CSK UPDATES: ടി 20 യിൽ കൂട്ടിയാൽ കൂടില്ല, ടെസ്റ്റിൽ ഒരു പ്രീമിയർ ലീഗ് ഉണ്ടെങ്കിൽ ഈ ടീം കളിച്ചാൽ കപ്പ് ഉറപ്പ്; നോക്കാം കണക്കുകൾ

ചെന്നൈ സൂപ്പർ കിങ്‌സ്- ഇന്ത്യൻ പ്രീമിയർ ലീഗ് ചരിത്രത്തിലെ ഏറ്റവും മികച്ച ടീമുകളിൽ ഒന്നാണ്. 5 തവണ ഇന്ത്യൻ പ്രീമിയർ ലീഗ് കിരീടം നേടിയ ടീം, നിരവധി തവണ ഫൈനലിൽ എത്തിയവർ, നിരവധി പ്ലേ ഓഫ് പ്രവേശനം, അങ്ങനെ ലീഗ് ചരിത്രം കണ്ട ഏറ്റവും മികച്ച ടീം ഈ കളത്തിൽ എല്ലാം ജയിച്ചുകയറാണ് കാരണം അവരുടെ ടീം മൊത്തത്തിൽ ഉള്ള കൂട്ടായ പ്രവർത്തനം ആയിരുന്നു. ഒന്നോ രണ്ടോ താരങ്ങളെ ആശ്രയിക്കാതെ കൂട്ടായ ടീം ഗെയിം ആയിരുന്നു ചെന്നൈയുടെ ആയുധം. എന്നാൽ ലീഗ് അതിന്റെ 18 ആം സീസണിലേക്ക് വരുമ്പോൾ ആ മികവ് ചെന്നൈക്ക് നഷ്ടമായിരിക്കുന്നു.

ഒരു ടീം എന്ന നിലയിൽ ഒന്നും ചെയ്യാനാകാതെ, ആർക്കും ജയിക്കണം എന്ന വാശി ഇല്ലാതെ, താരങ്ങൾ എല്ലാം മോശം ഫോമിൽ കളിക്കുന്ന ചെന്നൈ ഇപ്പോൾ മോശം അവസ്ഥയിലാണ്. മുംബൈക്ക് എതിരായ ആദ്യ മത്സരത്തിൽ ജയിച്ചെങ്കിലും പിന്നെ ഉള്ള രണ്ട് മത്സരങ്ങളിലും ടീം പരാജയമായി. പൊരുതി തോറ്റാൽ എങ്കിലും ചെന്നൈ ആരാധകർക്ക് വിഷമം ഉണ്ടാകില്ലായിരുന്നു, പക്ഷെ പൊരുതാൻ പോയിട്ട് ഒന്നും ശ്രമിക്കാനുള്ള ആര്ജ്ജവം പോലും കാണിക്കാതെയാണ് ടീം തോൽക്കുന്നത്.

ചെന്നൈ ടീം ഇപ്പോൾ നേരിടുന്ന പ്രധാന പ്രശ്നമായി പറയുന്നത്:

*ജഡേജയ്ക്ക് സ്പിന്നിനെതിരെ ബാറ്റ് ചെയ്യാൻ കഴിയില്ല

* ദുബൈക്ക് പേസിനെതിരെ ബാറ്റ് ചെയ്യാൻ കഴിയില്ല

* ചേസുകളിൽ ഋതുരാജ് സമ്മർദ്ദത്തിലാകുന്നു

* ത്രിപാഠിക്ക് ബാറ്റ് ചെയ്യാൻ അറിയില്ല

* ഹൂഡയ്ക്ക് ഒരു ബാറ്റ് പോലും പിടിക്കാൻ കഴിയില്ല

* രചിൻ ഏകദിനം കളിക്കുന്നു

* സാം കറൻ ക്രിക്കറ്റ് കളിക്കാൻ തന്നെ മറന്നു

* ധോണി ബാറ്റ് ചെയ്യാൻ ആഗ്രഹിക്കുന്നില്ല

എന്തായാലും ഈ ടീം അവരുടെ ആറ്റിട്യൂട് മാറ്റിയില്ലെങ്കിൽ ഈ സീസണിൽ ടീം എവിടെയും എത്തില്ല എന്ന് ഉറപ്പാണ്.

Latest Stories

'വിഴിഞ്ഞം നാടിന്റെ സ്വപ്നം, അന്താരാഷ്ട്ര ഭൂപടത്തിൽ എണ്ണപ്പെടുന്ന തുറമുഖമായി മാറാൻ പോകുന്നു'; മുഖ്യമന്ത്രി

ജയ്ഹിന്ദ് സ്റ്റീല്‍ ഇനി കളര്‍ഷൈനിന്റെ കേരള വിതരണക്കാര്‍

മാധ്യങ്ങളില്‍ വരുന്ന വാര്‍ത്തകളില്‍ ചിലത് ശരിയായിരിക്കാമെങ്കിലും പൊതുചര്‍ച്ചയ്ക്ക് താല്‍പര്യമില്ല; പറയാനുള്ളത് പാര്‍ട്ടി നേതൃത്വത്തോട് നേരിട്ട് പറയുന്നതാണ് ഉചിതമെന്ന് ശശി തരൂര്‍

'തനിക്കു താനേ പണിവതു നാകം നരകവുമതുപോലെ'; രണ്ട് ചിത്രങ്ങൾ, ക്യാപ്‌ഷൻ ഒന്ന് മതി...; ഫേസ്ബുക്ക് പോസ്റ്റുമായി ശാരദക്കുട്ടി

'വര്‍ഷത്തില്‍ 5 ചലാന്‍ കിട്ടിയാല്‍ ഡ്രൈവിംഗ് ലൈസന്‍സ് അയോഗ്യമാക്കും'; സെൻട്രൽ മോട്ടോർ വാഹന ചട്ട ഭേദഗതി കേരളത്തിലും കർശനമാക്കി

ശബരിമല സ്വര്‍ണക്കൊള്ള; എസ്‌ഐടിക്ക് മേല്‍ സര്‍ക്കാരിന്റെ സമ്മർദ്ദം, വിമർശിച്ച് വി ഡി സതീശന്‍

'കോണ്‍ഗ്രസ് മഹാപഞ്ചായത്തില്‍ അവഗണിച്ചു എന്നത് തരൂരിന്റെ മാത്രം തോന്നല്‍'; നേതാക്കളോട് രാഹുല്‍ ഗാന്ധി

ക്രിസ്മസ് - ന്യൂ ഇയര്‍ ബംപര്‍ ഫലം പ്രഖ്യാപിച്ചു; കോട്ടയത്ത് വിറ്റ ടിക്കറ്റിന് 20 കോടി ഒന്നാം സമ്മാനം

'കേരള സർക്കാരിന്റെ സിൽവർ ലൈൻ പദ്ധതി തള്ളി, കേരളത്തിൽ അതിവേഗ റെയിൽവേ പദ്ധതിയുമായി മുന്നോട്ട് പോകാൻ കേന്ദ്ര നിർദേശം'; ഇ ശ്രീധരൻ

കപ്പൽ പോയി, കാത്തിരിപ്പ് ബാക്കി