രോഹിത്ത് ശര്‍മ്മയ്ക്ക് നഷ്ടമായത് അപൂര്‍വ്വ റെക്കോഡ്

ഐപിഎല്ലില്‍ പരിക്ക് മൂലം കിംഗ്‌സ് ഇലവന്‍ പഞ്ചാബിനെതിരെ മത്സരിക്കാതിരുന്ന മുംബൈ ഇന്ത്യന്‍സ് നായകന്‍ രോഹിത്ത് ശര്‍മ്മയ്ക്ക് നഷ്ടമായത് അപൂര്‍വ്വ റെക്കോഡ്. ഐപിഎല്ലില്‍ ഒരു ടീമിനായി തുടര്‍ച്ചയായി കൂടുതല്‍ മത്സരങ്ങള്‍ കളിച്ച താരമെന്ന നേട്ടത്തിനൊപ്പമെത്താനുള്ള അവസരമാണ് രോഹിതിന് നഷ്ടമായത്.

മുംബൈ ഇന്ത്യന്‍സിനായി 133 മത്സരങ്ങളിലാണ് രോഹിത് തുടര്‍ച്ചയായി കളിച്ചത്. എന്നാല്‍ കിംഗ്സ് ഇലവനെതിരെ കളിക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ സുരേഷ് റെയ്നയുടെ(134) റെക്കോഡിനൊപ്പം രോഹിതിന് എത്താമായിരുന്നു. ചെന്നൈ സൂപ്പര്‍ കിംഗ്സിന് വേണ്ടിയാണ് റെയ്ന ഇത്രയും മത്സരം കളിച്ചത്.

എന്നാല്‍ സ്ഥിരം നായകന്‍ കളിക്കാതിരുന്ന മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സ് മൂന്ന് വിക്കറ്റിന് വിജയിച്ചു. രോഹിതിന് പകരം കീറോണ്‍ പൊള്ളാര്‍ഡാണ് മുംബൈയെ നയിച്ചത്. രോഹിത്ത് ശര്‍മ്മ അടുത്ത മത്സരത്തില്‍ ടീമിനൊപ്പം തിരിച്ചെത്തും.

31 പന്തില്‍ 83 റണ്‍സടിച്ച് അവസാന ഓവറില്‍ പുറത്തായ പൊള്ളാര്‍ഡാണ് പഞ്ചാബിനെതിരെ മുംബൈയ്ക്ക് അവിശ്വസനീയ ജയം സമ്മാനിച്ചത്. ആദ്യം ബാറ്റ് ചെയ്ത പഞ്ചാബിനെ 64 പന്തില്‍ 100 റണ്‍സുമായി പുറത്താകാതെ നിന്ന കെ എല്‍ രാഹുലും 36 പന്തില്‍ 63 റണ്‍സെടുത്ത് പുറത്തായ ക്രിസ് ഗെയ്ലുമാണ് മികച്ച സ്‌കോറിലെത്തിച്ചത്

Latest Stories

ഹരിയാനയിൽ ബിജെപിക്ക് തിരിച്ചടി; മൂന്ന് എംഎൽഎമാർ പിന്തുണ പിൻവലിച്ചു

ആ രംഗം ചെയ്യുമ്പോൾ നല്ല ടെൻഷനുണ്ടായിരുന്നു: അനശ്വര രാജൻ

പോസ്റ്ററുകൾ കണ്ടപ്പോൾ 'ഭ്രമയുഗം' സ്വീകരിക്കപ്പെടുമോ എന്നെനിക്ക് സംശയമായിരുന്നു: സിബി മലയിൽ

'വെടിവഴിപാടിന്' ശേഷം ശേഷം ഒരു ലക്ഷം ഉണ്ടായിരുന്ന ഫോളോവേഴ്സ് 10 ലക്ഷമായി: അനുമോൾ

നേരത്തെ അഡ്വാൻസ് വാങ്ങിയ ഒരാൾ കഥയെന്തായെന്ന് ചോദിച്ച് വിളിക്കുമ്പോഴാണ് തട്ടികൂട്ടി ഒരു കഥ പറയുന്നത്; അതാണ് പിന്നീട് ആ ഹിറ്റ് സിനിമയായത്; വെളിപ്പെടുത്തി ഉണ്ണി ആർ

മികച്ച വേഷങ്ങൾ മലയാളി നടിമാർക്ക്; തമിഴ് നടിമാർക്ക് അവസരമില്ല; വിമർശനവുമായി വനിത വിജയകുമാർ

ലോകകപ്പ് കിട്ടിയെന്ന് ഓർത്ത് മെസി കേമൻ ആകില്ല, റൊണാൾഡോ തന്നെയാണ് കൂട്ടത്തിൽ കേമൻ; തുറന്നടിച്ച് ഇതിഹാസം

48ാം ദിവസവും ജാമ്യം തേടി ഡല്‍ഹി മുഖ്യമന്ത്രി, ഒന്നും വിട്ടുപറയാതെ സുപ്രീം കോടതി; ശ്വാസംമുട്ടിച്ച് കേന്ദ്ര സര്‍ക്കാര്‍, മോക്ഷം കിട്ടാതെ കെജ്രിവാള്‍!

ഇലയിലും പൂവിലും വേരിലും വരെ വിഷം; അരളി എന്ന ആളെക്കൊല്ലി!

ലൈംഗിക വീഡിയോ വിവാദം സിബിഐ അന്വേഷിക്കണം; അശ്ലീല വീഡിയോ പ്രചരിപ്പിച്ചത് പൊലീസെന്ന് എച്ച്ഡി കുമാരസ്വാമി