ചാമ്പ്യന്‍സ് ട്രോഫി 2025: അഫ്ഗാനിസ്ഥാന്‍ രണ്ടും കല്‍പ്പിച്ചത്, മെന്‍ററായി ഇതിഹാസത്തെ ടീമിലെത്തിച്ചു!

വരാനിരിക്കുന്ന ചാമ്പ്യന്‍സ് ട്രോഫിക്കായി അഫ്ഗാനിസ്ഥാന്റെ പുതിയ മെന്ററായി പാകിസ്ഥാന്‍ മുന്‍ താരം യൂനിസ് ഖാനെ നിയമിച്ചു. 2022 ല്‍ യൂനിസ് ഖാന്‍ അഫ്ഗാന്‍ ടീമിന്റെ ബാറ്റിംഗ് കോച്ചായി സേവനമനുഷ്ഠിച്ചിരുന്നു.

‘2025 ചാമ്പ്യന്‍സ് ട്രോഫിയില്‍ മെന്ററായി മുന്‍ പരിചയസമ്പന്നനായ പാകിസ്ഥാന്‍ താരം യൂനിസ് ഖാനെ എസിബി നിയോഗിച്ചിട്ടുണ്ട്. പാകിസ്ഥാനില്‍ ഇവന്റ് ആരംഭിക്കുന്നതിന് മുമ്പ് അദ്ദേഹം (യൂനിസ്) ടീമില്‍ ചേരും,’ എസിബി വക്താവ് സയീദ് നസീം സാദത്ത് പറഞ്ഞു.

എക്കാലത്തെയും മികച്ച പാകിസ്ഥാന്‍ ക്രിക്കറ്റ് കളിക്കാരില്‍ ഒരാളായി പരക്കെ ബഹുമാനിക്കപ്പെടുന്ന യൂനിസ് ഖാന്‍ തന്റെ കാലത്ത് പാക് ആരാധകരെ ഏറെ സ്വാധീനിച്ച വ്യക്തിയായിരുന്നു. 118 ടെസ്റ്റുകളില്‍ നിന്ന് 10,099 റണ്‍സ് വാരിക്കൂട്ടിയ അദ്ദേഹം ഐസിസി റാങ്കിങ്ങില്‍ ഒന്നാം നമ്പര്‍ താരവുമായിരുന്നു.

അഫ്ഗാനിസ്ഥാന്‍ ടീം 2025-ലെ ചാമ്പ്യന്‍സ് ട്രോഫിയില്‍ പങ്കെടുക്കാനുള്ള വമ്പന്‍ തയ്യാറെടുപ്പിലാണ്. ദക്ഷിണാഫ്രിക്കയ്ക്കെതിരെ ടീം അവരുടെ പ്രചാരണത്തിന് തുടക്കമിടും. ഫെബ്രുവരി 21ന് കറാച്ചിയിലെ നാഷണല്‍ സ്റ്റേഡിയത്തില്‍ ഇരുടീമുകളും ഏറ്റുമുട്ടും.

Latest Stories

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ