ്റ്നസില്‍ ശ്രദ്ധയില്ലാത്തതുമാണ് പരിക്കിന്റെ കാരണമെന്നാണ് ആരാധകര്‍ ചൂണ്ടിക്കാട്ടുന്നത്.

തടികുറയ്ക്കൂ, വയറ് കുറക്കൂ, അല്ലാന്നുണ്ടെങ്കില്‍ വിരമിച്ച് വീട്ടിലിരിക്കു എന്നൊക്കെയാണ് രോഹിത്തിനോട് ആരാധകര്‍ ആവശ്യപ്പെടുന്നത്. ഏകദിന നായകനായി നിയമിച്ച ശേഷമുള്ള ആദ്യ പരമ്പര തന്നെ നഷ്ടമായ രോഹിത്തിന് 2023ല്‍ നടക്കുന്ന ഏകദിന ലോക കപ്പില്‍ ഇന്ത്യയെ നയിക്കാന്‍ സാധിക്കുമോയെന്ന ആശങ്കയും ആരാധകര്‍ പങ്കുവെക്കുന്നു

ആദ്യ ഘട്ട ഫിറ്റ്നസ് ടെസ്റ്റ് രോഹിത് പാസായെങ്കിലും അവസാന ഘട്ട ടെസ്റ്റുകളില്‍ പരാജയപ്പെടുകയായിരുന്നു. ദേശീയ ക്രിക്കറ്റ് അക്കാദമിക്ക് കീഴിലാണ് രോഹിത്തിന്റെ ഫിറ്റ്നസ് പ്രവര്‍ത്തനങ്ങള്‍ നടന്നക്കുന്നത്. രോഹിത്തിന് പുറമേ രവീന്ദ്ര ജഡേജയും അക്ഷര്‍ പട്ടേലും പരിക്കിനെത്തുടര്‍ന്ന് പരമ്പരക്കില്ല.

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ ഇന്നലെ പ്രഖ്യാപിച്ചിരുന്നു. രോഹിത്തിന്റെ ആഭാവത്തില്‍ കെ.എല്‍ രാഹുലാണ് ടീമിന്റെ നായകന്‍. ജസ്പ്രീത് ബുംറയാണ് വൈസ് ക്യാപ്റ്റന്‍. ഏറെ നാളുകള്‍ക്ക് ശേഷം ശിഖര്‍ ധവാന്‍ ഏകദിന ടീമിലേക്ക് മടങ്ങിയെത്തി. ഋതുരാജ് ഗെയ്ക്വാദ്, വെങ്കടേഷ് അയ്യര്‍ എന്നിവര്‍ക്കും ടീമിലേക്ക് വിളിയെത്തി.

Latest Stories

ഹൈക്കമാന്‍ഡ് കൈവിട്ടു; കെ സുധാകരന്റെ കെപിസിസി പ്രസിഡന്റ് സ്ഥാനം തുലാസില്‍; തല്‍ക്കാലം എംഎം ഹസന്‍ തന്നെ പാര്‍ട്ടിയെ നിയന്ത്രിക്കും

IPL 2024: ആ ടീം വെൻ്റിലേറ്ററിൽ നിന്ന് രക്ഷപെട്ടെന്നെ ഉള്ളു, ഇപ്പോഴും ഐസിയുവിലാണ്; പ്രമുഖ ടീമിനെക്കുറിച്ച് അജയ് ജഡേജ

ഹൈലക്സിന്റെ ഫ്യൂസൂരാന്‍ ഇസൂസുവിന്റെ കൊമ്പന്‍!

എസ്എന്‍സി ലാവ്‌ലിന്‍ കേസ് വീണ്ടും ലിസ്റ്റ് ചെയ്ത് സുപ്രീംകോടതി; ബുധനാഴ്ച അന്തിമവാദം

ജൂണ്‍ മൂന്നിന് സംസ്ഥാനത്തെ സ്‌കൂളുകള്‍ തുറക്കും; എല്ലാ കെട്ടിടങ്ങള്‍ക്കും ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ഉറപ്പാക്കണം; ലഹരി തടയണം; നിര്‍ദേശങ്ങളുമായി മുഖ്യമന്ത്രി

IPL 2024: അവനെയൊക്ക വിമര്‍ശിക്കുന്നവന്‍റെ തലയ്ക്കാണ് കുഴപ്പം; വാളെടുത്ത് വസീം വക്രം

ആടുജീവിതം ഒമാനില്‍ ഷൂട്ട് ചെയ്യാനോ റിലീസ് ചെയ്യാനോ അനുവദിച്ചില്ല, പിന്നില്‍ മലയാളികള്‍: ബ്ലെസി

ലോകകപ്പിന് ശേഷം എല്ലാ കളിയിൽ പൂജ്യത്തിന് പുറത്തായാലും കുഴപ്പമില്ല, പക്ഷെ മെഗാ ടൂർണമെന്റിൽ മിന്നിച്ചേക്കണേ മോനെ; സൂപ്പർ താരത്തോട് സെവാഗ് പറയുന്നത് ഇങ്ങനെ

വശങ്ങള്‍ ഉരഞ്ഞ് പെയിന്റ് പോയി; യാത്രക്കിടെ ഡോര്‍ തനിയെ തുറക്കുന്നു; യാത്ര തുടര്‍ന്നത് വള്ളി ഉപയോഗിച്ച് കെട്ടിവെച്ച്; മുഖ്യമന്ത്രി സഞ്ചരിച്ച നവകേരള ബസ് ബെംഗളൂരുവില്‍

ഉത്തേജക മരുന്ന് പരിശോധനയ്ക്ക് യൂറിൻ സാമ്പിൾ നൽകിയില്ല; ഗുസ്തി താരം ബജ്‌റംഗ് പൂനിയക്ക് സസ്‌പെൻഷൻ