CT 2025: ഇന്ത്യക്ക് എന്താ കൊമ്പുണ്ടോ? അവന്മാർക്ക് അവിടെ ഇരുന്ന് സുഖിച്ചാൽ മതി, ഇവിടെ കഷ്ടപ്പെടുന്നത് ഞങ്ങളാണ്: ഡേവിഡ് മില്ലർ

ചാമ്പ്യൻസ് ട്രോഫിയിൽ ആവേശകരമായ സെമി ഫൈനൽ മത്സരത്തിൽ സൗത്ത് ആഫ്രിക്കയെ 50 റൺസിന്‌ പരാജയപ്പെടുത്തി രാജകീയമായി ഫൈനലിലേക്ക് പ്രവേശിച്ചിരിക്കുകയാണ് ന്യുസിലാൻഡ്. ഈ ടൂർണമെന്റിൽ ഇത് രണ്ടാം തവണയാണ് ന്യുസിലാൻഡ് ഇന്ത്യയെ നേരിടാൻ പോകുന്നത്. മാർച്ച് 9 ന് ദുബായി ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ വെച്ചാണ് മത്സരം നടക്കുക.

ഇത്തവണത്തെ ചാമ്പ്യൻസ് ട്രോഫി ഹോസ്റ്റ് ചെയ്യുന്നത് പാക്സിതാനായിരുന്നു. എന്നാൽ സുരക്ഷാ പ്രശ്നങ്ങൾ ഉള്ളത് കൊണ്ട് ഇന്ത്യക്ക് അവിടേക്ക് പോകാൻ കേന്ദ്ര അനുമതി ലഭിച്ചിട്ടില്ല. അതിനാൽ ഇന്ത്യയുടെ എല്ലാ മത്സരങ്ങളും ദുബായിൽ ഹൈബ്രിഡ് മോഡലിൽ നടത്താൻ ഐസിസി തീരുമാനിച്ചു. ഇതിനെതിരെ ഒരുപാട് താരങ്ങളും എതിർ ടീമുകളും രംഗത്ത് എത്തിയിരുന്നു. എന്നാൽ തീരുമാനവുമായി ഐസിസി മുൻപോട്ട് പോകുകയായിരുന്നു.

ഗ്രൂപ്പ് ഘട്ട മത്സരങ്ങളിൽ ഇന്ത്യ പരാജയപ്പെട്ടിരുന്നെങ്കിൽ സെമിയിൽ സൗത്ത് ആഫ്രിക്കയെ നേരിടേണ്ടി വന്നേനെ. മത്സര ഫലം അറിയുന്നതിന് മുൻപ് തന്നെ സൗത്ത് ആഫ്രിക്കൻ ടീം ദുബായിൽ എത്തിയിരുന്നു. എന്നാൽ മത്സരത്തിൽ ഇന്ത്യ വിജയിച്ചത് കൊണ്ട് അവർ ഓസ്‌ട്രേലിയയെ നേരിട്ടു. തുടർന്ന് സൗത്ത് ആഫ്രിക്കയ്ക്ക് തിരികെ പാകിസ്താനിലേക്ക് പറക്കേണ്ടി വന്നു. ഇതിനെതിരെ സംസാരിച്ചിരിക്കുകയാണ് സൗത്ത് ആഫ്രിക്കൻ താരം ഡേവിഡ് മില്ലർ.

ഡേവിഡ് മില്ലർ പറയുന്നത് ഇങ്ങനെ:

” സെമിഫൈനലിൽ ദക്ഷിണാഫ്രിക്ക നേരിടേണ്ടിവരിക ഇന്ത്യയെയോ ഓസ്ട്രേലിയയാണോ എന്ന അനിശ്ചിതത്വം നിലനിന്നിരുന്നതിനാൽ ദക്ഷിണാഫ്രിക്കയ്ക്ക് ദുബായിലേക്ക് പറക്കേണ്ടി വന്നിരുന്നു. വൈകിട്ട് 4ന് ദുബായിലെത്തിയ ദക്ഷിണാഫ്രിക്കൻ ടീമിന് പിറ്റേന്ന് രാവിലെ 7.30ന് തിരികെ പാകിസ്താനിലേക്ക് പറക്കേണ്ടിയും വന്നു. ഇന്ത്യയുടെ മത്സരങ്ങൾ മാത്രം ദുബായിൽ വെച്ച് നടത്തുന്നത് അനീതിയാണ്” ഡേവിഡ് മില്ലർ പറഞ്ഞു.

Latest Stories

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം

വയനാട്ടിൽ 5 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; വയനാട് കാട്ടിക്കുളത്ത് പരിക്കേറ്റ തൊഴിലാളി മരിച്ചു

വി ജോയ് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം ജില്ലാ കമ്മിറ്റി അംഗീകരിച്ചു

നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്നും രണ്ടാമത്തെ ജഡ്ജിയും പിന്മാറി, പിന്മാറിയത് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത്

ഭരണം പോയതോടെ മമതയെ വിട്ടു ബിജെപി കൂടാരം കേറുന്നവര്‍; തൃണമൂല്‍ കോണ്‍ഗ്രസ് രാജ്യസഭാഗത്വം രാജിവെച്ചയുടന്‍ ഹിമന്ത ബിശ്വ ശര്‍മ്മയെ കണ്ടു സുഷ്മിത ദേവ്

'എന്റെ പ്രതിച്ഛായയെ ഇകഴ്ത്തുന്ന രീതിയില്‍ സംസാരിച്ചു, ഭര്‍ത്താവിനെ കുറിച്ചും മോശമായി സംസാരിച്ചു'; അന്‍സിബ ഹസനെതിരെ മാനനഷ്ടക്കേസ് നല്‍കുമെന്ന് നടി ലക്ഷ്മിപ്രിയ