സുഹൃത്തിന്റെ പിറന്നാൾ ആഘോഷിച്ചിതാണ്, മാക്‌സ്‌വെൽ മൂന്ന് മാസം കളത്തിന് പുറത്ത്

നവംബർ 12 ശനിയാഴ്ച നടന്ന ഒരു പാർട്ടിയ്ക്കിടെ ഓസ്‌ട്രേലിയൻ ഓൾറൗണ്ടർ ഗ്ലെൻ മാക്‌സ്‌വെല്ലിന് കാലിന് പരിക്കേറ്റതായി റിപോർട്ടുകൾ പുറത്ത് വരുന്നു. സുഹൃത്തിന്റെ പിറന്നാൾ പാർട്ടിക്കിടെയാണ് താരത്തിന് പരിക്കേറ്റത്. ഏകദേശം മൂന്ന് മാസത്തോളം താരത്തിന് കളത്തിന് പുറത്തിരിക്കേണ്ടി വരുമെന്നാണ് റിപോർട്ടുകൾ സൂചിപ്പിക്കുന്നത്.

ശനിയാഴ്ച രാവിലെ മെൽബൺ സ്റ്റാർസ് പരിപാടിയിൽ പങ്കെടുത്ത മാക്‌സ്‌വെൽ പിന്നീട് തന്റെ സുഹൃത്തിന്റെ 50-ാം ജന്മദിന പാർട്ടിയിൽ പങ്കെടുത്തു. ടെന്നീസ് കോർട്ടിലാണ് താരം വീണതെന്നാണ് റിപോർട്ടുകൾ പറയുന്നത്.

ഒടിവ് സംഭവിച്ചതിനാൽ തന്നെ വളരെ പെട്ടെന്ന് ഓപ്പറേഷൻ നടത്തുകയും താരത്തിന്റെ മുറിവുണങ്ങാൻ മാസങ്ങൾ വേണ്ടി വന്നേക്കാം എന്നുമാണ് റിപ്പോർട്ട് പറയുന്നത്.

ദേശീയ സെലക്ഷൻ കമ്മിറ്റി ചെയർമാൻ ജോർജ് ബെയ്‌ലി സിഡ്‌നി മോണിംഗ് ഹെറാൾഡിനോട് പറഞ്ഞു.

“ഗ്ലെൻ വളരെ വേഗം തിരിച്ചുവരുമെന്ന് പ്രതീക്ഷിക്കുന്നു. അദ്ദേഹം നല്ല മാനസികാവസ്ഥയിലാണ്. അതൊരു നിർഭാഗ്യകരമായ അപകടമായിരുന്നു, കഴിഞ്ഞ കുറച്ച് ഗെയിമുകളിൽ ഗ്ലെൻ നല്ല ടച്ചിലായിരുന്നു. ഞങ്ങളുടെ പ്രധാനപ്പെട്ട തരണമായ അവൻ നല്ല പ്രകടനമാണ് ഞങ്ങൾക്കായി നടത്തിവന്നത്. അവന്റെ തിരിച്ചുവരവിൽ അവനെ ഞങ്ങൾ പിന്തുണക്കും.”

Latest Stories

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം

വയനാട്ടിൽ 5 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; വയനാട് കാട്ടിക്കുളത്ത് പരിക്കേറ്റ തൊഴിലാളി മരിച്ചു

വി ജോയ് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം ജില്ലാ കമ്മിറ്റി അംഗീകരിച്ചു

നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്നും രണ്ടാമത്തെ ജഡ്ജിയും പിന്മാറി, പിന്മാറിയത് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത്

ഭരണം പോയതോടെ മമതയെ വിട്ടു ബിജെപി കൂടാരം കേറുന്നവര്‍; തൃണമൂല്‍ കോണ്‍ഗ്രസ് രാജ്യസഭാഗത്വം രാജിവെച്ചയുടന്‍ ഹിമന്ത ബിശ്വ ശര്‍മ്മയെ കണ്ടു സുഷ്മിത ദേവ്

'എന്റെ പ്രതിച്ഛായയെ ഇകഴ്ത്തുന്ന രീതിയില്‍ സംസാരിച്ചു, ഭര്‍ത്താവിനെ കുറിച്ചും മോശമായി സംസാരിച്ചു'; അന്‍സിബ ഹസനെതിരെ മാനനഷ്ടക്കേസ് നല്‍കുമെന്ന് നടി ലക്ഷ്മിപ്രിയ