എന്തൊരു ശല്യമാണ് നീ, ബ്ലോക്ക് ചെയ്യപ്പെടാന്‍ പോകുന്നു, ചഹലിനെതിരെ ആഞ്ഞടിച്ച് ഗെയില്‍

ഇന്ത്യന്‍ താരങ്ങള്‍ക്കിടയില്‍ ടിക് ടോക്കില്‍ സജീവ സാന്നിധ്യമാണ് സ്പിന്നര്‍ യുസ് വേന്ദ്ര ചഹല്‍. ഡാന്‍സും പാട്ടുമെല്ലാമായി ലോക് ഡൗണ്‍ കാലത്തും ചഹല്‍ ആടിതിമിര്‍ക്കുകയാണ്. ചഹലിന്റെ ടിക് ടികോ വീഡിയോകള്‍ കണ്ട് കളിയാക്കി ഇന്ത്യന്‍ നായകന്‍ കോഹ്ലി തന്നെ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ ചഹലിനെതിരെ രൂക്ഷ പരിഹാസവുമായി രംഗത്ത് വന്നിരിക്കുന്നത് ക്രിസ് ഗെയ്ലാണ്.

ഇനിയും ശല്യം തുടര്‍ന്നാല്‍ ചഹലിനെ ബ്ലോക്ക് ചെയ്യാന്‍ ടിക് ടോക്കിനോട് പറയുമെന്നാണ് ഗെയ്ല്‍ പറയുന്നത്. സമൂഹമാധ്യമങ്ങളില്‍ നിങ്ങള്‍ വളരെ വിചിത്രമായാണ് പെരുമാറുന്നത്. സമൂഹമാധ്യമങ്ങളില്‍ നിന്ന് നിങ്ങള്‍ ഇപ്പോള്‍ പോവണം. ചഹലിനെ കൊണ്ട് ഞങ്ങള്‍ക്ക് മതിയായി. എന്റെ ജീവിതത്തില്‍ ഇനി ചഹലിനെ കാണാന്‍ ആഗ്രഹിക്കുന്നില്ല. ഞാന്‍ നിന്നെ ബ്ലോക്ക് ചെയ്യാന്‍ പോവുകയാണ്, ചഹലിനോട് ഗെയ്ല്‍ പറഞ്ഞു.

നേരത്തെ കോഹ്ലിയും ചഹലിന്റെ ടിക് ടോക്ക് ആക്റ്റിവിറ്റികളെ ട്രോളി എത്തിയിരുന്നു. ഡിവില്ലിയേഴ്സുമായുള്ള ചാറ്റ് ഷോയിലായിരുന്നു അത്.

ചഹലിന്റെ ടിക് ടോക് വീഡിയോകള്‍ കാണുക. രാജ്യാന്തര ക്രിക്കറ്റ് കളിക്കുന്ന വ്യക്തിയാണ് അതെന്ന് വിശ്വസിക്കാനാവില്ല. എല്ലാ അര്‍ഥത്തിലും കോമാളിയെ പോലെയാണ് ചഹല്‍, കോഹ് ലി പറഞ്ഞു.

Latest Stories

മഞ്ഞുമ്മൽ ബോയ്‌സും, ആവേശവും, ആടുജീവിതവുമെല്ലാം ഹിറ്റായത് ഞങ്ങൾക്ക് വലിയ ബാധ്യത: ഡിജോ ജോസ് ആന്റണി

അല്ലു അർജുൻ പ്രേമലു കണ്ടിട്ട് നല്ല അഭിപ്രായം അറിയിച്ചുവെന്ന് ഫഹദിക്ക പറഞ്ഞു: നസ്‌ലെന്‍

വിമർശകരുടെ വായടപ്പിച്ച് കിംഗ് കോഹ്‌ലി; പുതിയ റെക്കോർഡുമായി വീണ്ടും താരം

കരൺ ശർമ്മയെ വിരട്ടി വിരാട് കോഹ്‌ലി, ഇതൊന്നും കണ്ടുനിൽക്കാൻ കിങ്ങിന് പറ്റില്ല; പേടിച്ച് ബോളർ, സംഭവം ഇങ്ങനെ

വോട്ടിനായി തീവ്രവാദ സംഘടനയെ കൂട്ടുപിടിച്ചു; കോണ്‍ഗ്രസിനെതിരെ ആരോപണവുമായി മോദി

'എട മോനെ.. അമ്പാനോട് പറഞ്ഞ് രംഗണ്ണന്റെ ലൈസൻസ് എടുത്തോ'; ചിത്രം പങ്കുവെച്ച് ജിതു മാധവൻ

ഈ പ്രായത്തിൽ വിശ്വസുന്ദരിയോ ! പ്രായം ഒന്നിനും തടസ്സമല്ലെന്ന് കാണിച്ചുതന്ന അറുപതുകാരി...

ഞാൻ എന്തെങ്കിലും മിണ്ടിയാൽ തീ പടരുമെന്ന് സലാ, സൂപ്പർ താരവും ആയിട്ടുള്ള പ്രശ്നത്തെക്കുറിച്ച് ക്ളോപ്പ് പറയുന്നത് ഇങ്ങനെ

ഫാമിലി എന്റർടെയ്‌നർ ഴോണറിൽ ഈ വർഷം സിനിമ വന്നിട്ടില്ല, അതിനാൽ എല്ലാതരം പ്രേക്ഷകർക്കും ഒരുപോലെ പവി കെയർ ടേക്കർ ആസ്വദിക്കാം: വിനീത് കുമാർ

പാലക്കാട് വയോധിക മരിച്ചത് സൂര്യാഘാതമേറ്റ്; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്