CT 2025: ഇന്ത്യക്ക് സന്തോഷ വാർത്ത; ഫൈനലിൽ മുൻ‌തൂക്കം രോഹിത്തിനും സംഘത്തിനും; ഞെട്ടിക്കുന്ന റിപ്പോട്ടുകൾ പുറത്ത്

ആവേശകരമായ ക്രിക്കറ്റ് മാമാങ്കത്തിനാണ് ആരാധകർ സാക്ഷിയാകാൻ പോകുന്നത്. 25 വർഷങ്ങൾക്ക് ശേഷം ഇന്ത്യയും ന്യുസിലാൻഡും ഒരു ഐസിസി ടൂർണമെന്റിന്റെ ഫൈനലിൽ ഏറ്റുമുട്ടുന്നു. സെമി ഫൈനലിൽ ഓസ്ട്രേലിയയെയും സൗത്ത് ആഫിക്കയെയും പരാജയപ്പെടുത്തിയാണ് ഇരു ടീമുകളും ഫൈനലിലേക്കുള്ള ടിക്കറ്റ് സ്വന്തമാക്കിയത്. മാർച്ച് 9 ന് ദുബായി ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ വെച്ചാണ് ഫൈനൽ മത്സരം നടക്കുക.

ദുബായ് ഇന്റർനാഷണൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നാളെ നടക്കുന്ന ഫൈനൽ മത്സരത്തിന്റെ പിച്ച് റിപ്പോട്ട് പുറത്ത് വന്നിരിക്കയാണ്. ഗ്രൂപ്പ് ഘട്ടത്തില്‍ ഇന്ത്യ-പാകിസ്താൻ മത്സരം നടന്ന അതേ പിച്ച് തന്നെയാണ് ഐസിസി ഫൈനൽ മത്സരത്തിന് വേണ്ടി സജ്‌ജമാകുന്നത്. സ്റ്റേഡിയത്തിൽ 7 പിച്ചുകളാണ് ഉള്ളത്. അതിൽ മധ്യത്തിൽ വരുന്ന പിച്ചായിരുന്നു ഇന്ത്യ പാകിസ്ഥാൻ മത്സരത്തിൽ ഉപയോഗിച്ചിരുന്നത്.

ഒരു പിച്ചിൽ മത്സരം നടത്തിയാൽ അതിനു ശേഷം ചുരുങ്ങിയത് രണ്ട് ആഴ്ച കഴിഞ്ഞേ അതേ പിച്ചിൽ കളിക്കാൻ അനുവദിക്കൂ എന്ന് ദുബായ് ഇന്റർനാഷണൽ സ്റ്റേഡിയത്തിന്റെ നിർദേശം ഉണ്ടായിരുന്നു. ഇന്ത്യ പാകിസ്താൻ മത്സരം നടന്ന കഴിഞ്ഞ മാസം 23ന് ശേഷം സെന്‍റര്‍ വിക്കറ്റില്‍ മത്സരങ്ങളൊന്നും നടത്തിയിരുന്നില്ല.

അതേ സമയം നാളത്തെ മത്സരത്തിൽ മഴ പെയ്യുമോ ഇല്ലയോ എന്ന കാര്യത്തിലാണ് ആരാധകർ ഉറ്റു നോക്കുന്നത്. ചാമ്പ്യൻസ് ട്രോഫിയിൽ ഗ്രൂപ്പ് ഘട്ട മത്സരങ്ങളിൽ മഴ പൈയ്തിരുന്നുവെങ്കിലും അതെല്ലാം പാകിസ്ഥാനിലാണ് പൈയ്തത്. ദുബായിലെ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം 99% നാളെ മഴ പെയ്യില്ല എന്നാണ് പറയുന്നത്.

Latest Stories

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം