കോവിഡല്ല, പ്രശ്‌നമായത് മറ്റൊരു കാര്യം; തുറന്നടിച്ച് ഇംഗ്ലീഷ് ക്രിക്കറ്റ് ബോര്‍ഡ്

മാഞ്ചസ്റ്റര്‍ ടെസ്റ്റ് ഉപേക്ഷിക്കേണ്ടിവന്നതിലെ നീരസം ഇന്ത്യയോട് തുറന്നു പറഞ്ഞ് ഇംഗ്ലണ്ട് ആന്‍ഡ് വെയ്ല്‍സ് ക്രിക്കറ്റ് ബോര്‍ഡ് (ഇസിബി). കോവിഡ് കാരണമല്ല അഞ്ചാം ടെസ്റ്റ് വേണ്ടെന്നുവച്ചതെന്നും ഇന്ത്യന്‍ കളിക്കാരുടെ ഉത്കണ്ഠയാണ് പ്രശ്‌നമായതെന്നും ഇസിബി സിഇഒ ടോം ഹാരിസണ്‍ പറഞ്ഞു.

ക്രിക്കറ്റിനെ സംബന്ധിച്ച് ദു: ഖകരമായ ദിവസമാണിന്ന്. ആരാധകരോടൊപ്പമാണ് എന്റെ മനസ്. നമ്മള്‍ പൂര്‍ണമായി തകര്‍ന്നുപോയി. അന്താരാഷ്ട്ര തലത്തില്‍ തന്നെ വലിയ തോതില്‍ കാഴ്ചക്കാരെ ലഭിക്കുന്ന കളിയാണ് ഉപേക്ഷിക്കേണ്ടിവന്നത്- ടോം ഹാരിസണ്‍ പറഞ്ഞു.

കോവിഡ് വ്യാപനമൊന്നുമില്ലായിരുന്നു. ഇന്ത്യന്‍ കോച്ചിംഗ് സ്റ്റാഫ് കോവിഡ് പോസിറ്റീവായതിന് പിന്നാലെയുണ്ടായ താരങ്ങളുടെ ആകാംഷയായിരുന്നു പ്രശ്‌നം. എന്താണ് സംഭവിക്കാന്‍ പോകുന്നുവെന്നതില്‍ ഇന്ത്യന്‍ കളിക്കാര്‍ ഉത്കണ്ഠാകുലരായിരുന്നു. സുരക്ഷ സംബന്ധിച്ച് പല തരത്തിലെ ഉറപ്പ് നല്‍കിയെങ്കിലും ഫലമുണ്ടായില്ലെന്നും ഹാരിസണ്‍ പറഞ്ഞു.

Latest Stories

'പറയുന്നതല്ല നടപ്പാക്കുന്നത്, ആളെ പറ്റിക്കൽ'; KSRTC ബസിലെ സ്ത്രീകളുടെ സൗജന്യയാത്രയുടെ ഉദ്‌ഘാടനത്തിൽ നിന്നും സിപിഐഎം എംഎൽഎമാർ വിട്ടുനിൽക്കുമെന്ന് എം വി ഗോവിന്ദൻ

'സ‍ർക്കാരിൻ്റെ വീഴ്ചകൾക്ക് അവരെ ഉത്തരവാദികളാക്കാനും നമ്മുടെ ശബ്ദമുയർത്താനും ഒപ്പം ചേരുക';സിജെപി പ്രതിഷേധത്തിൽ പങ്കെടുക്കാൻ പ്രകാശ് രാജും

'അന്‍സിബ മതം മാറ്റാന്‍ ശ്രമിച്ചിട്ടില്ല'; പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ മകന്‍ മൊഴി നല്‍കി

'നരേന്ദ്രമോദിയെ വാരിപ്പുണരട്ടെ', രാഹുൽ ഗാന്ധിക്ക് മുന്നിൽ വാരിപ്പുണരാൻ നിന്നുകൊടുക്കുന്ന ആളല്ല പിണറായി: കെ. എൻ. ബാലഗോപാൽ

തൃണമൂൽ കോൺഗ്രസ് സംഘടനാ തലത്തിൽ വൻ അഴിച്ചുപണി; വിമത കലാപം രൂക്ഷമായതോടെ മമത ബാനർജിയുടെ നിർണായക നീക്കം

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി