IPL 2025: ധോണിയെ അനുകരിക്കാന്‍ ശ്രമിച്ചാല്‍ ഇങ്ങനെയിരിക്കും, വല്ല കാര്യവുമുണ്ടായിരുന്ന പന്തേ നിനക്ക്, എല്‍എസ്ജി നായകനെ എയറിലാക്കി ഇന്ത്യന്‍ താരം

ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ മത്സരത്തില്‍ വൈകി ബാറ്റിങ്ങിനിറങ്ങിയ ലഖ്‌നൗ നായകന്‍ റിഷഭ് പന്തിന് വലിയ രീതിയിലുളള വിമര്‍ശനങ്ങളാണ് ഏറ്റുവാങ്ങേണ്ടി വന്നത്. ഓരോ കളിയിലും പന്ത് ബാറ്റിങ് പൊസിഷന്‍ മാറ്റുന്നതിന്റെ കാരണം മനസിലാവുന്നില്ലെന്നായിരുന്നു പലരും പറഞ്ഞത്. സാധാരണയായി നാലാമനായി എല്‍എസ്ജിക്കായി ഇറങ്ങാറുളള താരം ഇന്നലെ ഡല്‍ഹിക്കെതിരായ മത്സരത്തില്‍ അത് എഴാം നമ്പറാക്കി. അവസാന ഓവറില്‍ ടീമിനായി ഇറങ്ങിയ താരം രണ്ട് പന്തുകള്‍ മാത്രം കളിച്ച് പൂജ്യത്തിന് പുറത്തായാണ് മടങ്ങിയത്.

എട്ട് വിക്കറ്റിനാണ് ഡല്‍ഹി ഇന്നലെ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെ തോല്‍പ്പിച്ചത്. അതേസമയം റിഷഭ് എംഎസ് ധോണിയെ അനുകരിക്കാന്‍ ശ്രമിക്കരുതെന്ന് പറയുകയാണ് ഇന്ത്യന്‍ താരം ചേതേശ്വര്‍ പൂജാര. പന്ത് ഏഴാമനായി ബാറ്റിങ്ങിന് ഇറങ്ങിയത് ശരിയായില്ലെന്നും പൂജാര പറയുന്നു. പന്തിനെ ഈ പൊസിഷനില്‍ ഇറക്കാനുണ്ടായ തീരുമാനത്തെയും പൂജാര ചോദ്യം ചെയ്തു. ആറാം ഓവറിനും 15ാം ഓവറിനും ഇടയില്‍ പന്തിനെ ഇറക്കുന്നതാണ് ടീമിന് ഉപകാരമാവുക എന്നും പൂജാര നിര്‍ദേശിച്ചു. “അദ്ദേഹം ബാറ്റിങ് ഓര്‍ഡറില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കണം എന്നതില്‍ സംശയമില്ല. എംഎസ് ധോണി ചെയ്യുന്നതുപോലെ ചെയ്യാന്‍ ശ്രമിക്കുകയാണ് പന്ത്. പക്ഷേ അതിനടുത്ത് ഒന്നും അദ്ദേഹം എത്തില്ല”.

“6നും 15നും ഇടയില്‍ മധ്യ ഓവറുകളില്‍ അദ്ദേഹം ബാറ്റ് ചെയ്യണം. റിഷഭ് പന്ത് ഒരു ഫിനിഷര്‍ അല്ല. ഒരു ഫിനിഷറുടെ ജോലി അദ്ദേഹം ചെയ്യരുത്”, ചേത്വേശര്‍ പുജാര പറഞ്ഞു. ആദ്യ ബാറ്റിങ്ങില്‍ 160 റണ്‍സ് വിജയലക്ഷ്യം ലഖ്‌നൗ ഉയര്‍ത്തിയെങ്കിലും 17.5 ഓവറില്‍ ഡല്‍ഹി ക്യാപിറ്റല്‍സ് അത് മറികടക്കുകയായിരുന്നു. ഡല്‍ഹിക്കായി അഭിഷേക് പോറല്‍ (51), കെഎല്‍ രാഹുല്‍ (57), ക്യാപ്റ്റന്‍ അക്‌സര്‍ പട്ടേല്‍ (34) തുടങ്ങിയവര്‍ കാര്യമായി സംഭാവന നല്‍കി.

Latest Stories

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും