കോൺവേ ഷോയിൽ സൂപ്പറായി ചെന്നൈ, അവസാനം തലയുടെ ഒരു ചെറിയ വിളയാട്ടവും; ഇനി എല്ലാം ബോളർമാരുടെ കൈയിൽ

പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തേക്ക് കയറാൻ പഞ്ചാബിനെ നേരിടുന്ന ചെന്നൈക്ക് മികച്ച സ്കോർ. 20 ഓവർ അവസാനിക്കുമ്പോൾ 4 വിക്കറ്റ് നഷ്ടത്തിൽ 200 റൺസാണ് ടീം നേടിയത്. പഞ്ചാബിന് മുന്നിൽ മികച്ച ലക്‌ഷ്യം മുന്നോട്ട് വെക്കാൻ സഹായിച്ചത് ഓപ്പണർ ഡെവോൺ കോൺവെയുടെ മികച്ച പ്രകടനം. താരം  52 പന്തിൽ 92 റൺസെടുത്തു .

ടോസ് നേടി ആദ്യം ബാറ്റ് ചെയ്യാനുള്ള ചെന്നൈ നായകൻ ധോണിയുടെ തീരുമാനമാ ശരിവെക്കുന്ന പ്രകടനമാണ് ടീം നടത്തിയത്. ഓപ്പണറുമാരായ കോൺവേ- ഋതുരാജ് സഖ്യം തുടക്കത്തിൽ ഒന്ന് പതുങ്ങി പിന്നെ ഗിയർ മാറ്റി ആദ്യ വിക്കറ്റിൽ നേടിയത് 84 റൺസ് കൂട്ടുകെട്ട് . ഋതുരാജ് 37 റൺസ് എടുത്ത് പുറത്തായ ശേഷമെത്തിയ ശിവം ദുബൈ കഴിഞ്ഞ മത്സരത്തിലെ പോലെ തന്നെ മികച്ച പ്രകടനമാണ് പുറത്തെടുത്ത്. താരം 17 പന്തിൽ 28 റൺസ് നേടിയ ശേഷം മടങ്ങി. എന്നാൽ പതിവിൽ നിന്ന് വിപരീതമായി സ്റ്റാർ ബാറ്റ്സ്മാൻ രഹാനെക്ക് പകരം കളത്തിൽ എത്തിയത് മൊയിൻ അലിയാണ്.

കാര്യമായ ഒരു ചലനവും ഉണ്ടാക്കാൻ സാധിക്കാത്ത താരം 10 റണ്സെടുത്ത് മടങ്ങി.  ഒരു ഘട്ടത്തിൽ വലിയ സ്കോർ ഉറപ്പിച്ചുമുന്നേറിയ ടീമിനെ പഞ്ചാബ് ബോളറുമാരുടെ അവസാന ഓവറിലെ മികച്ച ബോളിങ് ചതിച്ചു. ബിഗ് ഹിറ്റർ ഇറങ്ങിയ ജഡേജക്കും 12(10) കാര്യമായ ഒന്നും ചെയ്യാനായില്ല.  ആരാധകർ ആഗ്രഹിച്ചത് ധോണിയെ കാണാൻ ആണെങ്കിൽ അദ്ദേഹം എത്തിയപ്പോൾ ബാക്കിയുണ്ടായിരുന്നത് 5 പന്തുകൾ മാത്രം. എങ്കിലും 4 പന്തിൽ 2 കൂറ്റൻ സിക്സുകളുടെ സഹായത്തോടെ 13 റൺസ് നേടാൻ അദ്ദേഹത്തിനായി

പഞ്ചാബിനായി അർശ്ദീപ് സിങ്, സാം കരൺ, രാഹുൽ ചഹാർ, സിക്കന്ദർ റാസ എന്നിവർ ഓരോ വിക്കറ്റ് നേടി.

Latest Stories

ശബരിമല സ്വർണക്കൊള്ള: സന്നിധാനത്ത് പരിശോധനയ്ക്ക് എസ്ഐടി; പ്രഭാമണ്ഡലം അടക്കം ഇളക്കി പരിശോധന നടത്തും

'കാൻസർ ഇപ്പോൾ മൂന്നാം സ്റ്റേജിൽ, പൈസ വേണം, അതാണ് തെറി കേട്ടിട്ടും സബ്സ്ക്രിപ്ഷനുമായി പോയത്; വിവരം അറിഞ്ഞിട്ടും കിച്ചു ഇതുവരെ വിളിച്ചിട്ടില്ല: രേണു സുധി

സംസ്ഥാനത്ത് ഇന്ന് ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്

'ഇനി കണ്ണടയുടെ ആവശ്യമില്ല'; മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി നൽകി പിണറായി വിജയൻ

മന്ത്രി കെ മുരളീധരൻ നടത്തിയ വാർത്താ സമ്മേളനത്തിന് താഴെ വിദ്വേഷ കമൻ്റ് ഇട്ടു; സിപിഐഎം പ്രവർത്തകനെതിരെ കേസ്

അതിർത്തി ജില്ലകളിലെ ജനസംഖ്യാ മാറ്റം നേരിട്ട് പരിശോധിക്കാൻ ഉന്നതതല സമിതി എത്തും; നിർദ്ദേശം നൽകി അമിത് ഷാ

ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്ത മൂന്ന് വിസിമാരും കേരളത്തോട് മാപ്പ് പറയണം; വൈസ് ചാൻസലർമാർക്ക് ഉണ്ടായത് ഗുരുതരമായ വീഴ്ച : മുഖ്യമന്ത്രി

പാക്ക് ചെയ്യുന്നതിനുള്ള വസ്തുക്കള്‍ ഇല്ല, സംസ്ഥാനത്ത് ജവാന്‍ മദ്യത്തിന്റെ ഉല്‍പ്പാദനം പൂര്‍ണമായും നിലച്ചു

തൃണമൂൽ കോൺഗ്രസിലെ ആഭ്യന്തര കലാപം പിളർപ്പിലേക്ക്; യഥാർത്ഥ തൃണമൂൽ തങ്ങളെന്ന് വിമതർ, നാളെ സ്പീക്കർക്ക് കത്ത് നൽകും

നെടുമ്പാശ്ശേരിയില്‍ വിമാനം താഴ്ന്ന് പറന്ന് വീടിന്റെ മേല്‍ക്കൂര തകര്‍ന്നു; ഒരാള്‍ക്ക് പരിക്ക്