ആഷസ് ക്രിക്കറ്റ് ടെസ്റ്റ്; ഷെഡ്യൂള്‍ പ്രഖ്യാപിച്ച് ക്രിക്കറ്റ് ഓസ്ട്രേലിയ

ഇംഗ്ലണ്ടും ഓസ്‌ട്രേലിയയും തമ്മിലുള്ള 2021-22 സീസണിലെ ആഷസ് ടെസ്റ്റ് പരമ്പര ഡിസംബര്‍ 8ന് ആരംഭിക്കും. അഞ്ച് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ മത്സരം ഗാബയില്‍ ആണ് നടക്കുക. ക്രിക്കറ്റ് ഓസ്‌ട്രേലിയയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.

ഡിസംബര്‍ എട്ട്, 16, 26, അടുത്ത വര്‍ഷം ജനുവരി അഞ്ച്, 14 എന്നീ തിയതികളിലാണ് മത്സരങ്ങള്‍ നടക്കുക. അഡിലെയ്ഡ് ഓവലില്‍ ഡിസംബര്‍ 16ന് ആരംഭിയ്ക്കുന്ന രണ്ടാം മത്സരം പിങ്ക് ബോള്‍ ടെസ്റ്റായിരിക്കും. മൂന്നാം ടെസ്റ്റ് മെല്‍ബണിലും നാലാം ടെസ്റ്റ് സിഡ്‌നിയിലും അവസാന ടെസ്റ്റ് പെര്‍ത്തിലും നടക്കും.

വനിത ആഷസിലെ ഏക ടെസ്റ്റ് മത്സരം ജനുവരി 27ന് മാനുക ഓവലില്‍ നടക്കും. പരമ്പരയുടെ ഭാഗമായി മൂന്ന് വീതം ഏകദിനങ്ങളും ടി20 മത്സരങ്ങളും നടക്കും. ടെസ്റ്റിന് ശേഷം ഫെബ്രുവരിയിലായിരിക്കും ഇത്.

ഫെബ്രുവരി നാല്, ആറ്, പത്ത് തിയതികളിലാണ് ടി20 മത്സരങ്ങള്‍ നടക്കുക. തുടര്‍ന്ന് ഫെബ്രുവരി 13,16, 19 തിയതികളിലാണ് ഏകദിന മത്സരങ്ങള്‍. സിഡ്‌നി, ഓവര്‍, മെല്‍ബണ്‍ എന്നിവടങ്ങളിലായാണ് മത്സരങ്ങള്‍.

Latest Stories

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും